റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

റേഷന്‍ കാര്‍ഡില്‍ തെറ്റുകളുടെ പെരുമഴ; മൊഗ്രാലില്‍ വീട്ടമ്മക്ക് സര്‍ക്കാര്‍ ജോലി

മൊഗ്രാല്‍: റേഷന്‍ കാര്‍ഡുകളിലെ തെറ്റുകളും മാറിമായങ്ങളും കണ്ട് ഞെട്ടുകയാണ് കാര്‍ഡുടമകള്‍. മൊഗ്രാലിലെ 45ാം നമ്ബര്‍ റേഷന്‍ കടയിലെ കാര്‍ഡുടമയായ വീട്ടമ്മക്ക് ഇനിമുതല്‍ സര്‍ക്കാര്‍ ജോലി. മൊഗ്രാല്‍ കൊപ്പളം ഹൗസിലെ മത്സ്യത്തൊഴിലാളിയും നേരത്തെ ബി പി എല്‍ കാര്‍ഡുടമയുമായ അബ്ദുറഹ്മാന്റെ ഭാര്യ ഖദീജ (53) യ്ക്കാണ് പുതിയ റേഷന്‍കാര്‍ഡില്‍ (2481018798) സര്‍ക്കാര്‍ ജോലി ലഭിച്ചിരിക്കുന്നത്. വീട്ടമ്മ എന്ന് രേഖപ്പെടുത്തേണ്ടിടത്താണ് സംസ്ഥാന സര്‍ക്കാര്‍ ജീവനം എന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ പകുതി പേര്‍ക്കെങ്കിലും […]

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് വലിയ വിപുലമായ മുന്നൊരുക്കങ്ങള്‍: മന്ത്രി പി. തിലോത്തമന്‍

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് വലിയ വിപുലമായ മുന്നൊരുക്കങ്ങള്‍: മന്ത്രി പി. തിലോത്തമന്‍

ഓണം-ബക്രീദ് ഉത്സവ സീസണില്‍ വിപണി ഇടപെടലിന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയതായി മന്ത്രി പി. തിലോത്തമന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഓണം മെഗാ ഫെയറുകളാണ് ഇത്തവണ എല്ലാ ജില്ലകളിലുമായി വകുപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ ഫെയറുകളിലൂടെ പതിമൂന്നിനം സബ്സിഡി സാധനങ്ങള്‍ക്ക് പുറമെ മറ്റ് ഉത്പന്നങ്ങളും പൊതുവിപണിയില്‍ നിന്നും അഞ്ച് മുതല്‍ പത്ത് ശതമാനം താഴ്ന്ന വിലയില്‍ ലഭ്യമാക്കി. പച്ചക്കറി വില്‍ക്കുന്നതിന് സപ്ലൈകോ ഓണച്ചന്തകളില്‍ പ്രത്യേക സംവിധാനമൊരുക്കി. 5.95 ലക്ഷം […]

റേഷന്‍: മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ അഴിച്ചുപണി

റേഷന്‍: മുന്‍ഗണനാ മാനദണ്ഡങ്ങളില്‍ അഴിച്ചുപണി

തിരുവനന്തപുരം: ഭക്ഷ്യഭദ്രതാ നിയമപ്രകാരം തയ്യാറാക്കിയ മുന്‍ഗണനാ പട്ടികയില്‍നിന്ന് പുറത്തായ ദുര്‍ബലവിഭാഗത്തില്‍പ്പെട്ടവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കര്‍മപദ്ധതി. പട്ടികയില്‍ ഇടംപിടിച്ച അനര്‍ഹരെ ഒഴിവാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ ഉള്‍പ്പെടുത്താനായി മുന്‍ഗണനാ പട്ടിക തയ്യാറാക്കാനുള്ള മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തും.’ഭക്ഷ്യമന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധവകുപ്പുതലവന്മാരുടെ യോഗത്തിലാണ് തീരുമാനം. തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ വിഭാഗത്തില്‍ കയറിക്കൂടിയവരെ കണ്ടെത്തി ഒഴിവാക്കുന്നതിന് പൊതുവിതരണവകുപ്പ് പ്രത്യേക സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ഓരോ ജില്ലയുടെയും പ്രവര്‍ത്തനം വിലയിരുത്തി 15 ദിവസത്തിനകം അനര്‍ഹരെ ഒഴിവാക്കാനാണ് പദ്ധതി. 1000 […]

റേഷന്‍ കാര്‍ഡ് നല്‍കും: മന്ത്രി മേഴ്സിക്കുട്ടിഅമ്മ

റേഷന്‍ കാര്‍ഡ് നല്‍കും: മന്ത്രി മേഴ്സിക്കുട്ടിഅമ്മ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ എല്ലാവര്‍ക്കും ബി. പി. എല്‍ റേഷന്‍ കാര്‍ഡ് നല്‍കുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. മത്സ്യോത്സവത്തിന്റെ ഭാഗമായി ടാഗോറില്‍ നടന്ന മത്സ്യത്തൊഴിലാളി കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം നടന്ന മത്സ്യ അദാലത്തില്‍ ലഭിച്ച പരാതികളേറെയും കാര്‍ഡ് ബി. പി. എല്‍ ആക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ഇതേക്കുറിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയുമായി സംസാരിച്ചു. ക്ഷേമനിധിയില്‍ അംഗങ്ങളായ എല്ലാ തൊഴിലാളികള്‍ക്കും ബി.പി.എല്‍ കാര്‍ഡ് നല്‍കാമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചതായി മന്ത്രി […]

റേഷന്‍കാര്‍ഡ്: മുന്‍ഗണനാ ലിസ്റ്റ നിര്‍ണയത്തില്‍ വന്ന അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് കെഎസ്‌കെടിയു

റേഷന്‍കാര്‍ഡ്: മുന്‍ഗണനാ ലിസ്റ്റ നിര്‍ണയത്തില്‍ വന്ന അപാകതകള്‍ ഉടന്‍ പരിഹരിക്കണമെന്ന് കെഎസ്‌കെടിയു

കാസര്‍കോട്: പുതിയ റേഷന്‍കാര്‍ഡുകള്‍ അനുവദിച്ചപ്പോള്‍ മുന്‍ഗണനാ ലിസ്റ്റ് നിര്‍ണയത്തില്‍ വന്ന അപാകതകള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് കെഎസ്‌കെടിയു ജില്ലാകമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ഗണനാ പട്ടിക സംബന്ധിച്ച് വ്യാപക പരാതി ഉയര്‍ന്നപ്പോള്‍ ഗ്രാമസഭകള്‍ വിളിച്ച് ഇതിലെ അപാകതകള്‍ പരിഹരിച്ച് പഞ്ചായത്തിന് സമര്‍പ്പിച്ചു. പഞ്ചായത്ത് അധികൃതര്‍ ഈ ലിസ്റ്റ് സിവില്‍ സപ്ലൈസ് വകുപ്പിന് കൈമാറി. എന്നാല്‍ ഇത് പരിഗണനക്കെടുക്കാതെ ചില ഉദ്യോഗസ്ഥര്‍ ഇടപെട്ട് പഴയ മുന്‍ഗണനാ ലിസ്റ്റ് പ്രകാരം റേഷന്‍ കാര്‍ഡ് അച്ചടിച്ച് വിതരണത്തിനെത്തിക്കുകയായിരുന്നു. അനര്‍ഹരാണെന്ന് ഗ്രാമസഭകള്‍ കണ്ടെത്തി നല്‍കിയ പലരും […]

റേഷന്‍ കാര്‍ഡ് വിതരണം

റേഷന്‍ കാര്‍ഡ് വിതരണം

കാസര്‍കോട്: ഹൊസ്ദുര്‍ഗ് താലൂക്കിലെ വിവിധ റേഷന്‍ കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം വിവിധ തീയതികളില്‍ രാവിലെ പത്ത് മണി മുതല്‍ അതാത് റേഷന്‍ കടയുടെ പരിസരത്ത് നടത്തുമെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു. കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കാര്‍ഡുടമകളോ, കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ റേഷന്‍ കാര്‍ഡിന്റെ വില എന്നിവ സഹിതം വൈകുന്നേരം നാല് മണിക്ക് മുമ്പായി കൈപ്പറ്റണം. തീയ്യതി, കട നമ്പര്‍, സ്ഥിതിചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍ ഈ മാസം […]

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ദുരിതാശ്വാസ സഹായവും പട്ടയങ്ങളും വിതരണം ചെയ്തു

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം ദുരിതാശ്വാസ സഹായവും പട്ടയങ്ങളും വിതരണം ചെയ്തു

കാഞ്ഞങ്ങാട്: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായമായി 35 ലക്ഷം രൂപയും ഭൂരഹിതര്‍ക്ക് 30 പട്ടയങ്ങളും പുതിയ റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ വികസന ചിത്രപ്രദര്‍ശനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പാവങ്ങളോടൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണ് അഴിമതിരഹിതവും സുതാര്യവുമായി കേരളം ഭരിക്കുന്നതെന്ന് എം എല്‍ എ പറഞ്ഞു. ആനുകൂല്യവിതരണം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു . എല്ലാ രംഗങ്ങളിലും പറഞ്ഞ […]

പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം

പുതിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം

ഹൊസ്ദുര്‍ഗ് താലൂക്കിലെ റേഷന്‍ കടകളുടെ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം വിവിധ തീയ്യതികളില്‍ രാവിലെ 10 മണി മുതല്‍ അതാത് റേഷന്‍ കടയുടെ പരിസരത്ത് നടത്തും. പ്രസ്തുത കടയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള കാര്‍ഡുടമകളോ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുളള അംഗങ്ങളോ പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, റേഷന്‍ കാര്‍ഡിന്റെ വില എന്നിവ സഹിതം വൈകുന്നേരം നാല് മണിക്കകം കൈപ്പറ്റണം. നാളെ (5) ഉദുമ പടിഞ്ഞാറ്, കണ്ണികുളങ്ങര, വെടിത്തറക്കാല്‍, ആലാമിപ്പളളി എന്നിവിടങ്ങളിലും ആറിന് ഓരി, കാടംങ്കോട്, കുട്ടമത്ത്, കാരി ഏഴിന് […]

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു

തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 പ്രകാരം തയ്യാറാക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ മെയ് 22നും മറ്റ് ജില്ലകളില്‍ ജൂണ്‍ ഒന്നിനുമാണ് തുടങ്ങുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഏകദേശം എണ്‍പതു ലക്ഷത്തിലധികം റേഷന്‍കാര്‍ഡുകള്‍ നാല് വിഭാഗത്തിനായി നാല് നിറങ്ങളിലാണ് തയ്യാറാക്കിയിരിക്കുന്നത്. എ.എ.വൈ വിഭാഗത്തിന് മഞ്ഞയും, മുന്‍ഗണനാ വിഭാഗത്തിന് പിങ്കും, സ്റ്റേറ്റ് സബ്സിഡി വിഭാഗത്തിന് നീലയും പൊതുവിഭാഗം കാര്‍ഡിന് വെള്ള നിറവുമാണ്. കാര്‍ഡുകള്‍ അതത് […]

കാലാവധി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതിയ കാര്‍ഡ് വിതരണം അനിശ്ചിതത്വത്തില്‍

കാലാവധി ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതിയ കാര്‍ഡ് വിതരണം അനിശ്ചിതത്വത്തില്‍

തൃശൂര്‍: റേഷന്‍ കാര്‍ഡിന്റെ കാലാവധി കഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും പുതിയ കാര്‍ഡ് വിതരണം അനിശ്ചിതത്വത്തില്‍. പല വട്ടം മാറ്റിയ കാര്‍ഡ് വിതരണം േമയ് 15ന് നടക്കുമെന്നാണ് അവസാന അറിയിപ്പ്. അതിന് സാധ്യതയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 2007ല്‍ പുതുക്കിയ റേഷന്‍ കാര്‍ഡാണ് നിലവില്‍ ഉപയോഗിക്കുന്നത്. 2012ലാണ് പുതുക്കേണ്ടിയിരുന്നത്. പുതുക്കിയ കാര്‍ഡ് വിതരണം സംബന്ധിച്ച് ഈ വര്‍ഷം നല്‍കിയ മൂന്ന് അറിയിപ്പുകളും നടപ്പാക്കാനായില്ല- ജനുവരി 31, ഫെബ്രുവരി 15നകം പിന്നെ ഏപ്രിലിലും. കഴിഞ്ഞ മൂന്നിന് ഭക്ഷ്യ പൊതുവിതരണ […]