നെല്ലിക്കട്ടയിലെ കവര്‍ച്ചക്ക് പിന്നില്‍ മൂന്നംഗ സംഘം

നെല്ലിക്കട്ടയിലെ കവര്‍ച്ചക്ക് പിന്നില്‍ മൂന്നംഗ സംഘം

ബദിയഡുക്ക: നെല്ലിക്കട്ടയില്‍ വീടിന്റെ ജനല്‍ ഇളക്കി അകത്തുകടന്ന് സ്ത്രീകളേയും കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവത്തിന് പിന്നില്‍ മൂന്നംഗ സംഘമെന്ന് പൊലീസിന് സൂചന ലഭിച്ചു. നേരത്തെ കവര്‍ച്ചാ കേസില്‍ പിടിയിലായി ജാമ്യത്തിലിറങ്ങിയ ചിലരെ ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ചൂരിപ്പള്ളയിലെ പരേതനായ ബീരാന്‍ ഹാജിയുടെ വീട്ടിലാണ് ഇന്നലെ പുലര്‍ച്ചെ കവര്‍ച്ച നടന്നത്. ബീരാന്‍ ഹാജിയുടെ ഭാര്യ ആമിന (50), മരുമകള്‍ മറിയംബി (24) എന്നിവരേയും രണ്ട് കുട്ടികളേയും കത്തി വീശി ഭീഷണിപ്പെടുത്തിയാണ് ആഭരണങ്ങള്‍ കവര്‍ന്നത്. […]

പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപെടുത്തി 10 പവന്‍ കവര്‍ന്നു

പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപെടുത്തി 10 പവന്‍ കവര്‍ന്നു

ബദിയടുക്ക: പോലീസ് പരിധിയിലെ പൈക്ക ചൂരി പള്ളത്ത് വീട്ടുകാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച. പത്തുപവന്‍ സ്വര്‍ണാഭരണം മോഷണം പോയി. പൈക്കയിലെ പരേതനായ ബീരാന്‍ ഹാജിയുടെ ഭാര്യ ആമിനയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. വീട്ടില്‍ ആമിനയും മരുമകള്‍ മറിയംബിയും രണ്ടുകുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. അടുക്കളഭാഗത്തെ ജനല്‍ മുറിച്ചുമാറ്റി അകത്ത് കടന്ന മോഷ്ടാവ് സ്ത്രീകളുടെയും കുട്ടികളുടെയും മുഖത്ത് മുളക് പൊടി വിതറുകയും കത്തികത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. ബലപ്രയോഗത്തിനിടെ ആമിനയുടെ കൈക്ക് […]

കോഴിക്കോട് വീട് കുത്തിത്തുറന്ന് 13 പവനും പണവും കൊള്ളയടിച്ചു

കോഴിക്കോട് വീട് കുത്തിത്തുറന്ന് 13 പവനും പണവും കൊള്ളയടിച്ചു

കോഴിക്കോട്: കുടുംബാംഗങ്ങള്‍ തീര്‍ത്ഥാടനത്തിന് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 13 പവന്‍ സ്വര്‍ണവും 75,000 രൂപയും കൊള്ളയടിച്ചു. കോഴിക്കോട് ചേളന്നൂരിലെ മുതുവാട്ട് താഴം സ്വദേശി ദിവാകരന്റെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് കാക്കൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ ഫൊറന്‍സിക് സംഘവും ഡോഗ് സ്‌ക്വാഡും എത്തി തെളിവെടുത്തു. വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് കയറിയ മോഷ്ടാവ് നാല് വാതിലുകളുടെ പൂട്ട് തകര്‍ത്തിട്ടുണ്ട്. അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവുമാണ് കുത്തിത്തുറന്ന് മോഷ്ടിച്ചത്. വീട്ടുകാരുടെ യാത്രയെക്കുറിച്ച് അറിഞ്ഞവരാകും കവര്‍ച്ചക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. […]

പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്‌റ്റേഷന് സമീപത്തുള്ള ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. കൊടുവള്ളി വെളുത്തേടത്ത് ഫിറോസിന്റെ ഉടമസ്ഥതയിലുള്ള സില്‍സില ജ്വല്ലറിയിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കവര്‍ച്ച നടന്നത്. മൂന്ന് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയും രണ്ടര ലക്ഷം രൂപയും മോഷണം പോയി. പൊലീസ് ഡോഗ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധിച്ചു. ജ്വല്ലറിയുടെ പിന്‍ഭാഗത്തെ ചുമര് തുരന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. കെട്ടിടത്തിനകത്തെ സി.സി.ടി.വി തകര്‍ത്ത നിലയിലാണ്. സമീപ പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്നും ഇതര സംസ്ഥാന മോഷ്ടാക്കളെയാണ് സംശയിക്കുന്നതെന്നും പൊലീസ് […]

താമരശേരി ദേശീയപാതയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം

താമരശേരി ദേശീയപാതയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം

കോഴിക്കോട്: താമരശേരി ദേശീയപാതയില്‍ പോസ്റ്റ് ഓഫീസിനു മുന്‍വശത്തുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. രാത്രി നടന്ന മോഷണത്തില്‍ പണവും സാധനങ്ങളും നഷ്ടപ്പെട്ടതായാണ് വിവരം. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

പിതൃത്വം സംബന്ധിച്ച് സംശയം; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു

പിതൃത്വം സംബന്ധിച്ച് സംശയം; രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു

ന്യൂഡല്‍ഹി: രണ്ട് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ 17കാരന്‍ ഇടിച്ചുകൊന്നു. പിതൃത്വം സംബന്ധിച്ച സംശയമാണ് കുഞ്ഞിനെ കൊല്ലാന്‍ കാരണമായത്. പ്രായപൂര്‍ത്തിയാകാത്ത കുഞ്ഞിന്റെ അമ്മ സംഭവം നടക്കുമ്പോള്‍ ജോലി തേടി പുറത്തുപോയിരിക്കുകയായിരുന്നു. വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും കുഞ്ഞ് തന്റേതല്ലെന്ന് സംശയിച്ചിരുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെ കേസ് നിലവിലുണ്ട്. 10 മാസം മുമ്ബായിരുന്നു ഇവരുടെ വിവാഹം.

ഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; പ്രതി പിടിയില്‍

ഓട്ടോ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് കവര്‍ച്ച; പ്രതി പിടിയില്‍

കൊച്ചി: രാത്രിയില്‍ ഓട്ടം വിളിച്ചുകൊണ്ടുപോയി ഓട്ടോറിക്ഷാ ഡ്രൈവറുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി പഴ്‌സും മൊബൈല്‍ ഫോണും കവര്‍ന്ന യുവാവിനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ചീറ്റൂര്‍ മദര്‍തെരേസാ റോഡില്‍ തൃക്കുന്നശേരി വീട്ടില്‍ ഷാജിയുടെ മകന്‍ ശ്യാമിനെ (20) ആണ് നോര്‍ത്ത് പോലീസ് പിടികൂടിയത്. അര്‍ധരാത്രി പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഓട്ടോ ഡ്രൈവറായ പ്രശാന്താണ് യുവാവിന്റെ ആക്രമണത്തിന് ഇരയായത്. സംഭവത്തില്‍ പോലീസ് പറയുന്നത്: രാത്രിയില്‍ സൗത്ത് പാലത്തിനു താഴേനിന്നും ഓട്ടോറിക്ഷയില്‍ കയറിയ യുവാവ് നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ഓട്ടോറിക്ഷ […]