ഷാംപു, സോപ്പ്, ലോഷന്‍, തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഷാംപു, സോപ്പ്, ലോഷന്‍, തുടങ്ങിയവ ഉപയോഗിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഷാംപു, സോപ്പ്, ലോഷന്‍, ക്രീമുകള്‍ തുടങ്ങിയ സാധാരണ ഉപയോഗിക്കാറുള്ളതാണ്. ചര്‍മരോഗ ചികിത്സയില്‍ വ്യാപകമായി ഉപയോഗിക്കുന്നവയാണ് ഷാംപൂ, ലോഷന്‍ എന്നിവ. താരന്‍ നിവാരണത്തിനായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നതിനു പുറമേ രോഗികള്‍ നേരിട്ട് വാങ്ങി ഷാംപൂ ഉപയോഗിക്കുക പതിവാണ്. താരന് ഷാംപൂ ഉപയോഗിക്കുമ്പോള്‍ താരനാണെന്ന് ഉറപ്പുവരുത്തിയിട്ട് ചെയ്യുന്നതാണ് നല്ലത്. തലയോട്ടിയെ ബാധിക്കുന്ന സോറിയാസിസ് ഒരു ചര്‍മരോഗ വിദഗ്ധനു മാത്രമേ യഥാസമയം നിര്‍ണയിക്കാനും ചികിത്സ നിര്‍ദേശിക്കാനും സാധിക്കുകയുള്ളൂ. സോറിയാസിസ് താരനുമായി സാമ്യം പുലര്‍ത്തുന്ന രോഗമാണ്. ചിലപ്പോള്‍ രണ്ടും ഒന്നിച്ച് കണ്ടേക്കാം. അതുകൊണ്ടുതന്നെ ചികിത്സയ്ക്കായി […]

ചര്‍മം ശരീരത്തിന്റെ കണ്ണാടിയായി മാറും: ചര്‍മ്മ രോഗങ്ങളുടെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരവും

ചര്‍മം ശരീരത്തിന്റെ കണ്ണാടിയായി മാറും: ചര്‍മ്മ രോഗങ്ങളുടെ കാരണങ്ങളും അവയ്ക്കുള്ള പരിഹാരവും

ശരീരത്തിലെ ഏറ്റവും വിസ്താരമേറിയ അവയവമാണു ചര്‍മം. ചര്‍മത്തെ ബാധിക്കുന്ന നിരവധി രോഗങ്ങളുണ്ട്. എന്നാല്‍ ചര്‍മ രോഗങ്ങളില്‍ ചിലതെങ്കിലും ആന്തരികാവയവങ്ങളുടെ രോഗത്തിന്റെ ബാഹ്യലക്ഷണമായിരിക്കും. അതായത് ചര്‍മം ശരീരത്തിന്റെ കണ്ണാടിയായി മാറുന്ന അവസ്ഥ. പല ഉള്‍രോഗങ്ങളുടെയും ലക്ഷണങ്ങള്‍ ചര്‍മത്തില്‍ മാസങ്ങള്‍ക്കോ വര്‍ഷങ്ങള്‍ക്കോ മുമ്പോ പ്രത്യക്ഷപ്പെട്ടെന്നിരിക്കാം. ചൊറിച്ചിലിനു പിന്നില്‍:ശരീരം മുഴുവനാണ്ടാകുന്ന അസഹ്യമായ ചൊറിച്ചില്‍ ഭാവിയില്‍ വരാനിരിക്കുന്ന അര്‍ബുദങ്ങള്‍, പ്രത്യേകിച്ച് ലിംഫോമ (Lymphoma)യുടെ ലക്ഷണമാകാം. ഈ രോഗികളെ വിശദമായി പരിശോധിച്ചാലും തുടക്കത്തില്‍ രോഗനിര്‍ണയം സാധ്യമാകണമെന്നില്ല. ഇടയ്ക്കിടെ പരിശോധനയ്ക്കു വിധേയമാക്കി, രോഗമൊന്നുമില്ലെന്നുറപ്പാക്കണം. വൃക്കരോഗികളില്‍ യൂറിയ […]