തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍: പോസ്റ്റ് ഓഫിസില്‍ സഹായം ചോദിച്ച് എത്തിയ ആള്‍ നാല് ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് മോഷ്ണം നടന്നത്. രാവിലെ ഓഫിസിലെത്തി ആര്‍.ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450 രൂപയില്‍ നിന്ന് നാല് ലക്ഷം രുപയാണ് നഷ്ടമായിരിക്കുന്നത്. സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിച്ച് സഹായം തേടിയെത്തിയ ആളാണ് മോഷ്ണം നടത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ കാര്യം അറിഞ്ഞതെന്ന് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. […]

സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ മുങ്ങി

സ്വര്‍ണാഭരണ ശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ മുങ്ങി

തൃശൂര്‍: ചേര്‍പ്പിലെ വീട്ടില്‍ നടത്തുന്ന സ്വര്‍ണാഭരണ പണിശാലയില്‍ നിന്നും ഒരു കിലോയിലേറെ സ്വര്‍ണവുമായി തൊഴിലാളികള്‍ കടന്നു കളഞ്ഞു. സാബുവിന്റെ വീട്ടില്‍ നിന്നാണ് കൊല്‍ക്കത്ത ഹൗറ സ്വദേശികള്‍ ആയ അമീര്‍, അഫ്സല്‍ എന്നിവര്‍ സ്വര്‍ണവുമായി പോയത്. ഇവര്‍ക്കായുള്ള അന്വേഷണം ചേര്‍പ്പ് പൊലീസ് ആരംഭിച്ചു.

പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസ് ; പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം

വടകര: വടകര പേരാമ്പ്രയില്‍ ദമ്പതിമാരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ കുന്നുമ്മല്‍ ചന്ദ്രന് ഇരട്ട ജീവപര്യന്തം വിധിച്ചു. വടകര സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഞാണിയത്ത് തെരു വട്ടക്കണ്ടിമീത്തല്‍ ഇളചെട്ട്യാന്‍ ബാലന്‍, ഭാര്യ ശാന്ത എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് സമീപവാസിയായ കൂനേരി കുന്നുമ്മല്‍ ചന്ദ്രന് കോടതി ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് കൊലപാതകം, ഭവനകയ്യേറ്റം, കവര്‍ച്ച, മുറിവേല്‍പ്പിക്കല്‍, വധശ്രമം എന്നീ വകുപ്പുകള്‍ എല്ലാം ചേര്‍ത്താണ് ചന്ദ്രന് ശിക്ഷ വിധിച്ചത്. 2015 ജൂലായ് 9നാണ് ദമ്പതികളെ ചന്ദ്രന്‍ […]

ആവിക്കരയില്‍ ബേക്കറി കുത്തിതുറന്ന് പണം കവര്‍ച്ച ചെയ്തു

ആവിക്കരയില്‍ ബേക്കറി കുത്തിതുറന്ന് പണം കവര്‍ച്ച ചെയ്തു

കാഞ്ഞങ്ങാട്: ആവിക്കരയില്‍ ബേക്കറി കുത്തിതുറന്ന് പണം കവര്‍ച്ച ചെയ്തു. ആവിക്കര റോഡില്‍ യതീംഖാന കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സില്‍വര്‍ സ്പൂണ്‍ എന്ന ബേക്കറിയുടെ ഷട്ടറിന്റെ പൂട്ട് കുത്തിതുറന്ന് മേശവലിപ്പിലുണ്ടായിരുന്ന രണ്ടായിരം രൂപയാണ് കവര്‍ച്ച ചെയ്തത്. മുമ്പ് രണ്ടുതവണ ഇതേ കടയില്‍ മോഷണം നടന്നിരുന്നു. ഏതാനും മാസം മുമ്പ് നടന്ന കവര്‍ച്ചയില്‍ 35,000 രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് ബേക്കറി ഉടമ മാങ്കോല്‍ അബ്ദുല്ല പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും മോഷ്ടാക്കളെ പിടികൂടാനായില്ല. ഇതിന് സമീപത്തെ സുരേഷിന്റെ അമല്‍ സ്റ്റോര്‍ […]

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരെ കൊള്ളയടിച്ചു

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരെ കൊള്ളയടിച്ചു

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച പുലര്‍ച്ചെയുമായി കോഴിക്കോട്ടെത്തിയ നാലുയാത്രക്കാര്‍ക്ക് സാധനങ്ങളും പണവും നഷ്ടമായി. എയര്‍ ഇന്ത്യയെ തിരഞ്ഞുപിടിച്ച് മോഷണം നടത്തിയിരുന്ന മോഷ്ടാക്കള്‍ മറ്റ് വിമാനകമ്ബനികളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇത്തവണ മോഷണത്തിനിരയായവരില്‍ രണ്ടുപേര്‍ സ്‌പൈസ്‌ജെറ്റ് വിമാനത്തിലെത്തിയവരാണ്. മുംബൈയില്‍നിന്ന് ആഭ്യന്തര വിമാനത്തിലെത്തിയ യാത്രക്കാരനും പണം നഷ്ടമായി. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്‌സ്-344 ദുബായ്-കോഴിക്കോട് വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശിയുടെ ഐ.ഫോണാണ് മോഷണം പോയത്. ബാഗേജിന്റെ സിബ്ബ് പൊളിച്ചാണ് ഐ ഫോണ്‍ മോഷ്ടിച്ചിരിക്കുന്നത്. സ്‌പൈസ് […]

ചാമക്കാലായില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച

ചാമക്കാലായില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച

തൃശൂര്‍: കയ്പമംഗലം ചാമക്കാലായില്‍ പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച. 65 വയസുകാരിയായ ബീവാത്തുമ്മയാണ് കവര്‍ച്ചയ്ക്കിരയായത്. ഇവരുടെ പാസ്‌പോര്‍ട്ടും കൈവശമുണ്ടായിരുന്ന 4,000 രൂപയും കവര്‍ച്ച ചെയ്യപ്പെട്ടു. രാവിലെ ഒമ്പതോടെയാണ് സംഭവം. ഭര്‍ത്താവ് മരിച്ച വീട്ടമ്മ സംഭവ സമയം വീട്ടില്‍ തനിച്ചാണുണ്ടായിരുന്നത്. വീട്ടില്‍ കടന്ന അക്രമി ഇവരെ കെട്ടിയിട്ട ശേഷമാണ് കവര്‍ച്ച നടത്തിയത്. പൊലീസ് അന്വേഷണം തുടങ്ങി.

ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച

ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച

തൃശൂര്‍: ചാലക്കുടിയിലെ സ്വര്‍ണക്കടയില്‍ വന്‍ കവര്‍ച്ച. റെയില്‍വേ സ്റ്റേഷന്‍ റോഡിലുള്ള ഇടശ്ശേരി ജുവലറിയിലാണ് കവര്‍ച്ച നടന്നത്. 20 കിലോ സ്വര്‍ണമാണ് മോഷ്ടിക്കപ്പെട്ടത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കാസര്‍ഗോഡ് കവര്‍ച്ച ; വീട്ടമ്മയെ കഴുത്തില്‍ കയറിട്ട് ബോധരഹിതയാക്കി കവര്‍ച്ച നടത്തി

കാസര്‍ഗോഡ് കവര്‍ച്ച ; വീട്ടമ്മയെ കഴുത്തില്‍ കയറിട്ട് ബോധരഹിതയാക്കി കവര്‍ച്ച നടത്തി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാടിനടുത്ത് വേലേശ്വരത്ത് വീട്ടമ്മയെ ആക്രമിച്ച് കവര്‍ച്ച. വേലേശ്വരം ക്ലബ്ബിന് സമീപത്തെ ജാനകിയെ കഴുത്തില്‍ കയറിട്ട് ബോധരഹിതയാക്കിയാണ് കവര്‍ച്ച നടത്തിയത്. വീട്ടിനകത്ത് സൂക്ഷിച്ച് ആറര പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയി. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ജാനകിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്ന നിഗമനത്തിലാണ് പോലീസ്. കാഞ്ഞങ്ങാട് ഡി വൈ എസ് പി ദാമോധരന്റെ നേതൃത്വത്തില്‍ സംഘം അന്വേഷണം ആരംഭിച്ചു.

രാജധാനി കൂട്ടക്കൊല; മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

രാജധാനി കൂട്ടക്കൊല; മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും

തൊടുപുഴ: അടിമാലി രാജധാനി കൂട്ടക്കൊല കേസില്‍ മൂന്നു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും. കര്‍ണാടക തുംഗുരു ബുക്കാപ്പട്ടണം സ്വദേശി രാഘവേന്ദ്ര(23), സിറ ഹനുമന്തപുരം സ്വദേശി മധു (26), സിറ സ്വദേശി മഞ്ജുനാഥ് (21) എന്നിവര്‍ക്കാണ് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ടൂറിസ്റ്റ് ഹോം നടത്തിപ്പുകാരന്‍ പാറേക്കാട്ടില്‍ കുഞ്ഞു മുഹമ്മദ് (69), ഭാര്യ ആയിഷ (63), ആയിഷയുടെ മാതാവ് നാച്ചി (80) എന്നിവരെ കര്‍ണാടക സ്വദേശികളായ മൂന്നംഗസംഘം കൊലപ്പെടുത്തി പതിനേഴര പവന്‍ സ്വര്‍ണാഭരണം, […]

സ്വര്‍ണവും പ്ലാറ്റിനവും ഉള്‍പ്പെടുത്തിയ കുപ്പി , ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു

സ്വര്‍ണവും പ്ലാറ്റിനവും ഉള്‍പ്പെടുത്തിയ കുപ്പി , ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക മോഷ്ടിക്കപ്പെട്ടു

കോപ്പന്‍ഹേഗന്‍: ലോകത്തിലെ ഏറ്റവും വില കൂടിയ വോഡ്ക ഡെന്മാര്‍ക്കിലെ ബാറില്‍നിന്ന് മോഷ്ടിക്കപ്പെട്ടു. 1.3 മില്യണ്‍ യുഎസ് ഡോളര്‍ വില വരുന്ന വോഡ്കയാണ് മോഷ്ടാക്കള്‍ അടിച്ചു മാറ്റിയത്. കോപ്പന്‍ഹേഗനിലെ കഫേ 33 ബാറിലാണ് മോഷണം നടന്നത്. സ്വര്‍ണവും പ്ലാറ്റിനവും ഡൈമണ്ടുകളും കൊണ്ട് നിര്‍മ്മിച്ചതാണ് വോഡ്കയുടെ കുപ്പി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.