വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

തലശ്ശേരി: വെള്ളത്തില്‍ മുങ്ങിയ ഇടറോഡിലൂടെ സാഹസപ്പെട്ട് നീന്തുന്നതിനിടയില്‍ പ്രവേശനമില്ലാത്ത റോഡിലൂടെ വഴി മാറി വരുന്ന സ്വകാര്യ ബസ്സുകളും യാത്രാദുരിതം വിതക്കുന്നു. ദേശീയ പാതയില്‍ മട്ടാബ്രം പള്ളിക്കടുത്ത് നിന്ന് ഇന്നലെ രാവിലെ അനധികൃതമായി വഴിതിരിഞ്ഞ് ഇടുങ്ങിയ മുകുന്ദ് മല്ലര്‍ റോഡിലൂടെ വന്ന ചില സ്വകാര്യ ബസ്സുകള്‍ വാടിക്കലിലെത്തിയതോടെ എതിരെ എത്തിയ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയില്‍ പെട്ടത് ഏറെ നേരം ഗതാഗതക്കുരുക്കിനിടയാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടവിട്ട് ചെയ്യുന്ന കനത്ത മഴ ചൊവ്വാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്തതോടെ […]

ബെള്ളൂര്‍ പൊസളിഗയില്‍ പട്ടികജാതി കോളനികളിലേക്കുള്ള സഞ്ചാരം നിഷേധിക്കുന്ന ഭൂവുടമയുടെ നിലപാട് തിരുത്തണമെന്നാവിശ്യപ്പെട്ട് പി.കെ.എസ് ന്റെ നേതൃത്വത്തില്‍ പൊസളിഗെ ജന്മിയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും

മുള്ളേരിയ: ബെള്ളൂര്‍ പൊസളിഗയില്‍ പട്ടികജാതി കോളനികളിലേക്കുള്ള സഞ്ചാരം നിഷേധിക്കുന്ന ഭൂവുടമയുടെ നിലപാട് തിരുത്തണമെന്നാവിശ്യപ്പെട്ട് പി.കെ.എസ് ന്റെ നേതൃത്വത്തില്‍ പൊസളിഗെ ജന്മിയുടെ വീട്ടിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. ദൈവവിശ്വാസത്തിന്റെ പുകമറ സൃഷ്ടിച്ച് അയിത്തം കല്‍പിച്ചു എണ്‍പതോളം കുടുംബങ്ങളുടെ വഴിയടഞ്ഞതോടെയാണ് സമരം. മുപ്പത് വര്‍ഷത്തോളമായി വഴി നല്‍കാത്ത പ്രശ്‌നമുണ്ട്. തിങ്കളാഴ്ച രാവിലെ പത്തോടെ നാട്ടക്കല്ലില്‍ നിന്നും ആരംഭിച്ച പ്രകടനത്തില്‍ കോരി ചൊരിയുന്ന മഴയത്ത് കുട്ടികളും വൃദ്ധരുമടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഭൂവുടമ നവീന്‍ കുമാറിന്റെ വീടിന് മുന്നിലെ ബസ്തി റോഡില്‍ സമരക്കാരെ […]