ഡല്‍ഹിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ഡല്‍ഹിയില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുഖ്യധാരാ സമൂഹത്തില്‍ ട്രാന്‍സ് ജെന്റര്‍ സമൂഹം കൂടി കടന്നുവരുന്നതിന്റെ തെളിവുകള്‍ കണ്ടുതുടങ്ങി. ട്രാന്‍സ്ജന്റെര്‍ വിഭാഗത്തോടുള്ള സമൂഹത്തിന്റെ കടുത്ത എതിര്‍പ്പുകളില്‍ അയവു വരുന്നതിനാലാണ് കൂടുതല്‍ പേര്‍ ശസ്ത്രക്രിയക്ക് തയാറാകുന്നത്. ഡല്‍ഹി ആശുപത്രികളില്‍ ലിംഗമാറ്റ ശസ്ത്രക്രിയകള്‍ കൂടി വരുന്നതായാണ് റിപ്പോര്‍ട്ട്. പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പ് വര്‍ഷത്തില്‍ ഒരു ലിംഗമാറ്റ ശസ്ത്രക്രിയയാണ് ഉണ്ടാകാറെങ്കില്‍ ഇപ്പോള്‍ മാസത്തില്‍ മുന്നും നാലും പേര്‍ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യണമെന്നാവശ്യപ്പെട്ട് ആശുപത്രിയില്‍ എത്താറുണ്ടെന്ന് സന്റെര്‍ ഡല്‍ഹി ലോക് നായിക് ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിദഗ്ധന്‍ ഡോ. […]

ജനാധിപത്യ സമൂഹത്തിന്റെ വികാസത്തിലൂടെയാണ് സ്ത്രീ സമത്വം യാഥാര്‍ഥ്യമാകുന്നത്- സ്പീക്കര്‍

ജനാധിപത്യ സമൂഹത്തിന്റെ വികാസത്തിലൂടെയാണ് സ്ത്രീ സമത്വം യാഥാര്‍ഥ്യമാകുന്നത്- സ്പീക്കര്‍

തിരുവനന്തപുരം: ജനാധിപത്യ സമൂഹത്തിന്റെ വികാസത്തിലൂടെയാണ് സ്ത്രീ സമത്വം യാഥാര്‍ഥ്യമാകുന്നതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ലോക വനിതാദിനത്തില്‍ സംസ്ഥാന യുവജനകമ്മിഷന്‍ തിരുവനന്തപുരം പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍. സ്ത്രീ ദുര്‍ബലയാണെന്ന ബോധം പൊളിച്ചെഴുതുമ്പോഴാണ് ആത്യന്തികമായ സ്ത്രീ സമത്വം സാധ്യമാകുന്നത്. രാജ്യത്ത് സ്ത്രീകളും കുട്ടികളും മനുഷ്യത്വരഹിതമായ ആക്രമണങ്ങള്‍ നേരിടുന്നു. ആരോഗ്യപരമായ സ്ത്രീ,പുരുഷ സൗഹൃദമില്ലാത്ത ഇടം മാനസിക വൈകല്യമുള്ള സമൂഹമാണെന്നും സ്പീക്കര്‍ പറഞ്ഞു. യോഗത്തില്‍ യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തക […]