കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാന്‍: ഹിന്ദ് ലാബ്‌സ് തിരുവനന്തപുരത്തും

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ് കെയറിന്റെ രോഗനിര്‍ണയ പരിശോധനകള്‍ക്കു വേണ്ടിയുള്ള സംരംഭമായ ഹിന്ദ് ലാബ്‌സിന്റെ കുറഞ്ഞ ചെലവിലുള്ള എംആര്‍ഐ പരിശോധനാ സൗകര്യം തിരുവനന്തപുരത്ത് സെപ്റ്റംബര്‍13 (ബുധനാഴ്ച) മുതല്‍ ലഭ്യമാകും. സ്വകാര്യ മേഖലയിലുള്ളതിനെക്കാള്‍ 60 ശതമാനം കുറഞ്ഞ നിരക്കില്‍ എംആര്‍ഐ, സിടി സ്‌കാനുകള്‍ നടത്താനുള്ള സംവിധാനം എസ്എടി ആശുപത്രിയിലാണ് ഒരുക്കുന്നത്. എംആര്‍ഐ പരിശോധനാ സംവിധാനം ആരോഗ്യമന്ത്രി ശ്രീമതി കെ.കെ.ശൈലജ ടീച്ചറും സിടി സ്‌കാന്‍ സംവിധാനം ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ഉദ്ഘാടനം ചെയ്യും. കോഴിക്കോട്, […]

ശ്രീചിത്രയും എച്ച്എല്‍എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതിക വിദ്യ കൈമാറി

ശ്രീചിത്രയും എച്ച്എല്‍എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതിക വിദ്യ കൈമാറി

തിരുവനന്തപുരം: ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജി (എസ്‌സിടിഐഎംഎസ്ടി)യും എച്ച് എല്‍ എല്‍ ലൈഫ്‌കെയറും തമ്മില്‍ സാങ്കേതികവിദ്യാ കൈമാറി. ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ടെക്‌നോളജി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ മീറ്റിലാണ് എസ്‌സിടിഐഎംഎസ്ടി വികസിപ്പിച്ചെടുത്ത മൂന്ന് നൂതന ആരോഗ്യപരിപാലന സാങ്കേതിക വിദ്യകള്‍ വ്യാവസായിക ഉദ്പാദനത്തിനായി എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന് കൈമാറിയത്. സാങ്കേതികവിദ്യാ കൈമാറ്റത്തിനായുള്ള ധാരണാപത്രം കൈമാറിയത്. കേന്ദ്ര ആരോഗ്യകാര്യ കുടുംബക്ഷേമവകുപ്പ് മന്ത്രി ശ്രീ. ജഗത് പ്രകാശ് നഢ എസ്‌സിടിഐഎംഎസ്ടിയെ പ്രതിനിധീകരിച്ച് സാങ്കേതികവിദ്യാ സംവിധാനങ്ങള്‍ എച്ച്എല്‍എല്‍ സിഎംഡി […]