സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

സെന്‍സെക്സ് 46 പോയിന്റ് ഉയര്‍ന്ന് ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 46 പോയിന്റ് നേട്ടത്തില്‍ 34547ലും നിഫ്റ്റി 5 പോയിന്റ് ഉയര്‍ന്ന് 10575ലുമെത്തി. ബിഎസ്ഇയിലെ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 538 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടിസിഎസ്, വിപ്രോ, മാരുതി സുസുകി, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ആക്സിസ് ബാങ്ക്, എച്ച്സിഎല്‍ ടെക്, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് […]

സെന്‍സെക്സ് 115 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

സെന്‍സെക്സ് 115 പോയിന്റ് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

മുംബൈ: രണ്ടാമത്തെ വ്യാപാര ദിനത്തിലും ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 115.27 പോയിന്റ് ഉയര്‍ന്ന് 33370.63ലും നിഫ്റ്റി 33.20പോയിന്റ് നേട്ടത്തില്‍ 10245ലുമാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, എസ്ബിഐ, ലുപിന്‍, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, വേദാന്ത, ഇന്‍ഫോസിസ്, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ സ്റ്റീല്‍, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ബിഎസ്ഇയിലെ 1842 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 779 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. […]

നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കടുവയുടെ സെന്‍സസ് സംസ്ഥാനത്ത് ആരംഭിച്ചു

നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കടുവയുടെ സെന്‍സസ് സംസ്ഥാനത്ത് ആരംഭിച്ചു

പെരിയാര്‍: സംസ്ഥാനത്ത് കടുവയുടെ സെന്‍സസ് എടുക്കാന്‍ ആരംഭിച്ചു. രാജ്യത്താകമാനമായി നാലു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന കണക്കെടുപ്പിന്റെ ഭാഗമായാണാണിത്. കടുവയടക്കമുള്ള മാംസഭുക്കുകളുടേയും, സസ്യഭുക്കുകളുടെയും എണ്ണവും സാന്നിധ്യവുമാണ് ആദ്യം രേഖപ്പെടുത്തുന്നത്. കാട്ടില്‍ പലയിടങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചും, കടുവകളുടെ കണക്കെടുക്കും. ഇതിനും ശേഷമായിരിക്കും ഔദ്യോഗിക കണക്ക് പ്രസിദ്ധീകരിക്കുന്നത്.