വാര്‍ഷി ജനറല്‍ ബോഡി യോഗവും സെമിനാറും

വാര്‍ഷി ജനറല്‍ ബോഡി യോഗവും സെമിനാറും

കാസറഗോഡ്: തുളുനാട് കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ വാര്‍ഷി ജനറല്‍ ബോഡി യോഗവും സെമിനാറും എം.രാജഗോപലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സി.എച്ച് കുഞ്ഞമ്പു അധ്യക്ഷനായി. സി.ബാലകൃഷ്ണന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് സി.പ്രഭാകരന്‍, വി.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. ‘മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെ ഉല്‍പാദനവും വിതരണവും സി.പി.എസ് കളുടെ പങ്കാളിത്തം’ എന്ന വിഷയം വി.സി.വസന്തകുമര്‍ അവതരിപ്പിച്ചു. ‘ഉദ്പാദക മേഖലയിലെ സംരഭകത്വം കൃഷിക്കാരുടെ പങ്കാളിത്തം’ എന്ന വിഷയം ഡോ.എ.അശോകന്‍ അവതരിപ്പിച്ചു.

വിഴിഞ്ഞം തുറമുഖപദ്ധതി ജനകീയ പാരിസ്ഥിതിക പഠനത്തിന് പരിസ്ഥിതി സംഘടനകള്‍

വിഴിഞ്ഞം തുറമുഖപദ്ധതി ജനകീയ പാരിസ്ഥിതിക പഠനത്തിന് പരിസ്ഥിതി സംഘടനകള്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഉയര്‍ത്തുന്ന പാരിസ്ഥിതിക – സാമ്പത്തിക പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിന് ജനകീയ പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ ജനകീയ സംഘടനകളുടെ പൊതുവേദിക്ക് രൂപം നല്‍കാന്‍ ചപ്പാത്ത് ശാന്തിഗ്രാമില്‍ ചേര്‍ന്ന മുല്ലൂര്‍ സുരേന്ദ്രന്‍ അനുസ്മരണത്തോടനുബന്ധിച്ച് നടത്തിയ പരിസ്ഥിതി സെമിനാറില്‍ ധാരണയായി. പരിസ്ഥിതി സംഘടനകളുടെയും ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക വിദഗ്ധരുടെയും പിന്‍തുണയോടു കൂടി ആറുമാസത്തിനകം പ്രാഥമിക പഠനം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം പദ്ധതി നിര്‍വ്വഹണത്തിന് ആവശ്യമായ കരിങ്കല്ല് തക്കല, കിളിമാനുര്‍ പ്രദേശങ്ങളിലെ ക്വാറികളില്‍ നിന്നും എത്തിക്കുമെന്നാണ് പദ്ധതി രേഖയില്‍ പറഞ്ഞിരുന്നതെങ്കിലും […]

സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന്

സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണം- 2017 സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിക്കും. രാവിലെ 11.30 ന് തിരുവനന്തപുരം വഴുതക്കാട് ഗവണ്‍മെന്റ് വിമെന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വി.എസ്. ശിവകുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ മികവ് പ്രകടിപ്പിച്ച പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികളെയും ഗ്രൂപ്പുകളെയും ആദരിക്കും. 2017 ജനുവരിയില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് സഹകരണ ടൂറിസം […]

ഭാഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

ഭാഗവതിന്റെ പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

കൊല്‍ക്കത്ത: ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കാനിരുന്ന ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പങ്കെടുക്കാനിരുന്ന പരിപാടിക്ക് ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. പരിപാടിക്കായി ബുക്ക് ചെയ്തിരുന്ന സര്‍ക്കാര്‍ ഹാളിനുള്ള അനുമതിയാണ് റദ്ദാക്കിയത്. വിജയദശമിയോടും മുഹറം പത്തിനോടും അടുത്ത ദിവസമാണ് പരിപാടി നടത്താനിരുന്നത്. അതിനാല്‍ പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് മമത സര്‍ക്കാറിന്റെ നടപടി. ഗവര്‍ണര്‍ കേസരിനാഥ് തൃപാദിയും പരിപാടിയിലെ മുഖ്യാതിഥിയാണ്. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ സിസ്റ്റര്‍ നിവേദിതയുടെ പങ്ക് എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാറിനാണ് വേദി നിഷേധിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി ജൂലൈയില്‍ […]

തൊഴില്‍ സാധ്യതകളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

തൊഴില്‍ സാധ്യതകളെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു

സീതാംഗോളി: മാലിക്ദീനാര്‍ കോളേജ് ഓഫ് ഗ്രാജുവേറ്റ് സ്റ്റഡീസിലെ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം മേഖലയിലെ തൊഴില്‍ സാധ്യതകളെക്കുറിച്ച് ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ ടെക്നോലോഡ്ജ് സി.ഇ.ഒ കെ.പി.കെ നമ്പ്യാര്‍ വിഷയാവതരണം നടത്തി. പ്രിന്‍സിപ്പാള്‍ ബി.ഉദയകുമാര്‍ അധ്യക്ഷത വഹിച്ചു. കോളേജ് മാനേജിംഗ് ഡയറക്ടര്‍ ഷഹബാസ് ഹുസൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ ബി.ബി.എ പരീക്ഷയില്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം റാങ്ക് നേടിയ ആയിഷത്ത് ഷബീബയെയും ഉന്നത വിജയം നേടിയ മറ്റു വിദ്യാര്‍ത്ഥികളെയും കോളേജ് മാനേജ്മെന്റ് ഉപഹാരങ്ങള്‍ […]

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍: കിഫ്ബി ഉന്നതതല സെമിനാര്‍ 26ന്

അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍: കിഫ്ബി ഉന്നതതല സെമിനാര്‍ 26ന്

തിരുവനന്തപുരം: അടിസ്ഥാനസൗകര്യ വികസനപദ്ധതികളുടെ അതിവേഗ അംഗീകാരത്തിനും ഫണ്ടിനുമുള്ള കേരള സര്‍ക്കാര്‍ ഏജന്‍സിയായ കിഫ്ബി(കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ്), ഈ പദ്ധതികളുടെ ആസൂത്രണവും നിര്‍വഹണവും സംബന്ധിച്ച പ്രശ്നങ്ങളും നൂതനരീതികളും ചര്‍ച്ച ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന ഉന്നതതല ദേശീയ സെമിനാര്‍ ഓഗസ്റ്റ് 26ന് നടക്കും. തിരുവനന്തപുരം ഹില്‍ട്ടന്‍ ഗാര്‍ഡന്‍ ഇന്‍ ഹോട്ടലില്‍ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന സെമിനാറില്‍ രാജ്യത്തെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍, വ്യവസായ വിദഗ്ധര്‍, സാമ്പത്തിക മേഖലയിലെ പ്രമുഖ നിയന്ത്രണ സ്ഥാപനങ്ങള്‍, നയകര്‍ത്താക്കള്‍, സുപ്രധാന സാമ്പത്തിക […]

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

വിവരസാങ്കേതിക മേഖലയിലെ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണം: ഐടി വിദഗ്ധര്‍

തിരുവനന്തപുരം : പുതിയ സ്ഥാപനങ്ങളും വിദ്യാര്‍ഥികളും വിവരസാങ്കേതിക മേഖലയിലെ മാറിയ സാഹചര്യങ്ങള്‍ക്കനുസരിച്ചുള്ള കഴിവുകള്‍ നേടിയെത്തുന്നവരായതുകൊണ്ട്, അതിനൊപ്പം നില്‍ക്കാന്‍ നിലവിലെ സ്ഥാപനങ്ങള്‍ ദ്രുതഗതിയിലുള്ള മാറ്റത്തിന് സ്വയം വിധേയമാകണമെന്ന് ഐടി മേഖലയിലെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചു. ഫായ : 80 സാങ്കേതിക സമ്മേളന പരമ്പരയുടെ അന്‍പതാം പതിപ്പായി ടെക്നോപാര്‍ക്കില്‍ നടത്തിയ ‘ഡിസ്റപ്റ്റ് കേരള 2017’ സമ്മേളനത്തിന്റെ ഭാഗമായുള്ള പാനല്‍ ചര്‍ച്ചയിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, നാസ്‌കോം, ഐസിഫോസ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇലക്ട്രോണിക്സ്-ഐടി സെക്രട്ടറി എം.ശിവശങ്കര്‍, […]

ജിഎസ്ടി കാലഘട്ടത്തിന്റെ ആവശ്യം: ഗണേഷ് കാര്‍ണിക്

ജിഎസ്ടി കാലഘട്ടത്തിന്റെ ആവശ്യം: ഗണേഷ് കാര്‍ണിക്

കാസര്‍കോട്: നികുതിയിലെ സങ്കീര്‍ണ്ണതകളൊഴിവാക്കി ലളിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ജിഎസ്ടി കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കര്‍ണ്ണാടക വിധാന്‍ പരിഷത്ത് ചീഫ് വിപ്പ് ഗണേഷ് കാര്‍ണിക് പറഞ്ഞു. ബിജെപി ജില്ലാ സെല്ലുകളുടെ നേതൃത്വത്തില്‍ കാസര്‍കോട് സംഘടിപ്പിച്ച ജിഎസ്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസ്വര രാഷ്ട്രമായ ഭാരതം വികസനത്തിലേക്ക് കുതിച്ചുകൊണ്ടിരിക്കുകയാണ്. ജിഎസ്ടി നിലവില്‍ വരുന്നതോടു കൂടി വികസനത്തിലെ തടസ്സങ്ങള്‍ ഇല്ലാതാകും. ചരിത്രത്തില്‍ ഇടം പിടിക്കാന്‍ പോകുന്ന നിയമമാണ് ഇതിലൂടെ സംജാതമാകുന്നത്. രാജ്യത്തെ നികുതി ഏകീകരിക്കപ്പെടുകയും ലളിതവല്‍ക്കരിക്കുകയും ചെയ്യും. എന്‍ഡിഎ സര്‍ക്കാര്‍ […]

ജലസംരക്ഷണവും കിണര്‍ റീച്ചാര്‍ജ്ജീംഗും

ജലസംരക്ഷണവും കിണര്‍ റീച്ചാര്‍ജ്ജീംഗും

പുല്ലൂര്‍: സംസ്‌കൃതി പുല്ലൂരിന്റെ നേതൃത്വത്തില്‍ ജലസംരക്ഷണവും കിണര്‍ റീച്ചാര്‍ജ്ജീംഗും, ശാസ്ത്രിയവും ദീര്‍ഘവീക്ഷണത്തോടെയുമുളള ജലസുരക്ഷാ പാഠങ്ങള്‍ പഠിക്കാനും മഴവെളളത്തെ മണ്ണിലാഴ്ത്താനും വേനലില്‍ തിരിച്ചെടുക്കാനും, കരുതലോടെ ഉപയോഗിക്കാനും പങ്കിടാനുമുളള ജലസാക്ഷരത നേടുക എന്ന സെമിനാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ശാരദ.എസ്.നായര്‍. ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ.ശശിധരന്‍ അധൃക്ഷനായി. ജലസംരക്ഷണവും കിണര്‍ റീച്ചാര്‍ജ്ജീംഗും. പ്രാെഫ. എം ഗോപാലന്‍ വിഷയം അവതരിപ്പിച്ചു. പി.ജനാര്‍ദ്ദനന്‍, എ.ടി.ശശി, ടി.ബിന്ദു, ബി.വി.വേലായുധന്‍, എ.സന്തോഷ്‌കുമാര്‍, കെ.സീത, ഓമന വിജയന്‍, എം.വി.വിജയ കുമാര്‍ എന്നിവര്‍ സംസാരിച്ചു

കാഞ്ഞങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ നടന്നു

കാഞ്ഞങ്ങാട് നഗരസഭ വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ നടന്നു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ നവകേരളത്തിന് ജനകീയാസൂത്രണം പതിമൂന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ സൂര്യ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ചടങ്ങ് നഗരസഭ ചെയര്‍മാന്‍ വി.വി. രമേശനും മുന്‍ ചെയര്‍മാന്മാരും സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളും മുനിസിപ്പല്‍ സ്റ്റാഫ് അംഗങ്ങളും കൈകള്‍ കോര്‍ത്ത് പിടിച്ച് ഉദ്ഘാടനം ചെയ്തു. കരട് പദ്ധതിരേഖ എന്‍. ഉണ്ണികൃഷ്ണന്‍ അവതരിപ്പിച്ചു. നഗരസഭ സെക്രട്ടറി മനോഹര്‍. കെ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ എല്‍. സുലൈഖ അദ്ധ്യക്ഷയായി. വകസന സമീപനം എന്ന വിഷയം […]