സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്‍തര്‍

സൗദിയില്‍ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന്; ആദ്യ ചിത്രം ബ്ലാക്ക് പാന്‍തര്‍

ജിദ്ദ: മൂന്നര പതിറ്റാണ്ടിനുശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനം ഇന്ന് നടക്കും. ഹോളിവുഡ് ചിത്രം ‘ബ്ലാക് പാന്‍തര്‍’ ആണ് ആദ്യസിനിമ. റിയാദിലെ കിംഗ് അബ്ദുള്ള ഇക്കണോമിക് സിറ്റിയിലെ പ്രത്യേക തീയറ്ററിലാണ് പ്രദര്‍ശനം. 600 സീറ്റുകളാണ് ഇവിടെയുള്ളുത്. പൊതുജനങ്ങള്‍ക്കുള്ള പ്രദര്‍ശനം മേയ് മാസത്തിലാണ് ആരംഭിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കുമായി പ്രത്യേക പ്രദര്‍ശനങ്ങളും ഉണ്ടാവും. സൗദിയില്‍ പുതിയ സാമ്പത്തിക മേഖലകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് തിയേറ്ററുകളുടെ വരവ്. വിഷന്‍ 2030ന്റെ ഭാഗമായി 2500 സ്‌ക്രീനുകള്‍ സഹിതമുള്ള 350 സിനിമാശാലകള്‍ തുറക്കാനാണ് സൗദി […]

ഐ.എസിന്റെ ലൈംഗികാടിമയാക്കാന്‍ ശ്രമം: ഹിന്ദു യുവതിയെ മതം മാറ്റി സൗദിയിലേയ്ക്ക് കൊണ്ടു പോയവര്‍ പിടിയില്‍

ഐ.എസിന്റെ ലൈംഗികാടിമയാക്കാന്‍ ശ്രമം: ഹിന്ദു യുവതിയെ മതം മാറ്റി സൗദിയിലേയ്ക്ക് കൊണ്ടു പോയവര്‍ പിടിയില്‍

കൊച്ചി: യുവതിയെ മതം മാറ്റി സിറിയയിലേക്ക് കടത്തി തീവ്രവാദ സംഘടനയായ ഐഎസില്‍ ചേര്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ അറസ്റ്റില്‍. പറവൂര്‍ പെരുവാരം മന്ദിയേടത്ത് ഫയാസ് (23), മാഞ്ഞാലി തലക്കാട്ട് സിയാദ് (48) എന്നിവരാണു പിടിയിലായത്. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയെന്നാണു കേസ്. വീടുകള്‍ റെയ്ഡ് ചെയ്താണ് ഇരുവരെയും പിടികൂടിയത്. മൊബൈല്‍ ഫോണടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇരുവരെയും ചോദ്യം ചെയ്തു വരികയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണു സൂചന. കേസിലെ ഒന്നാം പ്രതി മുഹമ്മദ് റിയാസിന്റെ അടുത്ത […]

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം : ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം : ഞെട്ടിക്കുന്ന വിഡിയോ പുറത്ത്

മൂത്രനാളിയില്‍ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നവജാത ശിശുവിന്റെ തലയും മുഖവും ഞെരിച്ച് നഴ്‌സുമാരുടെ ക്രൂരവിനോദം. കുഞ്ഞു പത്തു ദിവസമായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ പോലും കുഞ്ഞിനു നേരിട്ട ദുരവസ്ഥയെക്കുറിച്ച് അറിയുന്നത്. തുടര്‍ന്ന് പ്രതികരിച്ച നിരവധിപേര്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. സൗദി അറേബ്യയിലെ തൈഫിലെ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. തുടര്‍ന്നു നടത്തിയ അന്വേഷത്തില്‍ കുറ്റക്കാരായ നഴ്‌സുമാരെ കണ്ടെത്തുകയും ആശുപത്രിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. ഇവരുടെ […]