കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുവാനൊരുങ്ങി പൊലീസ്

കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കുവാനൊരുങ്ങി പൊലീസ്

കൊച്ചി: പുതുവര്‍ഷ ദിനത്തോടനുബന്ധിച്ച് കൊച്ചിയില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനൊരുങ്ങി പൊലീസ്. ഡിസംബര്‍ 31, ജനുവരി 1 തീയതികളില്‍ മദ്യപിച്ച് വാഹനം ഓടിച്ച് പിടിയിലായാലാണ് ലൈസന്‍സ് റദ്ദ് ചെയ്യുന്നത്. പൊലീസും ആര്‍ടിഒയും സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഇതിനായി 3000 പൊലീസുകാരെ നിയോഗിക്കാന്‍ തീരുമാനമായിട്ടുണ്ട്. കഴിഞ്ഞ പുതുവര്‍ഷ ദിനത്തില്‍ മദ്യപിച്ച് വാഹനമോടിച്ചവരുടെ എണ്ണം കൊച്ചിയില്‍ കൂടുതലായിരുന്നു, അതിനാലാണ് ഇത്തരത്തിലൊരു പരിശോധന നടത്തുന്നതിന് പൊലീസ് തീരുമാനിച്ചത്.

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി

വനിത കമ്മീഷന്‍ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട്: ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ മെഗാ അദാലത്തില്‍ 18 പരാതികള്‍ തീര്‍പ്പാക്കി. ഇന്നലെ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഡോ: ലിസി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന മെഗാ അദാലത്തില്‍ മൊത്തം 40 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ ഏഴു പരാതികളില്‍ പോലീസിനോട് റിപ്പോര്‍ട്ട് തേടി. മൂന്നു പരാതികളില്‍ ആര്‍ഡിഒ യോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദമ്പതികള്‍ തമ്മിലുള്ള കുടുംബ പ്രശ്‌നങ്ങളുള്ള മൂന്നു കേസുകള്‍ കൗണ്‍സിലിംഗിന് അയച്ചു. തീര്‍പ്പാകാതിരുന്ന ഒന്‍പത് പരാതികളില്‍ അടുത്ത അദാലത്തില്‍ […]

ഏകദിന പഠന ശില്പ ശാല

ഏകദിന പഠന ശില്പ ശാല

കാസര്‍ഗോഡ്: കേരള സീനിയര്‍ സിറ്റിസണ്‍ ഫോറം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വതതില്‍ പ്രവര്‍ത്തകര്‍ക്ക് ഏകദിന പഠന ശില്പ ശാല ജില്ലാ കമ്മിറ്റി ഓഫിസില്‍ ആര്‍.ഡി.ഒ.ഡോ.പി കെ.ജയശ്രീ ഉദ്ഘാടനം ചെയ്യ്തു. പുഴക്കരക്കുഞ്ഞിക്കണ്ണന്‍നായര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജോര്‍ജജ് വര്‍ഗ്ഗീസ് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സുകുമാരന്‍ മാസ്‌ററര്‍ പി.കെ.അബ്ദുള്‍ റഹ്മാന്‍ മാസ്‌ററര്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ യാത്രാ ഇളവിന് തീരുമാനമായി

വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ ബസ്സുകളില്‍ യാത്രാ ഇളവിന് തീരുമാനമായി

കാസര്‍കോട്: പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ് മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഒഴികെയുളള സര്‍ക്കാര്‍, എയ്ഡഡ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അതത് സ്ഥാപന മേധാവികള്‍ അനുവദിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ ബസ് പാസ്സോ ഉപയോഗിച്ച് സ്വകാര്യബസ്സുകളില്‍ യാത്ര ചെയ്യുന്നതിന് അനുവദിക്കാന്‍ ജില്ലാകളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ ജില്ലാതല യോഗം തീരുമാനിച്ചു. പാരലല്‍, സെല്‍ഫ് ഫിനാന്‍സിംഗ്, മറ്റ് അംഗീകൃത സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ത്ഥികള്‍ ആര്‍ ടി ഒ ഒപ്പിട്ട പാസ് ഉപയോഗിച്ച് യാത്ര […]

വിവിധ സ്ഥലങ്ങളില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി

വിവിധ സ്ഥലങ്ങളില്‍  ലോക പരിസ്ഥിതി ദിനാചരണം നടത്തി

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുര്‍ഗ്ഗാ ഹയര്‍ സെക്കണ്ടറി സ്‌ക്കുളില്‍ പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ്ബ്, എന്‍.സി.സി. റെഡ് ക്രോസ്, സംയുക്തമായി നടത്തുന്ന വൃക്ഷ തൈ നടല്‍ ഹൊസ്ദുര്‍ഗ്. എ.ഇ.ഒ. പുഷ്പടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എച്ച്.എം.ചന്ദ്രമതി ടീച്ചര്‍, ഗീതടീച്ചര്‍, എ.കെ.വിനോദ് കുമാര്‍, ടി.വി.പ്രദീപ്കുമാര്‍, വിനോദ് പുറവങ്കര, കെ.വി.സുജാത, തുടങ്ങിയവര്‍ സംസാരിച്ചു. മലബാര്‍ ഗോള്‍ഡിന്റെ അഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നടന്ന വൃക്ഷതൈ വിതരണോല്‍ഘാടനം അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ.ദാമോദരന്‍ നിര്‍വഹിച്ചു. ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്കില്‍ ലോക […]

ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഒക്ടോബറിനു ശേഷം ഗതാഗതനിയമം ലംഘിച്ചവരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ മോട്ടോര്‍വാഹന വകുപ്പ് തീരുമാനിച്ചു. സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുള്ള ഒന്നര ലക്ഷത്തോളം പേരെ ബാധിക്കുന്നതാണ് ഈ നീക്കം. 2016 ഒക്ടോബര്‍ മുതല്‍ ഗതാഗതനിയമം ലംഘിച്ചവര്‍ക്ക് മൂന്നുമാസത്തേക്കാണ് സസ്പെന്‍ഷന്‍. സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍വാഹന വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ്, ഇന്നു മുതല്‍ പ്രാബല്യത്തിലാകും. ഗതാഗത വകുപ്പു സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. സുപ്രീംകോടതി വിധി വന്ന 2016 ഒക്ടോബറിനു ശേഷം ഗതാഗത നിയമങ്ങള്‍ ലംഘിച്ചതിനു […]

ഡ്രൈവിങ് ടെസ്റ്റ കഴിഞ്ഞയുടന്‍ ലൈസന്‍സ് നല്‍കുന്ന രീതിക്കു തുടക്കം

ഡ്രൈവിങ് ടെസ്റ്റ കഴിഞ്ഞയുടന്‍ ലൈസന്‍സ് നല്‍കുന്ന രീതിക്കു തുടക്കം

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റ് കഴിഞ്ഞ് ഒരു മണിക്കൂര്‍ കാത്തിരിക്കാനുള്ള ക്ഷമയുണ്ടെങ്കില്‍ ഇനി ചൂടോടെ ലൈസന്‍സ് കൈപ്പറ്റാം. ഇന്നലെ കോഴിക്കോട് ആര്‍ടി ഓഫിസില്‍ ഇത്തരത്തില്‍ 87 പേരാണ് ടെസ്റ്റ് കഴിഞ്ഞു മണിക്കൂറൊന്നു കഴിയും മുന്‍പ് ലൈസന്‍സ് വാങ്ങി മടങ്ങിയത്. ഡ്രൈവിങ് ടെസ്റ്റ് നടപടികള്‍ പൂര്‍ത്തിയായാലുടന്‍ ലൈസന്‍സ് നല്‍കുന്ന രീതി അവതരിപ്പിക്കുകയാണു മോട്ടോര്‍ വാഹന വകുപ്പ്. കോഴിക്കോട് ആര്‍ടി ഓഫിസിന്റെ പരിധിയില്‍ അതിവേഗം ലൈസന്‍സ് നല്‍കുന്ന പരിപാടിയുടെ ഉദ്ഘാടനം ആര്‍ടിഒ സി.ജെ. പോള്‍സണ്‍ നിര്‍വഹിച്ചു. എംവിഐമാരായ വി.വി. ഫ്രാന്‍സിസ്, എസ്. […]

ആര്‍.ടി.ഒയുടെ വാഹന പരിശോധനക്കിടയില്‍ സ്‌കൂട്ടറില്‍ ബൊലേറൊ ജീപ്പിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

ആര്‍.ടി.ഒയുടെ വാഹന പരിശോധനക്കിടയില്‍ സ്‌കൂട്ടറില്‍ ബൊലേറൊ ജീപ്പിടിച്ച് രണ്ടുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: ആര്‍.ടി.ഒ അധികൃതര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ട സ്‌കൂട്ടര്‍ റോഡില്‍ തിരിക്കുന്നതിനിടയില്‍ പിന്നാലെ വന്ന പബ്ലിക് സര്‍വ്വന്റ്സിന്റെ ബൊലേറൊ ജീപ്പിടിച്ച് യുവതിയടക്കം രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്പത് മണിക്ക് വിദ്യാനഗറിനും നായന്മാര്‍മൂലയ്ക്കും ഇടയിലെ നഴ്സറിക്ക് മുന്നിലാണ് അപകടം നടന്നത്. റോഡരികില്‍ ആര്‍.ടി.ഒ ജീപ്പ് നിര്‍ത്തി അതുവഴി പോകുന്ന വാഹനങ്ങള്‍ പരിശോധിച്ചുവരികയായിരുന്നു. ഇതിനിടയിലാണ് കാസര്‍കോട് ഭാഗത്ത് നിന്ന് ഒരു സ്‌കൂട്ടര്‍ എത്തിയത്. ആര്‍.ടി.ഒയുടെ ഡ്രൈവര്‍ പെട്ടെന്ന് റോഡില്‍ ചാടിവീണ് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വെപ്രാളപ്പെട്ട് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടതാണെന്ന് നാട്ടുകാര്‍ […]

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആര്‍ടിസി ബസുകള്‍ ഓടും

മോട്ടോര്‍ വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആര്‍ടിസി ബസുകള്‍ ഓടും

തിരുവനന്തപുരം: ഇന്‍ഷുറന്‍സ് നിരക്ക് വര്‍ധനവില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് മോട്ടോര്‍ വാഹന ഉടമകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. ലോറികള്‍, മിനിലോറികള്‍, ടിപ്പറുകള്‍, ടാങ്കര്‍ ലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍, ഗ്യാസ് സിലിണ്ടര്‍ കാര്യേജ് ലോറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള മുഴുവന്‍ ചരക്കുവാഹനങ്ങളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, കെഎസ്ആര്‍ടിസി നിരത്തിലിറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടി അവസാനിപ്പിക്കുക, സ്പീഡ് ഗവര്‍ണര്‍ നിയമം പിന്‍വലിക്കുക, ടോള്‍ നിരക്കിലെ ക്രമാതീതവര്‍ധനയും പിരിവും അവസാനിപ്പിക്കുക, ആര്‍ടി ഓഫീസുകളിലെ […]

വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി

വാഹന പണിമുടക്കില്‍ നിന്നും മലപ്പുറം ജില്ലയെ ഒഴിവാക്കി

കോഴിക്കോട്: സയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നാളെ അര്‍ദ്ധരാത്രി വരെ നടക്കുന്ന വാഹനപണിമുടക്കില്‍ നിന്ന് മലപ്പുറം ജില്ലയെ ഒഴിവാക്കി. ഏപ്രില്‍ 12ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് ജില്ലയെ ഒഴിവാക്കിയതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നനും ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഹിമാനും അറിയിച്ചു. മോട്ടോര്‍ വാഹനങ്ങള്‍ക്കുളള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുക ഏപ്രില്‍ ഒന്ന് മുതല്‍ അമ്പത് ശതമാനം വര്‍ദ്ധിപ്പിക്കാനുളള ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയുടെ നീക്കം […]