പൂക്കടകളില്‍ പുകവലി നിരോധനം നടപ്പാക്കും

പൂക്കടകളില്‍ പുകവലി നിരോധനം നടപ്പാക്കും

തിരുവനന്തപുരം: വിവാഹം, ആരാധന തുടങ്ങിയ മംഗളകര്‍മങ്ങള്‍ക്ക് പൂക്കള്‍ നല്‍കുന്നത് കണക്കിലെടുത്ത് തിരുവനന്തപുരത്തെ പൂക്കടകളില്‍ പുകവലി നിരോധിക്കാന്‍ പൂക്കട വ്യാപാരികളുടെ സംഘടനയായ ട്രിവാന്‍ഡ്രം ഫ്ളോറിസ്റ്റ്സ് അസോസിയേഷന്‍ തീരുമാനിച്ചു. അസോസിയേഷന്റെ ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന ചടങ്ങിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ഈ തൊഴിലുമായി ബന്ധപ്പെട്ട 600 കുടുംബങ്ങളാണ് ഫ്ളോറിസ്റ്റ്സ് അസോസിയേഷനില്‍ അംഗങ്ങളായുള്ളത്. പൂക്കട തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യം മുന്‍നിറുത്തി, പുകയില നിയന്ത്രണ നിയമമായ കോട്പ അനുശാസിക്കുന്ന പ്രകാരം പുകവലി നിരോധിക്കുന്ന അറിയിപ്പു ബാര്‍ഡുകള്‍ കടകളില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എം […]

തൊണ്ടയില്‍ ക്യന്‍സര്‍: രോഗം തിരിച്ചറിഞ്ഞ യുവാവ് പുക വലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടി വെച്ചു കൊന്നു

തൊണ്ടയില്‍ ക്യന്‍സര്‍: രോഗം തിരിച്ചറിഞ്ഞ യുവാവ് പുക വലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ വെടി വെച്ചു കൊന്നു

ന്യൂഡല്‍ഹി:തൊണ്ടയില്‍ കാന്‍സര്‍ വന്നതോടെ പുകവലിപ്പിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവെച്ചു കൊന്നു.പുകവലിച്ച് കാന്‍സര്‍ രോഗിയായി എന്നു മനസ്സിലായപ്പോള്‍ പുകവലിക്കാന്‍ ശീലിപ്പിച്ച സുഹൃത്തിനോട് വെടിയുണ്ട കൊണ്ട് പ്രതികാരം ചെയ്തത് പക വീട്ടലിന്റെ പുതു ചരിത്രം ആയി. മുസ്തകീ അഹമ്മദ് എന്ന യുവാവാണ് സുഹൃത്തിനെ വെടിവെച്ചു കൊന്നത്. നിരന്തരമായ പുകവലിയെ തുടര്‍ന്ന് മുസ്തകീയുടെ തൊണ്ടയില്‍ കാന്‍സര്‍ ബാധിച്ചു. ഇതോടെ പുകവലി ശീലമാക്കാന്‍ കാരണമായ സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് മുസതകീം പറഞ്ഞു. മ്യാന്‍മാര്‍ സ്വദേശിയായ ഇനായത്ത്(25) ആണ് കൊല്ലപ്പെട്ടത്. കാന്‍സര്‍ തിരിച്ചറിഞ്ഞതോടെ മുസ്തകീ […]

ഹൃദയം തകരാറിലാകാതിരിക്കാന്‍… ഓര്‍ത്തിരിക്കാം ഈ അഞ്ച് വഴികള്‍

ഹൃദയം തകരാറിലാകാതിരിക്കാന്‍… ഓര്‍ത്തിരിക്കാം ഈ അഞ്ച് വഴികള്‍

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നു. ഹൃദ്രോഗം മൂലമുള്ള മരണനിരക്കും ഏറെവരുന്നു. ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. ഇവിടെയിതാ, ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ നിങ്ങള്‍ ഇന്നുതന്നെ ചെയ്യേണ്ട 5 കാര്യങ്ങള്‍… 1) പുകവലി ഉപേക്ഷിക്കുക… ഹൃദയാരോഗ്യത്തിന് ഒട്ടും അഭിലഷണീയമായ ഒന്നല്ല പുകവലി. ഹൃദയത്തെ ആരോഗ്യകരമായി സംരക്ഷിക്കാന്‍ ഇന്നുതന്നെ പുകവലി ഉപേക്ഷിക്കുക. ഇനി പുകവലിക്കാത്തവര്‍, പുകവലിക്കുന്നവരുടെ അടുത്തുനിന്ന് മാറിനില്‍ക്കാന്‍ ശ്രദ്ധിക്കുക. എന്തെന്നാല്‍ പാസീവ് സ്മോക്കിങ് മൂലമുള്ള ഹൃദ്രോഗനിരക്ക് ഏറിവരുന്നതായാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ തെളിയിക്കുന്നത്. 2) നാരുകള്‍ അടങ്ങിയ […]