സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ഒന്‍പത് നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംപിടിക്കുന്നു. ഇതോടെ 99 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ്, ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ബിഹാര്‍ഷെരീഫ്, അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍, കേന്ദ്രഭരണ പ്രദേശമായ ഡിയുവും സില്‍വാസയും ഉത്തര്‍പ്രദേശിലെ ബറേലി, സഹ്‌റാന്‍പുര്‍, മൊറാദാബാദ് എന്നിവയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങള്‍. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. ശുചിത്വം, കാര്യക്ഷമമായ ഭരണ നടത്തിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് […]

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും -ഐ.ടി സെക്രട്ടറി

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കും -ഐ.ടി സെക്രട്ടറി

സ്മാര്‍ട്ട് സിറ്റി പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ അറിയിച്ചു. ഇതിനാവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളും. പദ്ധതി സ്തംഭനാവസ്ഥയിലാണെന്ന രീതിയിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. സ്മാര്‍ട്ട് സിറ്റി പദ്ധതി ദുബായ് ഹോള്‍ഡിങ്സിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സംയുക്ത സംരംഭമാണ്. കമ്പനി ബോര്‍ഡ് നയപരമായ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍, ദിനം പ്രതിയുള്ള മാനേജ്മെന്റിന് പ്രൊഫഷണല്‍ മാനേജ്മെന്റ് സംവിധാനമാണുള്ളത്. സ്മാര്‍ട്ട് സിറ്റി കമ്പനിയും അതിന്റെ കരാറുകാരായ കമ്പനിയും തമ്മിലുള്ള തര്‍ക്കം ആര്‍ബിട്രേഷന്‍ നടപടികളിലേക്ക് നീങ്ങിയതും, കരാറുകാറായ സിനെര്‍ജി കമ്പനി […]

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ദതിയില്‍ തിരുവനന്തപുരം ജില്ലയ്ക്കും പരിഗണന

കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ദതിയില്‍ തിരുവനന്തപുരം ജില്ലയ്ക്കും പരിഗണന

ന്യൂ ഡല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലുള്ള സ്മാര്‍ട്ട് സിറ്റികളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയില്‍ കേരളത്തില്‍ നിന്ന് തിരുവനന്തപുരം ജില്ലയും ഇടം നേടി. കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യനായിഡുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുപ്പത് നഗരങ്ങള്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തായാണ് തിരുവനന്തപുരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ നിന്ന് നേരത്തെ കൊച്ചി നഗരത്തേയും അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തമിഴ് നാട്ടില്‍ നിന്ന് നാല് നഗരങ്ങള്‍ പദ്ധതിയില്‍ ഇടം നേടിയിട്ടുണ്ട്. തിരുവനന്തപുരം കൂടാതെ ബെംഗളൂരു, തിരുപ്പൂര്‍ തിരുനല്‍വേലി, തൂത്തുക്കുടി, […]