ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ ഒന്നാംസ്ഥാനത്ത്

ജിദ്ദ : ലോകത്ത് ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് സൗദി അറേബ്യ. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ 30 ശതമാനവും പാഴാക്കി കളയുന്നതാണ് പതിവ്. വര്‍ഷം 4900 കോടി റിയാലാണ് ഇങ്ങനെ പാഴാക്കുന്ന ഭക്ഷണത്തിന്റെ വിലയായി വരുന്നത്. ഒരു വര്‍ഷം ആഗോളതലത്തില്‍ പാഴാക്കുന്ന ഭക്ഷണത്തിന്റെ ശരാശരി 115 കിലോ ആണെങ്കില്‍ സൗദിയില്‍ അത് 250 കിലോയാണ്. സൗദി അറേബ്യയിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ഭക്ഷിക്കുന്നത്. […]

സൗദി രാജകുമാരന്റെ കൊട്ടാരത്തിന് മുകളില്‍ ഡ്രോണ്‍; വെടിവെച്ചിട്ട് സൈന്യം

സൗദി രാജകുമാരന്റെ കൊട്ടാരത്തിന് മുകളില്‍ ഡ്രോണ്‍; വെടിവെച്ചിട്ട് സൈന്യം

റിയാദ്: സൗദി അറേബ്യയില്‍ കൊട്ടാരത്തിന് മുകളിലൂടെ പറന്ന ഡ്രോണ്‍, സൈന്യം വെടിവെച്ചിട്ടു. റിയാദിലെ സല്‍മാന്‍ രാജകുമാരന്റെ കൊട്ടാരത്തിന് സമീപത്തായി രാത്രി എട്ട് മണിയോടെയാണ് ഡ്രോണ്‍ കണ്ടത്. അതീവസുരക്ഷയുള്ള പ്രദേശമാണ് ഇത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഡ്രോണ്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സൈന്യം വെടിയുതിര്‍ത്തത്. Reports of heavy gunfire in #Riyadh #SaudiArabia near King Salman’s palace. No clear what’s going on right now. Some suggests that it might be a coup attempt […]

സൗദിയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു

സൗദിയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു

റിയാദ്: സൗദി അറേബ്യയയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു. 2018 മാര്‍ച്ചില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനം. സിനിമ തിയേറ്ററുകള്‍ തുറക്കുന്നത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെന്ന് വാര്‍ത്ത വിതരണ സാംസ്‌കാരിക മന്ത്രി അവാദ് ബിന്‍ സാലെ അലവാദ് പറഞ്ഞു. സാംസ്‌കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അലവാദ് പറഞ്ഞു. 2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്‌ക്രീനുകള്‍ നിര്‍മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇതിനായി 9,000 […]

സൗദിയില്‍ ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു: പകരം നാണയം വിതരണം ചെയ്യും

സൗദിയില്‍ ഒരു റിയാലിന്റെ നോട്ടുകള്‍ പിന്‍വലിക്കുന്നു: പകരം നാണയം വിതരണം ചെയ്യും

റിയാദ്: ഒരു റിയാലിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്നു പിന്‍വലിക്കാന്‍ ഒരുങ്ങി സൗദി അറേബ്യ. ഇതിനു പകരമായി ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങളാകും വിതരണം ചെയ്യുക. നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ബാങ്കായ സാമ അറിയിച്ചു. ഒരു റിയാലിന്റെ നോട്ടുകള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനാണ് കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി തീരുമാനിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച നിര്‍ദേശം രാജ്യത്തെ ബാങ്കുകളെ സാമ അറിയിക്കുകയും ചെയ്തു. നോട്ടിനു പകരം ഒരു റിയാലിന്റെയും രണ്ടു റിയാലിന്റെയും നാണയങ്ങള്‍ ബാങ്കുകള്‍ക്ക് വിതരണം തുടങ്ങി. […]

സൗദിയില്‍ രണ്ടു ഭീകരവാദികളെ അറസ്റ്റ് ചെയ്തു

സൗദിയില്‍ രണ്ടു ഭീകരവാദികളെ അറസ്റ്റ് ചെയ്തു

ജിദ്ദ: സൗദി സുരക്ഷ സേന രണ്ടു ഭീകരവാദികളെ അറസ്റ്റ് ചെയ്തു. ഖാത്തിഫിലായിരുന്നു സംഭവം. മുഹമ്മദ് സയീദ് സല്‍മാന്‍ അല്‍ അബ്ദുലാല്‍, മുസ്തഫ അലി സലേ അല്‍ സുബൈദി എന്നിവരാണ് പിടിയിലായത്. ഏറെ നേരം നീണ്ടു നിന്ന് വെടിനെപ്പിനൊടുവിലാണ് ഇവരെ പിടികൂടിയത്. വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഇവരെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് സൗദി ആഭ്യന്തര സുരക്ഷാ വക്താവ് അറിയിച്ചു. ഖാത്തിഫിലെ തറൂത്തിലെ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒരു വീട്ടില്‍ നിന്ന് ഇവരെ പിടികൂടാനായത്. സുരക്ഷാ […]

അറസ്റ്റിലായ സൗദി രാജകുമാരന്മാര്‍ക്ക് ‘ഫൈവ് സ്റ്റാര്‍ ജയില്‍

അറസ്റ്റിലായ സൗദി രാജകുമാരന്മാര്‍ക്ക് ‘ഫൈവ് സ്റ്റാര്‍ ജയില്‍

റിയാദ്: സൗദി അറേബ്യയില്‍ അഴിമതിയുടെ പേരില്‍ അറസ്റ്റു ചെയ്ത രാജകുമാരന്മാര്‍ക്കും ബിസിനസ്-മാധ്യമ മേധാവികള്‍ക്കും ഫൈവ് സ്റ്റാര്‍ ജയില്‍. ആഢംബര ഹോട്ടലായ റിറ്റ്‌സ് കാള്‍ട്ടനാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്. അഴിമതിയുടെ പേരിലാണ് മന്ത്രിമാരെ പുറത്താക്കിയതും രാജകുടുംബാംഗങ്ങള്‍ ഒള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കിയതും. ഇത്തരത്തില്‍ നിരവധി പ്രമുഖര്‍ ഹോട്ടിലില്‍ ഉണ്ടെന്ന് ന്യൂയോര്‍ക്ക് ടൈം റിപ്പോര്‍ട്ട് ചെയ്തു. കാള്‍ട്ടന്‍ ഹോട്ടളില്‍ വേറെ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല. ഹോട്ടലിലേക്കുള്ള ഫോണ്‍ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കു മുന്‍പ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കാള്‍ട്ടനില്‍വച്ചു നടന്നിരുന്നു. 3000 ബിസിനസുകരും ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

പൊതുമാപ്പ്: സാൗദിയില്‍ നിന്ന് പ്രവാസികള്‍ മടങ്ങുന്നു

പൊതുമാപ്പ്: സാൗദിയില്‍ നിന്ന് പ്രവാസികള്‍ മടങ്ങുന്നു

ജിദ്ദ: സൗദിയില്‍ പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തി അനധികൃത താമസക്കാരായ വിദേശികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. പൊതുമാപ്പ് രണ്ടാം ദിനം പിന്നിട്ടപ്പോള്‍ നാട്ടിലേക്കു മടങ്ങനായി രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. സ്വന്തം ചെലവിലാണ് ഇവര്‍ തിരിച്ചുപോകുന്നത്. മൂന്നു മാസം കാലാവധിയുള്ള പൊതുമാപ്പ് ബധനാഴ്ച പുലര്‍ച്ചെ 12.05 നാണ് നിലവില്‍ വന്നത്. ഇഖാമ, വിസ നിയമല്‍ഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ താമസം നിയമ വിധേയമാക്കാനോ ഈ കാലയളവില്‍ കഴിയും. പൊതുമാപ്പ് ആനുകൂല്യത്തില്‍ നാട്ടിലേക്കു മടങ്ങാനായി ആയിരങ്ങളാണ് കാത്തിരിക്കുന്നത്. ഹുറൂബായവരും […]

പൊതുമാപ്പ്: സൗദി പാസ്‌പോര്‍ട്ട് വിഭാഗം എക്‌സിറ്റ് നല്‍കി തുടങ്ങി

പൊതുമാപ്പ്: സൗദി പാസ്‌പോര്‍ട്ട് വിഭാഗം എക്‌സിറ്റ് നല്‍കി തുടങ്ങി

റിയാദ്: പൊതുമാപ്പിന്റെ ആനുകൂല്യം ലഭിക്കുന്ന നിയമ ലംഘകര്‍ക്ക് ബുധനാഴ്ച രാവിലെ മുതല്‍ സൗദി പാസ്‌പോര്‍ട്ട് വിഭാഗം എക്‌സിറ്റ് നല്‍കി തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യക്കാരാണ് ഇന്നലെ രാവിലെ മുതല്‍ മലസിലെ ജവാസാത്ത് കേന്ദ്രത്തിലെത്തി എക്‌സിറ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്. റിയാദ് ഇന്ത്യന്‍ എംബസിയിലും രാവിലെ എട്ട് മുതല്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കിറ്റിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി. ആദ്യ ദിവസം 810 പേര്‍ എംബസിയിലെത്തിയതായും 615 പേര്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയതായും ഫസ്റ്റ് സെക്രട്ടറി അനില്‍ നോട്ടിയാല്‍ പറഞ്ഞു. […]

സൗദി പൊതുമാപ്പ് ഇന്നുമുതല്‍; സ്വന്തം ചെലവില്‍ മടങ്ങണം

സൗദി പൊതുമാപ്പ് ഇന്നുമുതല്‍; സ്വന്തം ചെലവില്‍ മടങ്ങണം

സൗദി: അനധികൃത തൊഴിലാളികള്‍ക്ക് രാജ്യം വിടാന്‍ സൗദി അറേബ്യ പ്രഖ്യാപിച്ച മൂന്നുമാസത്തെ പൊതുമാപ്പ് ബുധനാഴ്ച നിലവില്‍വരും. ഈ കാലയളവില്‍ ഇഖാമ- തൊഴില്‍ നിയമ ലംഘകര്‍ക്ക് താമസം നിയമ വിധേയമാക്കുകയോ തിരിച്ചുപോകുകയോ ചെയ്യാം. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ സ്വന്തം ചെലവിലാണ് മടങ്ങിപ്പോകേണ്ടതെന്നും ടിക്കറ്റ് സൌദി വഹിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും പാസ്‌പോര്‍ട്ട് വിഭാഗം മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ അറിയിച്ചു. രാജ്യത്തെ കര-കടല്‍-വ്യോമ പ്രവേശന കവാടങ്ങളില്‍ നിയമലംഘകരുടെ തിരിച്ചുപോക്ക് നടപടികള്‍ എളുപ്പമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഹജ്, ഉംറ, വിസിറ്റിങ് വിസക്കാര്‍ […]

പൊതുമാപ്പ്: ടിക്കറ്റ് സൗദി വഹിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം

പൊതുമാപ്പ്: ടിക്കറ്റ് സൗദി വഹിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതം

ജിദ്ദ: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കുള്ള ടിക്കറ്റ് സൗദി വഹിക്കുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജവാസാത് വ്യക്തമാക്കി. പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ സ്വന്തം ചെലവിലാണ് മടങ്ങിപ്പോകേണ്ടതെന്ന് ജവാസാത്ത് മേധാവി മേജര്‍ ജനറല്‍ സുലൈമാന്‍ അല്‍യഹ്യ അറിയിച്ചു. ‘നിയമലംഘകരില്ലാത്ത രാജ്യം’ ക്യാംപെയിനിന്റെ ഭാഗമായി ഈ മാസം 29 മുതല്‍ 90 ദിവസത്തേയ്ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്കുള്ള ടിക്കറ്റ് സൗദി വഹിക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിന് മറുപടിയായാണ് ജവാസാത് മേധാവിയുടെ വിശദീകരണം. ശുമൈസിയിലെ നാടുകടത്തല്‍ കേന്ദ്രത്തില്‍ വിപുലമായ സജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയത് പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നവര്‍ക്ക് സൗദി അറേബ്യയുടെ ചെലവില്‍ […]