ആമസോണില്‍ ഓഫറുകളുടെ പെരുമഴ

ആമസോണില്‍ ഓഫറുകളുടെ പെരുമഴ

രാജ്യത്തെ രണ്ടു മുന്‍നിര ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ അടുത്ത ദിവസങ്ങളില്‍ മല്‍സരിച്ച് വില്‍പന നടത്താന്‍ പോകുകയാണ്. ഫ്‌ളിപ്കാര്‍ട്ടിനെ മറികടക്കുന്ന ഓഫറുകളാണ് ആമസോണ്‍ മുന്നോട്ടുവെക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഏറെ നേട്ടമുള്ള വില്‍പനയാണ് അടുത്ത ദിവസങ്ങളില്‍ നടക്കുക. ഓഗസ്റ്റ് 9 മുതല്‍ 12 വരെയാണ് ആമസോണ്‍ ഓഫര്‍ വില്‍പന നടത്തുന്നത്. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ലെനോവോ, സോണി തുടങ്ങി കമ്പനികളുടെ ഹാന്‍ഡ്‌സെറ്റുകളെല്ലാം വില്‍പനയ്ക്കുണ്ട്. സ്മാര്‍ട്ട് ഫോണുകള്‍ക്കു പുറമെ, ഫീച്ചര്‍ മൊബൈലുകള്‍, ആക്‌സസറികള്‍ എന്നിവയും വില്‍ക്കുന്നുണ്ട്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആമസോണില്‍ നല്‍കുന്നത് 40 ശതമാനം […]

ഇവിടെ യുവതികള്‍ വില്‍ക്കപ്പെടും; ബലാത്സംഗം ഉള്‍പ്പെടെയുള്ള വാഗ്ദാനം ചെയ്ത് ഏജന്‍സി

ഇവിടെ യുവതികള്‍ വില്‍ക്കപ്പെടും; ബലാത്സംഗം ഉള്‍പ്പെടെയുള്ള വാഗ്ദാനം ചെയ്ത് ഏജന്‍സി

യുവതികളെ വില്‍ക്കപ്പെടുന്ന ചന്ത. ലോകം ഏറെ ഞെട്ടലോടെ കേട്ട വാര്‍ത്തയാണിത്. വില്‍ക്കാനായി എത്തിച്ചിരിക്കുന്നു യുവതികളില്‍ നിന്ന് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കാം. പാസ്പോര്‍ട്ടിനും മറ്റു കാര്യങ്ങള്‍ക്കുമുള്ള തട്ടിപ്പ് വിവാഹത്തിന് വേണ്ടി താല്‍ക്കാലികമായി ഇവരെ വിവാഹം കഴിക്കാം. ആവശ്യം കഴിയുമ്പോള്‍ വിവാഹ മോചനം നേടാം. ഇവരോട് ബലാത്സംഗം ഉള്‍പ്പെടെയുള്ള ക്രൂരതകള്‍ ചെയ്യാം. ശമ്പളം നല്‍കാതെ ജോലി ചെയ്യിപ്പിക്കാം. ഏതു തരത്തിലുള്ള ലൈംഗിക ചൂഷണവുമാകാം. ഇതൊക്കെയാണ് പെണ്‍കുട്ടികളെ ലഭ്യമാക്കുന്ന ഏജന്‍സിയുടെ വാഗ്ദാനങ്ങള്‍. മികച്ച ശമ്പളമുള്ള ജോലിയും താമസവും വാഗ്ദാനം ചെയ്ത് കിഴക്കന്‍ യൂറോപ്പിലെ […]

കിട്ടാക്കടങ്ങളില്‍ പിടിമുറുക്കി ബാങ്കുകള്‍; ഇന്ത്യയില്‍ വിറ്റൊഴിക്കല്‍ മാമാങ്കം

കിട്ടാക്കടങ്ങളില്‍ പിടിമുറുക്കി ബാങ്കുകള്‍; ഇന്ത്യയില്‍ വിറ്റൊഴിക്കല്‍ മാമാങ്കം

ഇന്ത്യയിലെ ഏറ്റവും വലിയ വില്പനമേളയ്ക്കാണ് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിന്റെ വിറ്റൊഴിക്കല്‍ വില്പനയേക്കാള്‍ വലുത്. ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് ഇന്ത്യന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളില്‍ കെട്ടിക്കിടക്കുന്നത്. അതെല്ലാം ഒന്നു വൃത്തിയാക്കിയെടുക്കാനുള്ള റിസര്‍വ് ബാങ്കിന്റെ തീരുമാനത്തില്‍ നിന്നുമാണ് ഈ ഒരുനീക്കം ഉണ്ടായിട്ടുള്ളത്. ലോണ്‍ എടുത്തിട്ടുള്ള കമ്ബനികളില്‍ നിന്നും തുക തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. അതിന്റെ ഫലമാണ് എല്ലായിടത്തും ‘വില്പനയ്ക്ക്’ എന്ന ടാഗുകള്‍ നിറഞ്ഞിരിക്കുന്നത്. വിമാനത്താവളങ്ങള്‍, റോഡുകള്‍, തുറമുഖങ്ങള്‍, സിമന്റ് യൂണിറ്റുകള്‍, റിഫൈനറികള്‍, […]

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി നഗരത്തില്‍ വന്‍ തിരക്ക്

വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി നഗരത്തില്‍ വന്‍ തിരക്ക്

കാഞ്ഞങ്ങാട്: സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ വിഷുവിനെ വരവേല്‍ക്കാന്‍ നാടൊരുങ്ങി. വിഷുക്കോടി വാങ്ങാനും വിഷുക്കണിയൊരുക്കാനും തലേദിവസമാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. പടക്കവിപണിയിലും തിരക്കനുഭവപ്പെട്ടു. വിഷുക്കോടിയെടുക്കാന്‍ വസ്ത്രാലയങ്ങളിലും വ്യാഴാഴ്ച വന്‍തിരക്കായിരുന്നു. വിഷുവിന് മണിക്കൂറുകള്‍ മാത്രമുള്ളപ്പോഴാണ് ജനങ്ങള്‍ നഗരത്തിലേക്കൊഴുകിയത്. മുന്‍കാലങ്ങളില്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വിഷുവിപണി ഉണരാറുണ്ടെങ്കിലും സാമ്പത്തിക മാന്ദ്യവും, നോട്ടുക്ഷാമവും വിഷു വിപണിയെ കാര്യമായി ബാധിച്ചു എ ടി എമ്മുകളിലൊന്നും പണമില്ലാത്തതിനാല്‍ ജനങ്ങള്‍ പരക്കം പായുകയായിരുന്നു. ഇതുകാരണം ബാങ്കുകളില്‍ തിരക്ക് വര്‍ദ്ധിച്ചു. കണിക്കൊന്നയും കണിവെള്ളരിയും ചക്കയും കണിക്കലവും വിപണിയില്‍ കാലെക്കൂട്ടി എത്തിയിരുന്നുവെങ്കിലും വില്‍പന […]

ജില്ലയിലെ പടക്ക വിപണിയില്‍ മരവിപ്പ്; പടക്ക കടകളൊന്നും വേണ്ടത്ര സജീവമല്ല

ജില്ലയിലെ പടക്ക വിപണിയില്‍ മരവിപ്പ്; പടക്ക കടകളൊന്നും വേണ്ടത്ര സജീവമല്ല

കാസര്‍കോട്: കഴിഞ്ഞ വിഷുക്കാലത്തെ അപേക്ഷിച്ച് ഇക്കുറി ജില്ലയിലെ പടക്ക വിപണിയില്‍ മരവിപ്പ്. നഗരങ്ങളിലെ പടക്ക കടകളൊന്നും വേണ്ടത്ര സജീവമല്ല. നോട്ട് നിരോധനത്തെ തുടര്‍ന്ന് പൊതുവെ ഉടലെടുത്ത സാമ്പത്തിക മാന്ദ്യം പൂര്‍ണമായും നീങ്ങാത്തത് മറ്റ് വ്യാപാരങ്ങളെയെന്ന പോലെ പടക്ക കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. ബാങ്ക് ഇടപാടുകള്‍ കാര്യക്ഷമമല്ല. ജില്ലയില്‍ പല എ ടി എമ്മുകളിലും പണമില്ലെന്ന പരാതികള്‍ നിലനില്‍ക്കുകയാണ്. നിര്‍മാണപ്രവൃത്തികള്‍ അടക്കമുള്ള മേഖലകളില്‍ സ്തംഭനാവസ്ഥ നിലനില്‍ക്കുന്നതും വിഷു വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ഏപ്രില്‍ ആദ്യവാരത്തില്‍ തന്നെ പടക്ക […]