ശ്രീ ശ്രീ രവിശങ്കര്‍ വിഡ്ഢിയാണെന്ന് സോനം കപൂര്‍

ശ്രീ ശ്രീ രവിശങ്കര്‍ വിഡ്ഢിയാണെന്ന് സോനം കപൂര്‍

മുംബൈ: സ്വവര്‍ഗാനുരാഗത്തെ കുറിച്ച ശ്രീ ശ്രീ രവി ശങ്കറിന്റെ പ്രസ്താവനക്കെതിരെ നടി സോനം കപൂര്‍. രവിശങ്കര്‍ വിഡ്ഢിയാണെന്നായിരുന്നു സോനം പ്രതികരിച്ചത്. സ്വവര്‍ഗാനുരാഗം ശാരീക പ്രവണതയാണെന്ന രവി ശങ്കറിന്റ ജെ.എന്‍.യുവിലെ പ്രസ്താവനയോട് ട്വിറ്ററിലാണ് നടി പ്രതികരിച്ചത്. സ്വവര്‍ഗാനുരാഗം ജന്മനാ ഉണ്ടാകുന്നതാണെന്നും ഇത് തികച്ചും സ്വഭാവികം മാത്രമാണെന്നും സോനം പറയുന്നു. മറ്റാരോടെങ്കിലും ഇത് മാറുമെന്ന് പറയുന്നത് മണ്ടത്തരമാണ്. ഹിന്ദുത്വത്തിനെ കുറിച്ചോ അതിന്റെ സംസ്‌കാരത്തെ കുറിച്ചോ പഠിക്കണമെങ്കില്‍ അത് ആവാമെന്നും സോനം ട്വീറ്റ് ചെയ്തു. സ്വവര്‍ഗാനുരാഗം ശാരീരിക പ്രവണത മാത്രമാണെന്നും അത് […]

പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുമായി ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്

പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുമായി ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്

ന്യൂഡല്‍ഹി: യോഗാ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി ഉല്‍പന്നങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്താന്‍ ആയുര്‍വേദ ഉല്‍പന്നങ്ങളുമായി ആര്‍ട്ട് ഓഫ് ലിവിങ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ രംഗത്ത്. ആയുര്‍വേദിക് ടൂത്ത് പേസ്റ്റുകള്‍, സോപ്പുകള്‍,ഡിറ്റര്‍ജന്റുകള്‍ എന്നിവയാണ് അദ്ദേഹം വിപണിയിലെത്തിക്കുന്നത്. രാജ്യത്ത് 1,000 റീട്ടെയില്‍ ഷോപ്പുകള്‍ തുടങ്ങാനാണ് തീരുമാനം. വിവിധ ഭാഗങ്ങളിലായി ക്ലിനിക്കുകളും ട്രീറ്റ്‌മെന്റ് സെന്ററുകളും ആരംഭിക്കാനും പദ്ധതിയുണ്ട്. ആയുര്‍വേദ ഉല്‍പന്നങ്ങളെ വിപണിയില്‍ മുന്‍പന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം തുടങ്ങുന്നതെന്ന് ശ്രീ ശ്രീ ആയുര്‍വേദ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് പറഞ്ഞു.