പുതിയ ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ

പുതിയ ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ

പുതിയ ക്യാഷ്ബാക്ക് ഓഫറുമായി റിലയന്‍സ് ജിയോ വീണ്ടും രംഗത്ത്. ഒരു പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പം ജിയോ ഫൈ ഡോംഗിള്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ജൂലായ് മൂന്ന് മുതല്‍ ഓഫര്‍ നിലവില്‍ വരും. പോസ്റ്റ് പെയ്ഡ് പ്ലാനിലേക്ക് ക്രെഡിറ്റ് ആയാണ് 500 രൂപ ലഭിക്കുക. എന്നാല്‍ 12 മാസത്തെ ബില്‍ കൃത്യമായി അടച്ചാല്‍ മാത്രമേ ഈ തുക തിരികെ ലഭിക്കുകയുള്ളൂ. 999 രൂപയുടെ ജിയോഫൈ ഡോംഗിളിനാണ് ഈ ഓഫര്‍ ലഭ്യമാവുക. 4ജി ഡേറ്റാ ലഭ്യമാക്കുന്ന […]

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

2019 ഓടെ രാജ്യത്തെ എല്ലാ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് തിങ്കളാഴ്ച തുടക്കം. ആദ്യ ഘട്ട പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല ലഭ്യമാക്കിക്കഴിഞ്ഞു. രണ്ടാം ഘട്ട ഭാരത്‌നെറ്റ് പദ്ധതിയ്ക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടെലികോം മന്ത്രാലയം ധാരണാപത്രം ഒപ്പു വെയ്ക്കും. ഇതിനായി ടെലികോം മന്ത്രാലയം സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ഫറന്‍സ് നവംബര്‍ 13ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളും വിവിധ സേവനദാതാക്കളും പങ്കെടുക്കുന്ന […]

റിലയന്‍സ് നിര്‍ത്തുന്നു: വരിക്കാരെ കൈവിടാതെ വോഡഫോണ്‍

റിലയന്‍സ് നിര്‍ത്തുന്നു: വരിക്കാരെ കൈവിടാതെ വോഡഫോണ്‍

മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 30നു പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ റിലയന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കുകയാണ് വോഡഫോണ്‍. റിലയന്‍സ് നെറ്റ്വര്‍ക്കു പ്രവര്‍ത്തനം അവസാനിപ്പിച്ചാലും അതേ ഫോണ്‍ നമ്പര്‍ ഉപയോഗിക്കാന്‍ സാധിക്കും. വോഡഫോണ്‍ നെറ്റ്വര്‍ക്കിലേക്ക് വരുന്നവര്‍ക്ക് ആകര്‍ഷകമായ ഡേറ്റ, വോയ്‌സ് കോള്‍ എന്നിങ്ങനെ ഓഫറുകള്‍ കമ്പനി നല്‍കുന്നുണ്ട്. ഡല്‍ഹി, ഗുജറാത്ത്, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഈ സേവനം ലഭ്യമല്ല. സേവനം, നെറ്റ്വര്‍ക്ക്, നിരക്കുകള്‍ എന്നീ കാര്യങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് പരമാവധി നേട്ടം ഉറപ്പുവരുത്താന്‍ തങ്ങള്‍ […]

ഫാസ്റ്റെസ്റ്റ്‌ നെറ്റ്വര്‍ക്ക് പരസ്യം വിനയായി; എയര്‍ടെലിനെതിരെ ജിയോ

ഫാസ്റ്റെസ്റ്റ്‌ നെറ്റ്വര്‍ക്ക് പരസ്യം വിനയായി; എയര്‍ടെലിനെതിരെ ജിയോ

മുംബൈ: കഴിഞ്ഞ ദിവസം എയര്‍ടെല്‍ ഒരു പരസ്യം നല്‍കിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വേഗമേറിയ നെറ്റ്വര്‍ക്ക് തങ്ങളുടേതാണെന്ന അവകാശവാദവുമായി പരസ്യമിറക്കിയത്. ഇന്നിപ്പോള്‍ ആ പരസ്യം എയര്‍ടെല്ലിനെ തിരിഞ്ഞുകുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഫാസ്റ്റെസ്റ്റ് നെറ്റ്വര്‍ക്ക് എയര്‍ടെല്ലിന്റേതാണെന്ന വാദം തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് കാണിച്ച് റിലയന്‍സ് ജിയോ ഇന്‍ഫോകോം നല്‍കിയ പരാതിയിലാണ് നടപടി. അഡ്വടൈസിങ് സ്റ്റാന്റേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടേതാണ് നടപടി. ഏപ്രില്‍ 11 നകം ഇതു തിരുത്തണം എന്നാണ് നിര്‍ദേശം. ഉത്തരവിനെതിരേ അപ്പീല്‍ നല്‍കുമെന്ന് ഭാരതി എയര്‍ടെല്‍ മേധാവി സുനില്‍ ഭാരതി പറഞ്ഞു. […]

ഉപഭോക്താക്കള്‍ക്ക് 4ജി അനുഭവം സമ്മാനിക്കാന്‍ എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് 4ജി അനുഭവം സമ്മാനിക്കാന്‍ എയര്‍ടെല്‍

ഉപഭോക്താക്കള്‍ക്ക് എല്ലാം തികഞ്ഞ 4ജി അനുഭവം സമ്മാനിക്കുന്നതില്‍ മാത്രമേ എയര്‍ടെല്‍, റിലയന്‍സ് ജിയോയ്ക്ക് പിന്നിലുള്ളൂ. ആ കുറവ് നികത്താന്‍ എയര്‍ടെല്‍ ഒരുങ്ങി. ഉടനെ അത് സംഭവിക്കുകയും ചെയ്യും. എയര്‍ടെല്‍ 4 ജി, VoLTE പിന്തുണയോടെ വിവിധ ബ്രാന്‍ഡ് സ്മാര്‍ട്ഫോണുകളില്‍ ഉടനെ എത്തും. VoLTE സേവനം നല്‍കുന്നതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ സജ്ജമാക്കികഴിഞ്ഞു. പക്ഷേ, VoLTE സേവനത്തിന് യോജിച്ച ഡിവൈസുകളില്‍ ചിലത് ‘അവസാന നിമിഷ’ പരീക്ഷണങ്ങളിലാണ്. വിവിധ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ഫോണുകളില്‍ കമ്പനി ഇപ്പോള്‍ VoLTE […]

ജിയോയുടെ ഫ്രീ ഓഫര്‍ ഒരുമാസം കൂടി നീട്ടികിട്ടിയേക്കും

ജിയോയുടെ ഫ്രീ ഓഫര്‍ ഒരുമാസം കൂടി നീട്ടികിട്ടിയേക്കും

ന്യൂഡല്‍ഹി: ജിയോ പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കാനുള്ള സമയം ഒരുമാസം കൂടി നീട്ടുവാന്‍ സാധ്യത. സബ്സ്‌ക്രിബ്ഷന്‍ എടുക്കുന്നവരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധനവ് എല്ലാത്തതാണ് പ്രൈം മെമ്പറായി മാറുവാനുള്ള കാലവധി വര്‍ധിപ്പിക്കുന്നതെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജിയോ ഈ വാര്‍ത്തയോട് ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല. അതേസമയം ജിയോയുടെ വേഗത കുറഞ്ഞെന്ന് 71 ശതമാനം ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടെന്ന് പറയുന്ന മെറില്‍ ലിഞ്ച് സര്‍വേ പുറത്തുവന്നിട്ടുണ്ട്. ഡേറ്റാ ഡൗണ്‍ലോഡിങ്ങിനും വീഡിയോ സേവ് ചെയ്യാനുമാണ് നാലില്‍ മൂന്ന് പേരും ജിയോ […]

ബംബര്‍ ഓഫര്‍: ജിയോ പ്രൈമിനു മുടക്കുന്ന പണം തിരിച്ചു കിട്ടും

ബംബര്‍ ഓഫര്‍: ജിയോ പ്രൈമിനു മുടക്കുന്ന പണം തിരിച്ചു കിട്ടും

തുടക്കം മുതല്‍ വരിക്കാരെ അദ്ഭുതപ്പെടുത്തിയ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ മറ്റൊരു ബംബര്‍ ഓഫര്‍ കൂടി അവതരിപ്പിച്ചു. ഫ്രീ അണ്‍ലിമിറ്റഡ് ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കുന്നതോടെ നിലവിലെ വരിക്കാര്‍ വിട്ടുപോകാതിരിക്കാനാണ് റിലയന്‍സ് ജിയോ മറ്റൊരു ഇളവ് കൂടി നല്‍കുന്നത്. പുതിയ ഓഫര്‍ പ്രകാരം പ്രൈം മെമ്പര്‍ഷിപ്പിന് നല്‍കുന്ന തുക തിരിച്ചു ലഭിക്കും. ക്യാഷ് ബാക്ക് ഓഫറിലൂടെയാണ് ജിയോ പ്രൈം പണം തിരിച്ചുലഭിക്കുക. റിലയന്‍സ് വോലെറ്റ് വഴി പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുേമ്പാള്‍ 50 രൂപ തിരിച്ചുലഭിക്കും. തുടര്‍ന്ന് 303 […]

ജിയോയെ നേരിടാനായി ഐഡിയയും വൊഡാഫോണും ലയിച്ചു; ഇനി ടെക്ക് പോരാട്ടം

ജിയോയെ നേരിടാനായി ഐഡിയയും വൊഡാഫോണും ലയിച്ചു; ഇനി ടെക്ക് പോരാട്ടം

ന്യൂഡല്‍ഹി: രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. ലയനത്തോടെ വൊഡാഫോണിന് ഐഡിയയില്‍ 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. 26 ശതമാനം ഓഹരികളാകും ഐഡിയക്ക് ലഭിക്കുക. രണ്ട് കമ്പനികള്‍ക്കും ഡയറക്ടര്‍ ബോര്‍ഡിലേക്ക് മൂന്ന് വീതം ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനും ധാരണയായി. എന്നാല്‍ ഐഡിയക്കായിരിക്കും ചെയര്‍മാനെ നിയമിക്കാനുള്ള അധികാരം. ലയനത്തോടെ 40 കോടിയോളം വരിക്കാരെ സംയുക്ത കമ്പനിക്ക് സ്വന്തമാകുമെന്നാണ് കണക്കാക്കുന്നത്. 24 മാസത്തിനുള്ളില്‍ […]

റിലയന്‍സ് ജിയോയ്ക്ക് ഭീഷണി പതജ്ഞലി 5ജി എത്തുന്നു: സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത

റിലയന്‍സ് ജിയോയ്ക്ക് ഭീഷണി പതജ്ഞലി 5ജി എത്തുന്നു: സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത

സ്വദേശി ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത് കുറഞ്ഞ കാലത്തിനുള്ളില്‍ കോടികള്‍ ലാഭം കൊയ്ത കമ്പനിയാണ് യോഗാചര്യന്‍ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ മുതല്‍ സൗന്ദര്യവര്‍ധക വസ്തുക്കളും വരെ പതഞ്ജലിയുടെതായി വിപണിയില്‍ ഉണ്ട്. വസ്ത്രനിര്‍മ്മാണ രംഗത്തേയ്ക്കും ചുവട് വച്ചിരിക്കുകയാണ് ഇപ്പോള്‍ പതഞ്ജലി ഗ്രൂപ്പ്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്ത പതഞ്ജലി ടെലകോം രംഗത്തേയ്ക്കും കടക്കുന്നുവെന്നാണ്. പതഞ്ജലിയുടെ സിമ്മുകള്‍ എന്ന പേരില്‍ ചിത്രങ്ങളും പ്രചരിക്കുന്നുണ്ട്. റിലയന്‍സ് ജിയോയ്ക്ക് ഭീഷണിയായി പതജ്ഞലി വരുന്നു എന്ന രീതിയിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 4ജിയെ കടത്തിവെട്ടി പതഞ്ജലി […]

ഡാറ്റ തീരാതെ വീഡിയോകള്‍ കാണാന്‍ പരിഹാരവുമായി യുടൂബ് ഗോ

ഡാറ്റ തീരാതെ വീഡിയോകള്‍ കാണാന്‍ പരിഹാരവുമായി യുടൂബ് ഗോ

ഉപയോക്താക്കള്‍ക്കായി യുടൂബ് കിടിലന്‍ ഒരു ആപ്ലിക്കേഷനാണ് പുറത്തിറക്കാനൊരുങ്ങുന്നത്. യുടൂബ് ഗോ എന്ന് പേരിട്ടിരിക്കുന്ന ആപ്ലിക്കേഷന്റെ ബീറ്റാ വെര്‍ഷന്‍ ഇപ്പോള്‍ത്തന്നെ പ്ലേ സ്റ്റോറില്‍ എത്തിക്കഴിഞ്ഞു. ഈ ചെറിയ ആപ്ലിക്കേഷന്റെ ഉപയോഗം അത്ര ചെറുതല്ല. ഏതൊരു വീഡിയോ ആണെങ്കിലും ഗോ 640പി യില്‍ ഒതുക്കും. മാത്രമല്ല എത്രത്തോളം ചെറുതായി വീഡിയോ കാണാം എന്നൊരു അറിയിപ്പും ഗോ തരും. യു ടൂബില്‍ സേവ് വീഡിയോ എന്നൊരു സങ്കേതം ഉള്ളതുപോലെ ഗോയില്‍ എത്ര ചെറിയ വലിപ്പത്തില്‍ വേണമെങ്കിലും വീഡിയോ സേവ് ചെയ്യാം. സേവ് […]