ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗുജറാത്തില്‍ നിന്ന് 50 കോടിയുടെ അസാധു നോട്ട് റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി

ഗാന്ധിനഗര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ഗുജറാത്തില്‍ നിന്ന് അസാധുവാക്കിയ നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. ശനിയാഴ്ച്ചയാണ് നിരോധിച്ച 500ന്റെയും 1000ത്തിന്റെയും 49 കോടിയോളം മൂല്യമുള്ള നോട്ടുകള്‍ റവന്യൂ ഇന്റലിജന്‍സ് പിടികൂടിയത്. ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലാണ് സംഭവം. പിടിച്ചെടുത്ത തുകയുടെ അഞ്ചിരട്ടിയോളം പിഴയടക്കണമെന്നാണ് നിയമം. നിയമത്തിന്റെ അടിസ്ഥാനത്തില്‍ അസാധു നോട്ടുകള്‍ സൂക്ഷിച്ചതിന് ഉടമസ്ഥന്‍ 245 കോടി പിഴയൊടുക്കേണ്ടി വരും. മൂന്ന് പേര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്.

40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി

40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടികൂടി

ചെന്നൈ: തമിഴ്‌നാട്ടില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 40 മെട്രിക്ക് ടണ്‍ രക്ത ചന്ദനം റവന്യൂ ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു. 16 കോടി വില മതിക്കുന്ന ചന്ദന തടികള്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ചെന്നൈയില്‍ അറസ്റ്റു ചെയ്തു. ഓര്‍ഗടാം ഭാഗത്തെ ഒഴിഞ്ഞ ഗോഡൗണില്‍ നിന്നാണ് ചന്ദന തടികളടങ്ങിയ ട്രക്ക് റവന്യൂ ഇന്റലിജന്‍സ് കസറ്റഡിയിലെടുത്തത്. ശനിയാഴ്ച പാന്‍രുതി ഭാഗത്ത് ലോഡുമായി പോകുകയായിരുന്ന ട്രക്കില്‍ തുണിയില്‍ പൊതിഞ്ഞ് നിലയിലായിരുന്നു ചന്ദന തടികള്‍ […]