ആര്‍.സി.സി സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ സുരേന്ദ്രന്‍

ആര്‍.സി.സി സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ആര്‍.സി.സി യില്‍ 9 വയസ്സുകാരിക്ക് എച്ച്‌ഐവി അണുബാധ ഉണ്ടായത് കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം ഇപ്പോള്‍ നടക്കുന്ന അന്വേഷണം വകുറ്റക്കാരെ സംരക്ഷിക്കുന്ന തരത്തില്‍ ആണ് അന്വേഷണം മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കുന്നത് ആര്‍.സി.സിയില്‍ നടന്നത് കൊടിയ മനുഷ്യാവകാശ ലംഘനമാന്നെന്ന് കെ സുരേന്ദ്രന്‍. യുവമോര്‍ച്ച ആര്‍.സി.സി യിലേയ്ക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ ആകുലപ്പെടുന്ന കേരള സര്‍ക്കര്‍ ഓഫീസിലെ വിഷയം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും വേണ്ട ഗൗരവത്തില്‍ എടുത്തിട്ടില്ല രക്തം പരിശോധിച്ചു അണുവിമുക്തമാണെന്നു […]

യാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

തിരുവനന്തപുരം: ന്യൂഡല്‍ഹി കേരള ഹൗസ് എന്‍ആര്‍കെ ഡെവലപ്മെന്റ് ഓഫിസറായിരുന്ന ബി. മഹേഷിന് യാത്രയയപ്പ് നല്‍കി. അഡീഷണല്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ച അദ്ദേഹം തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി ചുമതലയേല്‍ക്കും. കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ റെസിഡന്റ് കമ്മിഷണര്‍ ഡോ. വിശ്വാസ് മേത്ത ജീവനക്കാരുടെ ഉപഹാരം അദ്ദേഹത്തിന് സമ്മാനിച്ചു. അഡിഷണല്‍ റെസിഡന്റ് കമ്മിഷണര്‍ പുനീത് കുമാര്‍, ലോ ഓഫിസര്‍ ഷാജി കെ. കുര്യന്‍, ലെയ്സണ്‍ ഓഫിസര്‍ എം. ശശിധരന്‍, ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് […]

കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കും- കെ.കെ.ശൈലജ ടീച്ചര്‍

കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കും- കെ.കെ.ശൈലജ ടീച്ചര്‍

ആര്‍.സി.സി യില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചതായ പരാതി വിദഗ്ദസംഘം അന്വേഷിക്കും. കുട്ടിയുടെ രക്ഷിതാവിന്റെ പരാതി കിട്ടിയ ഉടനെതന്നെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആര്‍.സി.സി ഡയറക്ടറോട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നടത്തിയ ടെസ്റ്റുകളില്‍ വ്യത്യസ്തമായ റിസല്‍ട്ട് കണ്ടതിനെ തുടര്‍ന്നാണ് കൂടുതല്‍ വിദഗ്ദപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടത്. പരിശോധനയുടെ ഭാഗമായി എച്ച്.ഐ.വി സ്ഥിതീകരിച്ച സാഹചര്യത്തില്‍ ഇത് സംബന്ധിച്ച വിദഗ്ദ അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡി.എം.ഇ ഡോ.ശ്രീകുമാരിയുടെ നേതൃത്വത്തില്‍ വിദഗ്ദസംഘത്തെ ചുമതലപ്പെടുത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് […]

ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചു

ആര്‍.സി.സിയില്‍ ചികിത്സയ്‌ക്കെത്തിയ കുട്ടിക്ക് എച്ച്.ഐ.വി ബാധിച്ചു

തിരുവനന്തപുരം: റീജണല്‍ കാന്‍സര്‍ സെന്റര്‍ ജീവനക്കാരുടെ ഗുരുതര അനാസ്ഥ നിമിത്തം ആറുവയസുകാരിക്ക് എയിഡ്‌സ് ബാധിച്ചു. ആശുപത്രിയില്‍ ചികിത്സക്കെത്തിയ ആലപ്പുഴ സ്വദേശിയായ കുട്ടിക്കാണ് എയിഡ്സ് ബാധിച്ചത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ രക്തം സ്വീകരിച്ച ശേഷമാണ് കുട്ടിക്ക് എച്ച്‌ഐവി പോസിറ്റീവ് ബാധിച്ചതെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കുട്ടിയുടെ രക്ഷിതാകളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലിയിലെ കൃത്യവിലോപത്തിനാണ് ആര്‍സിസിയിലെ ജീവനകാര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുള്ളത്. കണ്ണിന് ഓപ്പറേഷന്‍ നടത്തുന്നതിന് മുന്നോടിയായി രക്തം പരിശോധിച്ചപ്പോഴാണ് കുട്ടിയ്ക്ക് […]

കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്‌സിന്റെ കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത് സെപ്റ്റംബര്‍13 (ബുധനാഴ്ച) മുതല്‍ ലഭ്യമാകും. സ്വകാര്യ മേഖലയിലുള്ളതിനെക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാനുകള്‍ നടത്താനുള്ള സംവിധാനം എസ്എടി ആശുപത്രിയിലാണ് ഒരുക്കുന്നത്. എംആര്‍ഐ പരിശോധനാ സംവിധാനം ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചറും സിടി സ്‌കാന്‍ സംവിധാനം ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, […]