ആര്‍എസ്എസ് സന്ദര്‍ശനം പോരിലേക്ക്; രാഹുലിന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിന് ക്ഷണമില്ല

ആര്‍എസ്എസ് സന്ദര്‍ശനം പോരിലേക്ക്; രാഹുലിന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിന് ക്ഷണമില്ല

ന്യൂഡല്‍ഹി : മുന്‍ രാഷ്ട്രപതിയും രാജ്യത്തെ തലമുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളില്‍ ഏറ്റവും പ്രഗത്ഭനുമായിരുന്ന പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനം രാജ്യത്തൊട്ടാകെ വന്‍ വിവാദമായിരുന്നു. മതനിരപേക്ഷിവാദികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒന്നടങ്കം പ്രണബിന്റെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടക്കം ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പുകളുമായി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പ്രതിഷേധം പരസ്യമായിരിക്കുകയാണ്. രാഹുല്‍ ഗാന്ധി തന്റെ ഇഫ്താര്‍ ചടങ്ങിലേക്ക് പ്രണബിനെ ക്ഷണിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 13നാണ് രാഹുല്‍ ഇഫ്താര്‍ ചടങ്ങ് സംഘടിപ്പിക്കുന്നത്. ആര്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്തത് […]

നെടുമങ്ങാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

നെടുമങ്ങാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം

നെടുമങ്ങാട്: ആനാട് സിപിഎം പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. കഴിഞ്ഞ രാത്രി പത്തരയോടെ ബൈക്കില്‍ എത്തിയ ഒരുസംഘം സിപിഎം ആനാട് ലോക്കല്‍ കമ്മറ്റി ഓഫീസിനു നേരെ ആക്രമണം നടത്തി. ഇതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ആക്രമണത്തില്‍ ഓഫീസിന്റെ വാതിലും ജനലും ഓഫീസിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും തകര്‍ത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. ആക്രമണത്തിന് പിന്നില്‍ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു നെടുമങ്ങാട് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാഹിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ കൊലപാതകം; മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാഹി: സി.പി.എം നേതാവും മുന്‍ നഗരസഭ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ കസ്റ്റഡിയിലുണ്ടായവരില്‍ മൂന്ന് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ജെറിന്‍ സുരേഷ്, നിജേഷ്, ശരത്ത് എന്നീ ആര്‍എസ്എസ് പ്രവര്‍ത്തകരെയാണ് അറസ്റ്റ് ചെയ്തതെന്ന് പുതുച്ചേരി പൊലീസ് അറിയിച്ചു. നേരത്തെ വിവാഹ ദിവസം ജെറിന്‍ സുരേഷിനെ കസ്റ്റഡിയിലെടുത്തത് വിവാദമായിരുന്നു. തുടര്‍ന്ന് സുരേഷിന്റെ ബന്ധുക്കള്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് കേസില്‍ മൂന്ന് പേരുടെ […]

ആര്‍.എസ്.എസ്. ആയുധം താഴെ വച്ചാല്‍ മാത്രം സമാധാനം, തുറന്നടിച്ച് സി.പി.എം നേതൃത്വം

ആര്‍.എസ്.എസ്. ആയുധം താഴെ വച്ചാല്‍ മാത്രം സമാധാനം, തുറന്നടിച്ച് സി.പി.എം നേതൃത്വം

കൊച്ചി: കണ്ണൂരില്‍ ആര്‍ എസ് എസ് നടത്തുന്ന കൊലപാതകവും അതിനോടുള്ള പ്രതികരണവും രണ്ടായി കാണണമെന്നു സിപിഎം കേന്ദ്രകമ്മിറ്റിയംഗം എം.വി ഗോവിന്ദന്‍. പ്രതികരണക്കൊലപാതകങ്ങള്‍ തെറ്റാണ്. എങ്കിലും ആര്‍ എസ് എസ് നടത്തുന്ന ആസൂത്രിത കൊലപാതകങ്ങള്‍ അവസാനിക്കാതെ പ്രതികരണങ്ങള്‍ അവസാനിക്കില്ലെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. മാധ്യമങ്ങള്‍ കൊലപാതകത്തെ കാണാതെ പ്രതികരണങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുകയാണ്. ബിജെപിക്കാര്‍ ആയുധം താഴെ വയ്ക്കാതെ കണ്ണൂരില്‍ സംഘര്‍ഷം അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഡിജെഎസിന്റെ നിലപാടിനെകുറിച്ചും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ബി ഡി ജെ എസിന്റെ രാഷ്ട്രീയ ഭാവി […]

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമല്ല; നേതാക്കളുടെ കുടിപ്പക കൊലപാതകം : ഹമീദ് വാണിയമ്പലം

കണ്ണൂരിലേത് രാഷ്ട്രീയ കൊലപാതകമല്ല; നേതാക്കളുടെ കുടിപ്പക കൊലപാതകം : ഹമീദ് വാണിയമ്പലം

തിരുവനന്തപുരം : കണ്ണൂരില്‍ നടന്നുകൊണ്ടിരിക്കുന്ന കൊലപാതക പരമ്പര രാഷ്ട്രീയ കൊലപാതക്കിന്റെ പട്ടികയില്‍ പെടുത്തരുതെന്നും ക്രിമിനല്‍ ചിന്ത വച്ചു പുലര്‍ത്തുന്ന നേതാക്കളുടെ കുടിപ്പകയാണ് കാരണമെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മാഹിയില്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടു കൊലപാതകങ്ങളും സി.പിഎം – ആര്‍.എസ്.എസ് നേതാക്കളുടെ പരസ്പരമുള്ള പകയുടെ ഫലമാണ്. ഈ കൊലപാതക പരമ്പര അവസാനിപ്പിക്കാന്‍ കേരളത്തിലെ പോലീസ് സംവിധാനത്തിന് കഴിയാത്തത് ആഭ്യന്തര വകുപ്പിന്റെ വന്‍ ഭരണ പരാജയമാണ്. കൊലപാതകങ്ങളും സംഘര്‍ഷങ്ങളുമാണ് ആര്‍.എസ്.എസ് വളരാനുള്ള വളം. അവരുടെ […]

സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; വന്‍ സംഘര്‍ഷം, ഇന്ന് ഹര്‍ത്താല്‍

സി.പി.എം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; വന്‍ സംഘര്‍ഷം, ഇന്ന് ഹര്‍ത്താല്‍

മാഹി: സി.പി.എം പ്രവര്‍ത്തകന്റെ ചോരയ്ക്ക് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ ചോര കൊണ്ട് പകരം വീട്ടിയതോടെ കണ്ണൂര്‍ സംഘര്‍ഷഭൂമിയായി മാറി. എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് ഇപ്പോള്‍ മാഹിയും കണ്ണൂരും. പൊലീസ് രാഷ്ട്രീയ നേതൃത്വങ്ങളും അന്തം വിട്ടിരിക്കുകയാണ്. രാഷ്ട്രീയ കലാപം പൊട്ടിപ്പുറപ്പെടുമെന്ന ഭീതിയില്‍ സായുധ പൊലീസിനെ ജില്ലയില്‍ വിന്യസിച്ചിരിക്കുകയാണ്. സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗവും മുന്‍ മുനിസിപ്പല്‍ കൗണ്‍സിലറുമായ പള്ളൂര്‍ നാലുതുറ ബാബുവാണ് ആദ്യം കൊല്ലപ്പെട്ടത്. തൊട്ടുപിന്നാലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷമേജ് പറമ്പത്തിനെയും ഒരു സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ […]

മലപ്പുറത്ത് ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

മലപ്പുറത്ത് ചന്ദ്രിക ഫോട്ടോ ഗ്രാഫര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം

മലപ്പുറം: മലപ്പുറത്ത് മാധ്യമ ഫോട്ടോഗ്രാഫര്‍ക്ക് നേര ആര്‍എസ്എസ് ആക്രമണം. പ്രസ്‌ക്ലബ്ബില്‍ കയറിയാണ് ആക്രമണം നടത്തിയത്. ചന്ദ്രിക ഫോട്ടോ ഗ്രാഫറായ ഷുആദിനാണ് മര്‍ദ്ദനമേറ്റത്. ആര്‍എസ് എസ് പ്രകടനത്തിനിടെ ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിക്കുന്ന ചിത്രം എടുത്തതിനെ തുടര്‍ന്നാണ് ഷുആദിന് നേരെ ആക്രമണം ഉണ്ടായത്.

മലപ്പുറം ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

മലപ്പുറം ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബാക്രമണം

മലപ്പുറം: ആര്‍എസ്എസ് ജില്ലാകാര്യായലത്തിന് ബോംബാക്രമണം. മുണ്ടുപറമ്പ് ഗവണ്‍മെന്റ് കോളെജിന് സമീപത്തുള്ള കെട്ടിടത്തിലേക്ക് ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്. ബുധനാഴ്ച രാത്രി 11 മണിക്ക് ശേഷമായിരുന്ന ആക്രമണം. നാടന്‍ ബോംബാണ് എറിഞ്ഞത്. കെട്ടിടത്തിന്റെ ഇടതുവശത്തുള്ള റോഡില്‍നിന്ന് താഴേക്കുള്ള കെട്ടിടത്തിനു നേരേ സ്‌ഫോടകവസ്തു എറിയുകയായിരുന്നു. ജില്ലാ പ്രചാരകന്‍ കാര്യാലയത്തില്‍ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തി. വീര്യമേറിയ ഗുണ്ട് ഇനത്തില്‍പെട്ട നാടന്‍ ബോംബാണ് ഉപയോഗിച്ചതെന്ന് പോലീസ് സംശയിക്കുന്നു. ഈ കെട്ടിടത്തിന്റെ ഉടമയോട് ആര്‍എസ്എസിനെ വാടകയൊഴിപ്പിക്കണമെന്ന് സ്ഥലത്തെ […]

ആര്‍.എസ്സ്.എസ്സ് പ്രതിഷേധ പ്രകടനം നടത്തി

ആര്‍.എസ്സ്.എസ്സ് പ്രതിഷേധ പ്രകടനം നടത്തി

കാഞ്ഞങ്ങാട്: ആര്‍.എസ്സ്.എസ്സ് പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്സ്.എസ്സ് കാര്യവാഹക് സുനിലിന്റെ കല്ലുരാവിയിലെ വീട് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് പ്രതിഷേധ പ്രകടനം നടത്തിയത്

വിഷു ആഘോഷത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം

വിഷു ആഘോഷത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കു നേരെ ആര്‍എസ്എസ് ആക്രമണം

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ വിഷു ആഘോഷത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് ആക്രമണം. ആക്രമണത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രശോഭ്, മധു എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷു ആഘോഷത്തിനിടെയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ദണ്ഡ് ഉപയോഗിച്ചാണ് ഇവരെ ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

1 2 3 11