പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

പുരുഷ സംരക്ഷണത്തിന് നിയമം വേണ്ടിവരും: പി.സി ജോര്‍ജ്

കൊല്ലം: ഏതെങ്കിലും ഒരു സ്ത്രീ പരാതി കൊടുത്താല്‍ പുരുഷനെ പിടിച്ച് ജയിലില്‍ അടക്കുന്നത് ശരിയല്ലെന്നും ഈ അവസ്ഥ മാറണമെന്നും പി.സി.ജോര്‍ജ് എം.എല്‍.എ പറഞ്ഞു. സ്ത്രീയുടെ പരാതിയില്‍ കഴമ്പുണ്ടോയെന്ന് പരിശോധിച്ച ശേഷമേ പുരുഷനെതിരെ നടപടി എടുക്കാവൂ. അതല്ലെങ്കില്‍ പുരുഷ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരേണ്ടി വരും. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞുവരികയാണ്. പൊലീസ് ഉന്നയിച്ച 19 ആരോപണങ്ങളും കളവാണെന്ന് തെളിഞ്ഞിരിക്കുന്നു. സ്ത്രീകളുടെ സംരക്ഷണത്തിന് വേണ്ടി തയ്യാറാക്കിയ നിയമം തെറ്റായി വ്യാഖ്യാനിച്ച് പുരുഷന്‍മാരെ അടിമകളാക്കാന്‍ ഉപയോഗിക്കുന്നത് […]

കശാപ്പ് നിരോധനം: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കശാപ്പ് നിരോധനം: ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കശാപ്പ് നിരോധന വിജ്ഞാപനത്തിനെതിരെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി കശാപ്പ് നിരോധനം സുപ്രീം കോടതി രാജ്യ വ്യാപകമായി സ്റ്റേ ചെയ്തിരുന്നു. വിജ്ഞാപനം ഭേദഗതി ചെയ്യുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. കശാപ്പിന് കന്നുകാലി വില്‍പന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഭക്ഷണം മനുഷ്യന്റെ പ്രാഥമിക അവകാശമാണ്, ഇടപെടാന്‍ കേന്ദ്രസര്‍ക്കാരിന് എന്തവകാശമെന്നും ഹൈക്കോടതി ചോദിച്ചു. കേന്ദ്രസര്‍ക്കാരിനും തമിഴ്നാട് സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിരുന്നു. സാമൂഹിക പ്രവര്‍ത്തകയും […]