മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

മരുന്ന് വ്യാജനാണോ? ഇനി യന്ത്രം പറയും

അബുദാബി: വ്യാജവും ഗുണമേന്മയില്ലാത്തതുമായ മരുന്നുകളെ തിരിച്ചറിയാന്‍ പുതിയ സാങ്കേതിക വിദ്യ വരുന്നു. ‘ഹൈ ടെക് ട്രൂ സ്‌കാന്‍ ആര്‍ എം അനലൈസര്‍’ എന്ന സംവിധാനം മരുന്നുകളുടെ ഗുണനിലവാരം കണ്ടെത്താന്‍ കഴിയുന്നതാണ്. യു എ ഇ ആരോഗ്യ മന്ത്രലായമാണ് ഇത് സംബന്ധിച്ച് ശനിയാഴ്ച പ്രഖ്യാപനം നടത്തിയത്. സാര്‍വത്രിക ആരോഗ്യ പരിരക്ഷയും എല്ലാ വ്യക്തികള്‍ക്കും സാമൂഹിക സംരക്ഷണവും നല്‍കുന്നതിന്റെ ഭാഗമാണിതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. ‘ഹൃദയാഘാതവും അര്‍ബുദവും പോലെയുള്ള ദീര്‍ഘകാല രോഗങ്ങളുള്ള രോഗികള്‍ക്ക് ഈ ഉപകരണം പ്രത്യേകിച്ചും സഹായകരമാണ്. യു എ […]

സനയ്ക്ക് വെള്ളം പേടിയാണ്, എന്റെ മോളെ കാണാതായത് വെള്ളത്തില്‍ വീണല്ല

സനയ്ക്ക് വെള്ളം പേടിയാണ്, എന്റെ മോളെ കാണാതായത് വെള്ളത്തില്‍ വീണല്ല

കാസര്‍ഗോഡ്: പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായതില്‍ ദുരൂഹതയേറുകയാണ്. ഒരാഴ്ചയോടടുക്കുന്ന കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ പൊലീസ് ഇന്നലെ അവസാനിപ്പിച്ചു. ഈ സാഹചര്യത്തില്‍ സനയുടെ ഉപ്പ മകള്‍ക്ക് വെള്ളം പേടിയാണെന്നും അതിനാല്‍ അവളെ കാണാതായത് വെള്ളത്തില്‍ വീണല്ലെന്നും പറയുന്നു. എന്നാല്‍, അങ്ങനെയൊരു സാധ്യത തള്ളിക്കളയാന്‍ വയ്യാത്തതിനാലാണ് തിരച്ചിലുമായി സഹകരിച്ചത്. സാധാരണ ഓവുചാലില്‍ വെള്ളം നിറഞ്ഞാല്‍ കുട്ടി പുറത്തേക്കിറങ്ങാറില്ല. കുട്ടി പുറത്തേക്കിറങ്ങിയപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാത്തതും അതുകൊണ്ടാണെന്നു ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് അസാധാരണമായ എന്തോ സംഭവിച്ചു […]

സന ഫാത്തിമയെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു

സന ഫാത്തിമയെ കണ്ടെത്താനായി തെരച്ചില്‍ തുടരുന്നു

കാഞ്ഞങ്ങാട്: പാണത്തൂര്‍ ബാപ്പുങ്കയത്തെ ഓട്ടോഡ്രൈവര്‍ ഇബ്രാഹിമിന്റെ മകള്‍ മൂന്നരവയസുള്ള സന ഫാത്തിമയെ കണ്ടെത്താനായി അഞ്ചാം ദിനമായ ഇന്നും തെരച്ചില്‍ തുടരുന്നു. സന ഒഴുക്കില്‍പ്പെട്ടുവെന്നാണ് പൊലീസ് ഇപ്പോഴും പറയുന്നത്. കുഞ്ഞിനെ കണ്ടെത്താനായി തീരദേശപൊലീസിലെ മുങ്ങല്‍ വിദഗ്ദ്ധരെ സ്ഥലത്തെത്തിച്ച് തെരച്ചില്‍ ആരംഭിച്ചു. പാണത്തൂര്‍, പുഴയിലെ ബളാന്തോട് ഭാഗത്താണ് ഇന്നു രാവിലെ തെരച്ചില്‍ ആരംഭിച്ചത്. മുങ്ങല്‍ വിദഗ്ദ്ധരെ സഹായിക്കുന്നതിനായി ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസും രംഗത്തുണ്ട്. നാളെ സന്നദ്ധ സംഘടനകളുടേയും രാഷ്ട്രീയ യുവജന സംഘടനകളുടേയും സഹായത്തോടെ പാണത്തൂര്‍ മുതല്‍ ചന്ദ്രഗിരി വരെയുള്ള പുഴയുടെ […]