ജമ്മു കാശ്മീരില്‍ ഭൂചലനം

ജമ്മു കാശ്മീരില്‍ ഭൂചലനം

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ ഭൂചലനം. ഇന്നു രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തെ തുടര്‍ന്നു ആളപയാമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബുധനാഴ്ച രാത്രി ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തിയ ഭൂചലനം രാത്രി 8.49നായിരുന്നു അനുഭവപ്പെട്ടത്. ഡല്‍ഹിയിലും ഗുഡ്ഗാവിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു.

ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്

ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്

ശ്രീനഗര്‍: ഖാസിഗുണ്ടിലെ ജമ്മു-ശ്രീനഗര്‍ ദേശീയപാതയില്‍ പൊലീസ് വാഹനത്തിന് നേരെ തീവ്രവാദികളുടെ വെടിവെയ്പ്പ്. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ല. കുല്‍ഗാം ജില്ലയിലെ ബോണിഗാമില്‍ എത്തിയപ്പോഴാണ് വാഹനത്തില്‍ന് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പൊലീസ് വാഹനം ശ്രീനഗറില്‍ നിന്ന് ജമ്മുവിലേയ്ക്ക് വരുകയായിരുന്നു. ആക്രമണം നടന്ന പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചു.

അനന്ത് നഗറില്‍ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനീകര്‍ക്ക് വീരമൃത്യു

അനന്ത് നഗറില്‍ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനീകര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത് നഗറില്‍ ഇന്ന് രാവിലെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ടു സൈനീകര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റു. സൈനിക വാഹനവ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കറ്റ സൈനീകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജമ്മു- ശ്രീനഗര്‍ ദേശീയ പാതയിലൂടെ സൈനിക വാഹനം സഞ്ചരിക്കുമ്പോള്‍ അനന്ത് നാഗിലെ ഖ്വാസിഗുണ്ടില്‍ വച്ച് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് സൈന്യം പ്രത്യാക്രമണം നടത്തുകയുണ്ടായി. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി. വെള്ളിയാഴ്ച രാത്രിയിലും പാക് സൈന്യം വെടിനിര്‍ത്തല്‍ ലംഘനം […]

ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികളുടെ കല്ലേറ്

ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികളുടെ കല്ലേറ്

ശ്രീനഗര്‍: ഭീകര സാന്നിധ്യം ശക്തമായ ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യം നടത്തിവന്ന തിരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഭീകരവേട്ടയ്ക്കിറങ്ങിയ സുരക്ഷാ സേനയ്ക്കുനേരെ പ്രദേശവാസികള്‍ കല്ലേറു നടത്തിയതിനെ തുടര്‍ന്നാണ് ദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നത്. ഏതാണ്ട് ആയിരത്തോളം സൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് ഓപ്പറേഷനു വേണ്ടി നിയോഗിച്ചിരുന്നത്. ഷോപ്പിയാനില്‍വച്ചാണ് കഴിഞ്ഞദിവസം യുവ സൈനികന്‍ ഭീകരരുടെ വെടിയേറ്റു വീരമൃത്യുവരിച്ചത്. ഷോപ്പിയാനിലെ എല്ലാ ഗ്രാമങ്ങളിലെയും വീടുകളില്‍ കയറിയിറങ്ങി തിരച്ചില്‍ നടത്താനാണ് സൈന്യം തീരുമാനിച്ചിരുന്നത്. ഷോപ്പിയാനിലെ സൈന്‍പോറ മേഖലയിലാണ് ശക്തമായ തിരച്ചില്‍ നടത്തിയത്. ഭീകരര്‍ ഒളിച്ചിരിക്കുന്ന കേന്ദ്രങ്ങള്‍ […]