സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് പത്ത് പൈസ കുറഞ്ഞ് 75.47 രൂപയും, ഡീസലിന് എട്ട് പൈസ കുറഞ്ഞ് 67.55 രൂപയുമായ് ആയിരിക്കുന്നത്.

പാചക വാതകം: വില കുതിച്ചുയരുന്നു

പാചക വാതകം: വില കുതിച്ചുയരുന്നു

കൊച്ചി: പ്രതിഷേധങ്ങളോ ഹര്‍ത്താലുകളോ ഇല്ലാതെ ഇന്ധനവില കുതിച്ചുയരുന്നു. ദിവസേന ഇന്ധനവില പുനഃക്രമീകരിക്കാന്‍ തുടങ്ങിയതോടെ രണ്ട് മാസത്തിനിടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ കുതിച്ചു ചാട്ടമാണുണ്ടായത്. പെട്രോളിന് ഏകദേശം 6.76 രൂപയും ഡീസലിന് 3.86 രൂപയുമാണ് ഈ കാലയളവില്‍ വര്‍ധിച്ചത്. ഇതിനിടെ പാചകവാതക വിലയും വെള്ളിയാഴ്ച കുത്തനെ കൂടി. സബ്‌സിഡിയുള്ള പാചകവാതകത്തിന് 7.41 രൂപയും സബ്‌സിഡിയില്ലാത്തതിന് 73.50 രൂപയും വര്‍ധിപ്പിച്ചതോടെ കൊച്ചിയില്‍ സബ്‌സിഡിയുള്ള പാചകവാതകത്തിന് 490.20 രൂപയും സബ്‌സിഡിയില്ലാത്തതിന് 586.50 രൂപയുമായി കുതിച്ചുയര്‍ന്നു. ഏഴ് രൂപയോളമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. […]

ഓണമുണ്ണാന്‍ കീശകീറണം

ഓണമുണ്ണാന്‍ കീശകീറണം

  ആലപ്പുഴ: ജി.എസ്.ടി കാലത്തെ ആദ്യ ഓണം വിലക്കയറ്റത്തിന്റെതാണ്. പച്ചക്കറികളുടെ കാര്യത്തിലും സ്ഥിതി മറിച്ചൊന്നല്ല. പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും തീവില. അരിവിലയാണെങ്കില്‍ 50ന് മുകളിലേക്കായി. കിലോയ്ക്ക് 40 രൂപയായിരുന്ന ഞാലിപ്പൂവന്‍ 90 രൂപ കടന്നു. ഓണം എത്തുമ്പോഴേക്കും സെഞ്ച്വറിയടിക്കുമെന്ന തരത്തിലാണ് നേന്ത്രപ്പഴത്തിന്റെ പോക്ക്. കിലോയ്ക്ക് 85 രൂപയാണ് പൊതുവിപണി വില. കിലോയ്ക്ക് 30 രൂപയായിരുന്ന പാളയംകോടന്റെ വില 60 രൂപയായി. രണ്ടാഴ്ച മുമ്പ് സവാളയായിരുന്നു പച്ചക്കറികളില്‍ ആശ്വാസം. കിലോയ്ക്ക് 18 ല്‍ നിന്ന് 40ലെത്തിയാണ് സവാളയുടെ നില്‍പ്പ്. ചെറിയുള്ളി […]

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

കോഴിയിറച്ചി വില 87 രൂപയാക്കണം: ധനമന്ത്രി

തിരുവനന്തപുരം: കോഴിയിറച്ചി വില 87 രൂപയാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക്. തിങ്കളാഴ്ച മുതല്‍ വില കുറക്കാന്‍ വ്യാപാരികള്‍ തയ്യാറാവണമെന്നും ഐസക് ആവശ്യപ്പെട്ടു. ജി.എസ്.ടിയില്‍ കോഴിയിറച്ചിക്ക് നികുതി ചുമത്തുന്നില്ല. ഇതാണ് വില കുറക്കണമെന്ന ആവശ്യം ഉയര്‍ന്നു വരാന്‍ കാരണം. എം.ആര്‍.പിക്ക് മുകളില്‍ വില വാങ്ങാന്‍ ഒരു വ്യാപാരയേയും അനുവദിക്കില്ല. എം.ആര്‍.പിയില്‍ മാറ്റം വരുത്താന്‍ നിര്‍മാതാവിന് മാത്രമേ അധികാരമുള്ളു. വില കൂട്ടുന്നതിന് മുമ്പായി നിര്‍മാതാവ് രണ്ട് മാധ്യമങ്ങളില്‍ പരസ്യം നല്‍കണമെന്ന വ്യവസ്ഥയുമുണ്ടെന്നും ഐസക് പറഞ്ഞു.’

ജി.എസ്.ടി: ബൈക്ക് വിപണിയില്‍ മാറ്റം കണ്ടുതുടങ്ങി

ജി.എസ്.ടി: ബൈക്ക് വിപണിയില്‍ മാറ്റം കണ്ടുതുടങ്ങി

ന്യൂഡല്‍ഹി: ജി.എസ്.ടി നിലവില്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സ്‌പോര്‍ട്‌സ് ബൈക്കുകളുടെ നിര്‍മാണത്തില്‍ പ്രമുഖരായ കെ.ടി.എം ബൈക്കുകളുടെ വില പുതുക്കി നിശ്ചയിച്ചു. ജി.എസ്.ടി നിരക്കുകള്‍ പ്രകാരം 350 സി.സിയില്‍ കൂടുതലുള്ള ബൈക്കുകള്‍ക്ക് വിലയില്‍ വര്‍ധനയുണ്ടാകുമ്പോള്‍ അതില്‍ താഴെയുള്ളവക്ക് വില കുറയും. ഇതിന്റെ അടിസ്ഥാനത്തിലാണ് കെ.ടി.എമ്മും വില പുതുക്കിയത്. കെ.ടി.എമ്മിന്റെ ജനപ്രിയ മോഡലുകളായ ഡ്യൂക്ക് 200, ഡ്യൂക്ക് 250 എന്നിവയുടെ വിലയിലാണ് കമ്പനി കുറവ് വരുത്തിയിരിക്കുന്നത്. 8600 രൂപയുടെ വരെ കുറവാണ് ഇരു മോഡലുകള്‍ക്കും ഉണ്ടാകുക. എന്നാല്‍ ഡ്യൂക്ക് 390ന്റെ […]

കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് പരമാവധി 200 രൂപ

കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് പരമാവധി 200 രൂപ

ബെംഗളൂരു: കര്‍ണാടകത്തില്‍ സിനിമ തിയേറ്ററുകളിലെ നിരക്ക് ഏകീകരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. പരമാവധി 200 രൂപ മാത്രമേ ഇനി തിയേറ്ററുകള്‍ ഈടാക്കാന്‍ പാടുള്ളൂ. മള്‍ട്ടിപ്ലക്‌സ് എന്നോ സിംഗിള്‍ സ്‌ക്രീനെന്നോ ഉള്ള വേര്‍തിരിവില്ലാതെ എല്ലായിടത്തും ഒരേ നിരക്കായിരിക്കും. നികുതികള്‍ 200 രൂപയ്ക്ക് പുറമെ നല്‍കണം. ഗോള്‍ഡ് ക്ലാസിന് പക്ഷേ ഉയര്‍ന്ന നിരക്ക് ഈടാക്കം. ആകെയുള്ള സീറ്റുകളുടെ 10 ശതമാനത്തില്‍ കൂടുതല്‍ ഗോള്‍ഡ് ക്ലാസില്‍ സീറ്റുകള്‍ പാടില്ല. അതോടൊപ്പം ഐമാക്‌സ്, 4ഡിഎക്‌സ് തിയേറ്ററുകളെ 200 രൂപ നിരക്ക് എന്ന പരിധിയില്‍ നിന്ന് […]