നിപ വൈറസ്: കേരളടൂറിസം മേഖലയെ ചെറിയ തോതില്‍ ബാധിച്ചുവെന്ന് മന്ത്രി കടകംപള്ളി

നിപ വൈറസ്: കേരളടൂറിസം മേഖലയെ ചെറിയ തോതില്‍ ബാധിച്ചുവെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: നിപ വൈറസ് ബാധ കേരളടൂറിസം മേഖലയെ ചെറിയ തോതില്‍ ബാധിച്ചെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം കുറവുണ്ടായി. കേരളത്തിനെതിരെ സോഷ്യല്‍ മീഡിയായില്‍ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി അതേസമയം നിപ രോഗലക്ഷണവുമായി ഇന്ന് ആറ് പേരെ കൂടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരുടെ രക്തസാമ്ബിളുകള്‍ കൂടി പരിശോധനയ്ക്കു അയക്കും. മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന 12 പേരില്‍ മൂന്ന് പേര്‍ക്ക് നിപ ബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇവരെ […]

വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ പതിനാറുകാരന് ക്രൂര മര്‍ദ്ദനം

വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ പതിനാറുകാരന് ക്രൂര മര്‍ദ്ദനം

നാദാപുരം : വാട്സാപ്പ് സന്ദേശത്തിന്റെ പേരില്‍ പതിനാറുകാരന് ക്രൂര മര്‍ദ്ദനം . യു.ഡി എഫ് അനുകൂല വാട്സാപ്പ് സന്ദേശത്തിന്റെ പേരിലാണ് അരൂര്‍ കല്ലുമ്പുറത്ത് കൃഷ്ണന്റെ മകന്‍ സായന്തിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ രജീഷ്, നിധീഷ് എന്നിവര്‍ക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് ഉണ്ടല്ലോ എന്ന് പറഞ്ഞാണ് ഇവര്‍ സമീപിച്ചത്. തന്നെ അഭിനന്ദിക്കാനായിരിക്കുമെന്നാണ് സായന്ത് കരുതിയത്. എന്നാല്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായത്. തല്ലിയ വിവരം പുറത്തു പറഞ്ഞാല്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുമെന്ന […]

ഭാര്യയുടെ പിറന്നാളിന് ഭര്‍ത്താവ് കേക്ക് മുറിച്ചതിങ്ങനെ; അമ്പരന്ന് സോഷ്യല്‍ മീഡിയ

ഭാര്യയുടെ പിറന്നാളിന് ഭര്‍ത്താവ് കേക്ക് മുറിച്ചതിങ്ങനെ; അമ്പരന്ന് സോഷ്യല്‍ മീഡിയ

കോഴിക്കോട്: പിറന്നാളാഘോഷത്തിന് പലതരത്തിലും കേക്ക് മുറിക്കുന്നത് നമ്മള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ കോഴിക്കോട് ജില്ലയിലെ വളയം മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രനും ഭാര്യ ഗീതയും കേക്ക് മുറിയ്ക്കുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. തന്റെ പിറന്നാളിന് കേക്ക് മുറിക്കണമെന്ന ഭാര്യ ഗീത പവിത്രനോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു. പിറന്നാള്‍ കേക്ക് വാങ്ങി വീട്ടിലെത്തി മുറിക്കാന്‍ തുടങ്ങുമ്പോഴാണ് പവിത്രന് മറ്റൊരു ആഗ്രഹം തോന്നിയത്. മരം വെട്ടുകാരനായ തനിക്ക് അന്നം തരുന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിക്കുന്നതായിരിക്കില്ലേ വളരെ […]

മനസാക്ഷിയില്ലാതെ; പാലക്കാട് എണ്‍പതുകാരിയ്ക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം

മനസാക്ഷിയില്ലാതെ; പാലക്കാട് എണ്‍പതുകാരിയ്ക്ക് മരുമകളുടെ ക്രൂര മര്‍ദ്ദനം

പാലക്കാട്: പാലക്കാട് എണ്‍പതുകാരിയ്ക്ക് നേരെ മരുമകളുടെ ക്രൂര മര്‍ദ്ദനം. പുതുപ്പരിയാരത്ത് സരോജിനി എന്ന വൃദ്ധയ്ക്കാണ് മര്‍ദ്ദനമേറ്റത്. വൃദ്ധയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെയാണ് പുറത്തുവന്നത്. 80കാരിയുടെ മുഖത്തും കാലിലും മരുമകള്‍ ചെരുപ്പുകൊണ്ടടിക്കുന്നതും കാല് കൊണ്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പറഞ്ഞാല്‍ കേള്‍ക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. സരോജിനിയുടെ പേരിലുണ്ടായിരുന്ന വീടും സ്ഥലവും മകന്‍ ഭാസ്‌കരന്റെ പേരില്‍ എഴുതിനല്‍കിയിരുന്നു. ഇതിന് ശേഷമാണ് മരുമകള്‍ ക്രൂരത ആരംഭിച്ചത്.

തെലങ്കാന പൊലീസിന്റെ ട്വീറ്റിലും പ്രിയ വാര്യര്‍ തന്നെ താരം

തെലങ്കാന പൊലീസിന്റെ ട്വീറ്റിലും പ്രിയ വാര്യര്‍ തന്നെ താരം

തെലങ്കാന: ഒറ്റ ഗാനത്തിലൂടെ തരംഗമായി മാറിയ താരമാണ് പ്രിയ വാര്യര്‍. ഇപ്പോഴിതാ തെലങ്കാന പൊലീസിന്റെ ട്വീറ്റിലും പ്രിയ തന്നെയാണ് താരം. റോഡിലൂടെ ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ യാത്ര ചെയ്യുന്നവരുടെ ചിത്രങ്ങളും പിഴയും സോഷ്യല്‍ മീഡിയയില്‍ പൊലീസ് പോസ്റ്റ് ചെയ്യുന്നുണ്ട്. ഇത്തരത്തിലൊരു ട്വീറ്റിലാണ് പ്രിയയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത യുവാവിന്റെ ചിത്രം സഹിതം പൊലീസ് ഇങ്ങനെ പോസ്റ്റ് ചെയ്തു. ‘നിങ്ങളെ ഞങ്ങള്‍ മരിക്കാന്‍ വിടില്ല, നിങ്ങള്‍ യഥാര്‍ഥ മനുഷ്യനായി ജീവിക്കുന്നത് ഞങ്ങള്‍ കാണും, ദയവായി ഹെല്‍മറ്റ് […]

വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ജനീവ: വാട്സ്ആപ്പ് ഉപയോഗിക്കുവാനുളള പ്രായപരിധി ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. യൂറോപ്യന്‍ യൂണിയനില്‍ വാട്സ്ആപ്പ് ഉപയോഗിക്കുവാനുള്ള കുറഞ്ഞ പ്രായം 16 ആക്കി ഉയര്‍ത്തുമെന്നാണ് വാട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. മുമ്പ് വാട്സ്ആപ്പ് ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 13 വയസായിരുന്നു. വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ പ്രായം സ്ഥിരീകരിക്കണമെന്ന നിബന്ധന അടുത്ത ആഴ്ചകളില്‍ വാട്സ്ആപ് ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. എന്നാല്‍ പ്രായം എങ്ങനെയാണ് സ്ഥിരീകരിക്കുക എന്നതു സംബന്ധിച്ചു റിപ്പോര്‍ട്ടുകള്‍ എത്തിയിട്ടില്ല.

ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിപ്പിച്ചതായി പരാതി

ഒഡീഷയില്‍ ക്ഷേത്രപൂജാരി യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിപ്പിച്ചതായി പരാതി

ഒഡീഷ: ഒഡീഷയില്‍ ക്ഷേത്രപൂജാരി വിവാഹിതയായ യുവതിയെ ബോധരഹിതയാക്കി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രരിപ്പിച്ചതായി പരാതി. സരോജ് കുമാര്‍ ദാഷ് എന്ന പൂജാരിക്കെതിരെയാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്. പീഡനത്തിനിരയായ യുവതിക്ക് സ്വര്‍ണ പണയത്തില്‍ സരോജ് കുമാര്‍ പണം നല്‍കാം എന്ന് പറഞ്ഞിരുന്നു. സ്വര്‍ണം പണയം വച്ച് പണം വാങ്ങാനായിരുന്നു യുവതി സരോജ് കുമാറിന്റെ വീട്ടില്‍ ചെന്നത്. വീട്ടില്‍ എത്തിയ യുവതിക്ക് സരോജ് കുമാര്‍ കുടിക്കാനായി വെള്ളം നല്‍കി. അത് കുടിച്ചതോടെ യുവതി ബോധരഹിതയായി. ബോധരഹിതയായ യുവതിയെ സരോജ് കുമാര്‍ […]

അപ്രഖ്യാപിത ഹര്‍ത്താലിനെ പിന്തുണച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

അപ്രഖ്യാപിത ഹര്‍ത്താലിനെ പിന്തുണച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കോഴിക്കോട്: സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത് നടത്തിയ ഹര്‍ത്താലിന് അനുകൂലമായി പ്രചാരണം നടത്തിയതിന് പൊലീസുകാരന് സസ്പെന്‍ഷന്‍. കോഴിക്കോട് റൂറല്‍ എസ്.പി പുഷ്‌ക്കരന്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഡ്രൈവറായ അഷ്റഫിനെ സസ്പെന്റ് ചെയ്തത്. രാഷ്ട്രീയ കാര്യങ്ങളില്‍ പൊലീസ് അഭിപ്രായം പറയരുതെന്ന നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. നാദാപുരം ഏരിയയിലെ പൊലീസുകാരുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഹര്‍ത്താലിന് തലേദിവസം ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് ഇദ്ദേഹം മെസേജ് അയച്ചിരുന്നു. കത്വ സംഭവത്തിലെ പ്രതിഷേധക്കുറിപ്പും അഷ്റഫ് ഈ ഗ്രൂപ്പിലേക്ക് […]

അപ്രഖ്യാപിത ഹര്‍ത്താല്‍ ; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

അപ്രഖ്യാപിത ഹര്‍ത്താല്‍ ; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് കേസെടുത്തിരിക്കുന്നത്. ഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി. മോഹന്‍ദാസ് പറഞ്ഞു. മുപ്പത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ ഹര്‍ത്താലിന്റെ പേരില്‍ സംസ്ഥാനത്ത് വ്യാപക അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. മലബാറില്‍ മാത്രം ഇതുവരെ അറസ്റ്റിലായത് 900ത്തില്‍ അധികം പേരാണ്. അതിനിടെ, അപ്രഖ്യാപിത ഹര്‍ത്താലിന് എസ്ഡിപിഐയ്ക്കു പങ്കുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം വ്യക്തമാക്കി. ഹര്‍ത്താലിന് ആഹ്വാനം […]

വ്യാജ ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

വ്യാജ ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: ജനകീയ മുന്നണിയുടേതെന്ന പേരില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച ഹര്‍ത്താലുമായി ബന്ധമില്ലെന്ന് മുസ്ലീം ലീഗ്. ഇന്നത്തെ ഹര്‍ത്താലിന് മുസ്ലീം ലീഗ് പിന്തുണ ഉണ്ടെന്നത് വ്യാജവാര്‍ത്തയാണെന്നും മുസ്ലീംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. എന്നാന്‍ കത്തുവായില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തിനു നീതി ഉറപ്പാക്കാന്‍ നിയമ സഹായം ഉള്‍പ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലിം ലീഗ് ഒപ്പം ഉണ്ടാകും. ജമ്മുവിന് പുറത്ത് വിചാരണ നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന് സുപ്രീം കോടതിയില്‍ പോവുന്നതിനും ആലോചിക്കുന്നുണ്ടെന്നും മജീദ് അറിയിച്ചു. സമാധാനപരമായ […]

1 2 3 8