‘അണ്‍സെന്‍ഡ്’ ഫീച്ചറുമായി വാട്‌സപ്പ്

‘അണ്‍സെന്‍ഡ്’ ഫീച്ചറുമായി വാട്‌സപ്പ്

മുംബൈ : അയച്ച സന്ദേശങ്ങള്‍ തിരിച്ചെടുക്കുന്നതിനുള്ള അവസരം വാട്ട്സാപ്പ് ഉടന്‍ നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍.അബദ്ധത്തില്‍ അയച്ച സന്ദേശങ്ങളോ ചിത്രങ്ങളോ വീഡിയോയോ എല്ലാം തിരിച്ചെടുക്കാന്‍ അവസരം നല്‍കുന്ന അണ്‍സെന്‍ഡ് ഫീച്ചറില്‍ വാട്ട്സാപ്പ് പരീക്ഷണം നടത്തി വരുകയാണ്. അഞ്ചു മിനിറ്റിനുള്ളില്‍ അയച്ച സന്ദേശങ്ങളാണ് അണ്‍സെന്‍ഡ് ചെയ്യാനാകുക.

2016-17ല്‍ സംസ്ഥാനത്തു നടന്ന 105 മതം മാറ്റങ്ങളും പ്രണയത്തെത്തുടര്‍ന്ന്

2016-17ല്‍ സംസ്ഥാനത്തു നടന്ന 105 മതം മാറ്റങ്ങളും പ്രണയത്തെത്തുടര്‍ന്ന്

കോഴിക്കോട്: കേരളത്തില്‍ ഇസ്ലാമിലേക്കുള്ള മതം മാറ്റങ്ങളില്‍ എഴുപത്തിയഞ്ചു ശതമാനവും പ്രണയത്തിന്റെ തുടര്‍ച്ചയായി നടക്കുന്നവയാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. 2016-17ല്‍ സംസ്ഥാനത്തു നടന്ന 135 മതം മാറ്റങ്ങളില്‍ 105ഉം പ്രണയത്തെത്തുടര്‍ന്നായിരുന്നുവെന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറയ്ക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഓഗസ്റ്റ് 19നാണ് സ്‌പെഷല്‍ ഇന്റലിജന്‍സ് വിങ് തയാറാക്കിയ റിപ്പോര്‍ട്ട് ബെഹറയ്ക്കു കൈമാറിയതെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാനത്ത് ലവ് ജിഹാദ് നടക്കുന്നുണ്ടെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതായി നേരത്തെ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് […]