ഹൊസ്ദുര്‍ഗ് -പാണത്തൂര്‍ പാത അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

ഹൊസ്ദുര്‍ഗ് -പാണത്തൂര്‍ പാത അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ്-പാണത്തൂര്‍ പൊതുമരാമത്ത് സംസ്ഥാനപാത ബിഎം ആന്റ് ബിസി ചെയ്ത് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിച്ചു. ജില്ലയിലെ പ്രധാന അന്തര്‍ സംസ്ഥാന പാതയായ ഹോസ്ദുര്‍ഗ്-പാണത്തൂര്‍ പാത ദേശീയപാതയായി വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ ഈ പാത അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. അഭിവൃദ്ധിപ്പെടുത്തല്‍ പ്രവൃത്തികള്‍ വൈകിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. 15 കോടി രൂപ മുതല്‍ മുടക്കിയാണ് ഈ റോഡിന്റെ നവീകരണ […]

എങ്ങുമെത്താതെ ധര്‍മ്മശാല-കണ്ണപുരം റോഡ് നവീകരണം

എങ്ങുമെത്താതെ ധര്‍മ്മശാല-കണ്ണപുരം റോഡ് നവീകരണം

കണ്ണപുരം: പതിനാറ് വര്‍ഷത്തിലധികമായി അറ്റകുറ്റപ്പണി പോലും നടത്താതെ തകര്‍ന്ന് കിടക്കുകയാണ് കണ്ണപുരം- ധര്‍മ്മശാല റോഡ്. കണ്ണപുരം റയില്‍വേ ഗെയ്റ്റ് മുതല്‍ ധര്‍മ്മശാല വരെയുള്ള ഏഴുകിലോമീറ്റര്‍ പാതയിലുടനീളം അപകടകരമായ കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. സഞ്ചാര യോഗ്യമായ റോഡ് പേരിന് പോലുമില്ല. ഇതിനിടയില്‍ പാച്ച് വര്‍ക്കിംഗ് ചെയ്ത ‘ഏച്ചുകെട്ടലിന്റെ മുഴച്ചുനില്‍ക്കല്‍’ യാത്ര കൂടുതല്‍ ദുഷ്‌കരമാക്കുന്നു. ഇതുവഴിയുള്ള യാത്ര കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമായതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പലപ്പോഴും സാങ്കേതികമായ ഒഴിവുകഴിവുകള്‍ പറഞ്ഞ് തടിതപ്പുകയാണ് അധികാരികള്‍. നൂറോളം ബസ്സുകളും സ്വകാര്യവാഹനങ്ങളും […]

പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകള്‍; ദേശീയപാതയില്‍ അപകട ഭീഷണി

പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകള്‍; ദേശീയപാതയില്‍ അപകട ഭീഷണി

കണ്ണൂര്‍: പൊട്ടിപ്പൊളിഞ്ഞ ഡിവൈഡറുകള്‍ ദേശീയപാതയില്‍ അപകടഭീഷണി ഉയര്‍ത്തുന്നു. പുതിയതെരു മുതല്‍ താഴെചൊവ്വ വരെയുള്ള ദേശീയപാതയിലാണ് ഇടക്കിടെ ഡിവൈഡറുകള്‍ പൊട്ടിപ്പൊളിഞ്ഞത്. പലയിടത്തും ഡിവൈഡറുകളായി വലിയ ടയറുകളും ഇട്ടിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ അപായസൂചനകള്‍ പോലുമില്ലെന്നത് അധികൃതരുടെ അശ്രദ്ധയുടെ ആഴം വ്യക്തമാക്കുന്നു. കോണ്‍ക്രീറ്റ് ബീമുകളാണ് ഡിവൈഡറിനായി ഉപയോഗിച്ചിട്ടുള്ളത്. കണ്ണൂരിനും താഴെ ചൊവ്വക്കുമിടയിലാണ് ഡിവൈഡറുകള്‍ കൂടുതല്‍ പൊട്ടിപ്പൊളിഞ്ഞത്. രാത്രിയില്‍ ലോറികളും മറ്റും ഇടിച്ച് ഡിവൈഡര്‍ തകര്‍ന്നാലും ഇത് നന്നാക്കുന്നതിനോ അപകടം നടന്ന സ്ഥലത്തെ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ മാറ്റുന്നതിനോ അധികൃതര്‍ ശ്രദ്ധിക്കാറില്ല. ചിലയിടത്ത് കോണ്‍ക്രീറ്റ് […]

സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഓടിത്തുടങ്ങി

സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഓടിത്തുടങ്ങി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘ ദൂര സര്‍വിസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലക്‌സ് ബസുകള്‍ ഇന്നു മുതല്‍ ഓടിത്തുടങ്ങി. ഉച്ച കഴിഞ്ഞു രണ്ടിനു തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ നടക്കുന്ന ചടങ്ങില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിയാണ് അഞ്ചു ബസുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രീമിയം ക്ലാസ് ബസുകള്‍ വാടക ഇനത്തില്‍ ലഭ്യമാക്കി ഓടിക്കാനുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സംരംഭം. കെ.എസ.്ആര്‍.ടി.സി.സി എംഡി എ. ഹേമചന്ദ്രനും ചടങ്ങില്‍ പങ്കെടുത്തു. ബംഗളൂരു, ചെന്നൈ, മംഗളൂരു, […]

ഇനി ബസുകളുടെ മത്സര ഓട്ടം നടക്കില്ല, ഓട്ടോ ചാര്‍ജ്ജ് വരെ ജി.പി.എസ്. നിയന്ത്രിക്കും

ഇനി ബസുകളുടെ മത്സര ഓട്ടം നടക്കില്ല, ഓട്ടോ ചാര്‍ജ്ജ് വരെ ജി.പി.എസ്. നിയന്ത്രിക്കും

കാസര്‍കോട് ജില്ലയിലും ജി.പി.എസ് വരുന്നു. ആദ്യ ഘട്ടമെന്ന നിലയില്‍ ബസുകളും തുടര്‍ന്ന് ഓട്ടോറിക്ഷകളും ഇതിന്റെ പരിധിയില്‍ വരും. ട്രീപ്പ് ഓടുന്ന മുഴുവന്‍ ബസുകളും ഇതിനായുള്ള അപേക്ഷ പൂരിപ്പിച്ചു നല്‍കാന്‍ ആവശ്യപ്പെട്ടതായി ജില്ല ആര്‍ടിഒ ബാബു ജോണ്‍ അറിയിച്ചു. എന്താണ് ജി.പി.എസ്? ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം എന്നാണ് അര്‍ത്ഥമാക്കേണ്ടത്. ബസ് ഓട്ടോ റിക്ഷകള്‍ തുടങ്ങിയ വാഹനങ്ങളില്‍ ആളു കേറിയ നിമിഷം മുതല്‍ ഇറങ്ങുന്നതു വരെ ഗൈഡ്ലെന്‍സ് തരാനും, അതിനായുള്ള അംഗീകരിച്ച ഫീസും, പോകേണ്ട വഴിയും ജി.പി.എസ് പറഞ്ഞു തരും. […]

ദേശീയപാത അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം: ഒരുകോടിയുടെ പ്രവര്‍ത്തിക്ക് അനുമതി

ദേശീയപാത അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കകം: ഒരുകോടിയുടെ പ്രവര്‍ത്തിക്ക് അനുമതി

കാസര്‍കോട്: ദേശീയപാതയിലെ അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുകോടി രൂപ പ്രവര്‍ത്തിക്കായി അനുവദിച്ചു.പാതയിലെ കുഴികള്‍ ഒരാഴ്ചക്കകം നികത്തും. അറ്റകുറ്റപ്പണികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കും. ഒരുകോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് കരാറായിരിക്കുന്നത്. കുഴികള്‍ താല്‍ക്കാലികമായി അടക്കുമെങ്കിലും മഴ പൂര്‍ണമായും വിട്ട ശേഷമേ ടാറിങ് ജോലികള്‍ പൂര്‍ത്തീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ ദേശീയപാതാ വികസനം നീണ്ടുപോകുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള തുക കേന്ദ്രത്തില്‍നിന്ന് ലഭിച്ചിരുന്നില്ല. ദേശീയപാത നാലുവരിയാക്കുന്നത് 2016 ഡിസംബറില്‍ തുടങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച തര്‍ക്കങ്ങള്‍മൂലം പദ്ധതി നീണ്ടുപോവുകയായിരുന്നു. ചട്ടഞ്ചാല്‍- -നീലേശ്വരം […]

ഉത്സവ സീസണ്‍: നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടും ഓഫറുകളും

ഉത്സവ സീസണ്‍: നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടും ഓഫറുകളും

ന്യൂഡല്‍ഹി: ഉത്സവ സീസണ്‍ പ്രമാണിച്ച് നിസ്സാന്‍, ഡാറ്റ്സണ്‍ കാറുകള്‍ക്ക് നിസ്സാന്‍ ഇന്ത്യാ 71,000 രൂപ വരെ ഡിസ്‌കൗണ്ടും ഓഫറുകളും നല്‍കുന്നു. നിസ്സാന്‍ വാഹനങ്ങള്‍ക്ക് 71,000 രൂപ വരെയും ഡാറ്റ്സണ്‍ കാറുകള്‍ക്ക് 16,000 രൂപ വരെയുമാണ് ബ്രാന്‍ഡുകള്‍ ഓഫറുകള്‍. സൗജന്യ ഇന്‍ഷൂറന്‍സ്, 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 6,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയാണ് നിസ്സാന്‍ കാറുകള്‍ വാങ്ങുമ്പോള്‍ ലഭിക്കുക. മൈക്ര കാറിന് ഇപ്പോള്‍ 39,000 രൂപ വരെയും, മൈക്ര ആക്റ്റിവിന് 34,000 രൂപ വരെയുമായിരിക്കും ഓഫറുകള്‍. ഇരു […]

നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ നിര്‍മ്മാണം: മന്ത്രി ജി.സുധാകരന്‍

നവീന സാങ്കേതിക വിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ നിര്‍മ്മാണം: മന്ത്രി ജി.സുധാകരന്‍

നവീന സാങ്കേതിവിദ്യ ഉപയോഗിച്ചാകണം റോഡുകളുടെ അഭിവൃദ്ധിപ്പെടുത്തലും നിര്‍മ്മാണവുമെന്നു പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. ചട്ടഞ്ചാല്‍ ജംഗ്ഷനില്‍ ഉദുമ മണ്ഡലത്തിലെ പ്രധാന റോഡുകളായ ഉദുമ- തെക്കില്‍, തെക്കില്‍- കീഴൂര്‍ എന്നീ റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദുമ- തെക്കില്‍ റോഡ് ഒന്‍പതു മാസംകൊണ്ടും തെക്കില്‍- കീഴൂര്‍ റോഡ് ആറു മാസം കൊണ്ടും അഭിവൃദ്ധിപ്പെടുത്തല്‍ പൂര്‍ത്തിയാക്കുമെന്നു മന്ത്രി പറഞ്ഞു. ഉദുമ-തെക്കില്‍ റോഡിനു 2.8 കോടി രൂപയാണ് അനുവദിച്ചിരുന്നതെങ്കിലും കരാര്‍ എടുത്തിരിക്കുന്നതു 45 ലക്ഷം രൂപ കുറച്ചാണ്. ബാക്കി […]

സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത സംഭവവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസ്

സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത സംഭവവത്തില്‍ ഏഴുപേര്‍ക്കെതിരെ കേസ്

കാസര്‍കോട്: പൊതുറോഡിനോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ ചുറ്റുമതില്‍ തകര്‍ത്ത നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ദേളിയിലെ മുഹമ്മദ്കുഞ്ഞി(61)യുടെ പരാതിയില്‍ രാമചന്ദ്രന്‍, സദാനന്ദന്‍, ആനന്ദന്‍ എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍പോലീസ് കേസെടുത്തത്. ചൊവ്വാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. മുഹമ്മദ് കുഞ്ഞിയുടെ വീടിന്റെ ചുറ്റുമതില്‍ പൊതുറോഡിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. ഇതേ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മതില്‍ തകര്‍ത്ത സംഭവമുണ്ടായത്.

30 കോടി മുടക്കിയ വിദ്യാനഗര്‍-സീതാംഗോളി റോഡ്

30 കോടി മുടക്കിയ വിദ്യാനഗര്‍-സീതാംഗോളി റോഡ്

വിദ്യാനഗര്‍: ടാറിങ്ങിലെ മിനുസംപോലും മാറിയിട്ടില്ല. അതിന് മുമ്പേ 30 കോടി രൂപ മുതല്‍ മുടക്കിയുള്ള വിദ്യാനഗര്‍-സീതാംഗോളി റോഡില്‍ പലയിടത്തും മൊബൈല്‍ കമ്പനിയുടെ കേബിളും പൈപ്പ് ലൈനും സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ചു. കഴിഞ്ഞ ദിവസമാണ് വിദ്യാനഗറിന് സമീപം രണ്ടിടങ്ങളില്‍ കേബിളും പൈപ്പ്ലൈനും സ്ഥാപിക്കുന്നതിനായി റോഡ് ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചത്. ഒമ്പതരകിലോമീറ്റര്‍ നീളമുള്ള വിദ്യാനഗര്‍-സീതാംഗോളി റോഡ് 30 കോടി രൂപ ചെലവിലാണ് നവീകരിക്കുന്നത്. റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി കേരള ലിമിറ്റഡ് ഏറ്റെടുത്ത് നടത്തുന്ന റോഡിന്റെ നിര്‍മ്മാണ പ്രവൃത്തി പുരോഗമിച്ചുവരികയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള […]

1 2 3