പരുക്കേറ്റ കടലാമകള്‍ കരയിലേക്ക്; രക്ഷകരായി ഗോവിന്ദനും മഹേഷും

പരുക്കേറ്റ കടലാമകള്‍ കരയിലേക്ക്; രക്ഷകരായി ഗോവിന്ദനും മഹേഷും

കാഞ്ഞങ്ങാട്: പരുക്കേറ്റു കരയിലെത്തിയ കടലാമയ്ക്കു രക്ഷകരായി ഗോവിന്ദനും മഹേഷും. ഇന്നലെ രാവിലെ ബല്ല കടപ്പുറത്താണ് കൈയ്ക്കു പരുക്കേറ്റ നിലയില്‍ കടലാമ കരയിലേക്ക് എത്തിയത്. ആമയെ കണ്ട ഗോവിന്ദനും മഹേഷും പിന്നീടതിന്റെ സംരക്ഷകരായി മാറുകയായിരുന്നു. കടലാമ കരയ്‌ക്കെത്തിയ വിവരം ഇവര്‍ വനംവകുപ്പിനെയും അറിയിച്ചു. വൈകുന്നേരത്തോടെ കടപ്പുറത്തെത്തിയ അധികൃതര്‍ ആമയെ തൈക്കടപ്പുറത്തെ നെയ്തല്‍ (കടലാമ സംരക്ഷണ കേന്ദ്രം) എത്തിക്കുകയായിരുന്നു. ആമയെ ആരും ഉപദ്രവിക്കാതിരിക്കാനായി മണിക്കൂറുകളോളമാണ് ഇരുവരും കാവലിരുന്നത്. അതേ സമയം ഇതിനു തൊട്ടടുത്തു തന്നെയായി മറ്റൊരു കടലാമയെ ചത്തു കരയ്ക്കടിഞ്ഞ […]