തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്ന് റെയില്‍വേ

തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്ന് റെയില്‍വേ

തിരുവനന്തപുരം: സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകള്‍ വൈകുന്നു. മുരിക്കുംപുഴയ്ക്കും കടയ്ക്കാവൂരിലും സിഗ്നല്‍ തകരാറുള്ളതിനാല്‍ ട്രെയിനുകള്‍ അര മണിക്കൂറോളം വൈകുമെന്നും തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടങ്ങിയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍

കൊച്ചി മെട്രോയില്‍ സാങ്കേതിക തകരാര്‍

കൊച്ചി : ആദ്യമായി കൊച്ചി മെട്രോയുടെ സര്‍വീസ് നിര്‍ത്തിവയ്ക്കേണ്ടി വന്നു.സിഗ്‌നല്‍ തകരാറിനെ തുടര്‍ന്നാണ് മെട്രോ സര്‍വീസ് ആദ്യമായി നിര്‍ത്തിവെച്ചത്. ഇടപ്പള്ളി മുതല്‍ പലാരിവട്ടം വരെയുള്ള സര്‍വീസില്‍ ഇന്നലെ ഉച്ച തിരിഞ്ഞ് 2.30നാണ് തകരാറുണ്ടായത്.തകരാറിനെത്തുടര്‍ന്ന് യാത്രക്കാര്‍ ടിക്കറ്റ് തുക മടക്കി ആവശ്യപ്പെട്ട് ബഹളം വെച്ചു. സാങ്കേതിക തകരാര്‍ പരിഹരിച്ച് രണ്ടുമണിക്കൂറിന് ശേഷമാണ് യാത്ര പുനരാരംഭിച്ചത്.