ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

ഷുഹൈബ് വധം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

കണ്ണൂര്‍ : മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഷുഹൈബിന്റെ പിതാവ് ഹര്‍ജി നല്‍കി. സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണിത്. ഷുഹൈബിന്റെ രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാന പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും യഥാര്‍ഥ പ്രതികള്‍ രക്ഷപ്പെടുമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. ഹൈക്കോടതി പോലീസ് അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിക്കുകയും സര്‍ക്കാര്‍ നിലപാട് തള്ളി അന്വേഷണം […]

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

ഷുഹൈബ് വധക്കേസ് സിബിഐ അന്വേഷിക്കും

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സിബിഐ അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ ഷുഹൈബിന്റെ കുടുംബ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി. ശരിയായ അന്വേഷണത്തിലൂടെ നീതി നടപ്പാക്കാന്‍ കഴിയും. ഗൂഢാലോചന കണ്ടെത്താതെ കണ്ണൂരിലെ കൊലപാതകങ്ങള്‍ക്ക് അറുതിയുണ്ടാക്കാന്‍ കഴിയില്ല. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നടത്തിയ കൊലപാതകമാണ് ഷുഹൈബിന്റേതെന്നും പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തണമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കേസന്വേഷിച്ച പോലീസിനെതിരെ കടുത്ത വിമര്‍ശനമാണ് കോടതി നടത്തിയത്. പോലീസ് അന്വേഷണത്തില്‍ ഷുഹൈബിന്റെ മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്ന് ഹൈക്കോടതി

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്ന് ഹൈക്കോടതി

കൊച്ചി : ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിലെ ലക്ഷ്യമെന്തെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കൊലപാതകങ്ങളില്‍ ഗൂഢാലോചന ഫലപ്രദമായി അന്വേഷിക്കാറില്ലെന്നും, കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഗൂഢാലോചന പുറത്ത് വരാറില്ലെന്നും കോടതി വിമര്‍ശിച്ചു. അതേസമയം പ്രതികള്‍ക്ക് ഷുഹൈബിനോട് വ്യക്തി വൈരാഗ്യമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി നേരത്തെ കേസ് പരിഗണിച്ച കോടതി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഷുഹൈബിന്റെ ചിത്രങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ കോടതി ഒരു മനുഷ്യനെ വെട്ടിക്കൊലപ്പെടുത്തിയത് സര്‍ക്കാര്‍ കാണുന്നില്ലേ എന്ന് […]