പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: പൂജാരിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുറപ്പത്തി ദേവസ്ഥാന പൂജാരി കമ്മാടിയിലെ ചെമ്മന്‍ പൂജാരിയെ (72)യാണ് റാണിപുരം കുണ്ടുപ്പള്ളി കുറത്തിപ്പതിയില്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: കല്യാണി. മക്കള്‍: ചന്ദ്രന്‍, രാജേഷ്, കുമാരന്‍, മല്ലിക.

വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ റാണിപുരം വനത്തില്‍ കുളമൊരുങ്ങി

വന്യമൃഗങ്ങള്‍ക്ക് ദാഹമകറ്റാന്‍ റാണിപുരം വനത്തില്‍ കുളമൊരുങ്ങി

രാജപുരം: വേനല്‍ കടുത്തതോടെ കുടിവെള്ളത്തിനായി ആനകളും വന്യമൃഗങ്ങളും കാടിറങ്ങുന്നതു തടയാന്‍ റാണിപുരം വനത്തിനുള്ളില്‍ത്തന്നെ കുളമൊരുക്കി വനം വകുപ്പ്. റാണിപുരം ഇക്കോ ടൂറിസം മേഖലയ്ക്ക് സമീപം ധാരാളം ഉറവയുള്ള സ്ഥലം കണ്ടെത്തിയാണ് കുളം നിര്‍മിച്ചിരിക്കുന്നത്. 12.5 മീറ്റര്‍ നീളവും എട്ടുമീറ്റര്‍ വീതിയും ഒരുമീറ്റര്‍ ആഴവുമുള്ള കുളത്തിലിറങ്ങി കാട്ടാനയടക്കമുള്ള മൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 48,940 രൂപ ചെലവില്‍ വനം വകുപ്പിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു നിര്‍മാണം. കഴിഞ്ഞവര്‍ഷം ഗ്രീന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമായി റാണിപുരത്തുതന്നെ നിര്‍മിച്ച കുളം വന്യമൃഗങ്ങള്‍ക്ക് […]

റാണിപുരത്ത് സ്‌കൂളിന് സമീപം കള്ളുഷാപ്പ്; പ്രതിഷേധം ശക്തമാകുന്നു

റാണിപുരത്ത് സ്‌കൂളിന് സമീപം കള്ളുഷാപ്പ്; പ്രതിഷേധം ശക്തമാകുന്നു

കാഞ്ഞങ്ങാട്: റാണിപുരത്ത് സ്‌കൂളിന് സമീപം കള്ളുഷാപ്പ് തുറക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബളാന്തോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് പനത്തടിയിലെ മദ്യശാല മാറ്റിസ്ഥാപിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ സ്‌കൂള്‍ പരിസരത്തേക്ക് മദ്യഷാപ്പ് നീക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നാട്ടുകാര്‍ രംഗത്തിറങ്ങുകയായിരുന്നു. മദ്യഷാപ്പ് തുടങ്ങുന്നതിനെതിരെ ജനകീയ കൂട്ടായ്മയും രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ സംഘടിപ്പിച്ചിരുന്നു. ജനരോഷം കണക്കിലെടുക്കാതെ മദ്യഷാപ്പ് സ്ഥാപിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ജനകീയകൂട്ടായ്മ മുന്നറിയിപ്പ് നല്‍കി.