ശ്രീലങ്ക 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

ശ്രീലങ്ക 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു

കൊളംബോ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് പിടികൂടിയ 70 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കസ്റ്റഡിയിലെടുത്തവരെയാണ് വിട്ടയച്ചിരിക്കുന്നത്.

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ‘ഡോര്‍ണിയര്‍ 228’ പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച സൈനികേതര വിമാനം പൊതുജനങ്ങള്‍ക്കായി ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് നിര്‍മ്മിത ‘ഡോര്‍ണിയര്‍ 228’ വിമാനമാണ് സിവിലിയന്‍ വിമാനമാകാന്‍ ഒരുങ്ങുന്നത്. ഡയറക്ടറേറ്റ് ജനറല്‍ ഒഫ് സിവില്‍ ഏവിയഷന്‍ (ഡിജിസിഎ) എച്ച്എഎല്ലിന് ഇതു സംബന്ധിച്ച് അനുമതി നല്‍കി. നിലവില്‍ സൈനിക ആവശ്യങ്ങള്‍ക്കായാണ് ഡോര്‍ണിയര്‍ 228 ഉപയോഗിക്കുന്നത്. ഡിജിസിഎയുടെ അനുമതി ലഭിച്ചതോടു കൂടി എച്ച്എഎല്ലിന് ഡോര്‍ണിയര്‍ വിമാനങ്ങളുടെ വില്‍പ്പനയും ഇനി മുതല്‍ സാദ്ധ്യമാകും. മലിനീകരണ നിയന്ത്രണ സംവിധാനവും മികച്ച യാത്ര സൗകര്യവുമുള്ള വിമാനമാണ് ഡോര്‍ണിയര്‍ 228. […]

മുരളി വിജയിക്ക് അര്‍ധസെഞ്ചുറി; ലങ്കക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു

മുരളി വിജയിക്ക് അര്‍ധസെഞ്ചുറി; ലങ്കക്കെതിരെ ഇന്ത്യ തിരിച്ചടിക്കുന്നു

നാഗ്പുര്‍: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ മുരളി വിജയ് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 37 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യ 95 റണ്‍സടിച്ചിട്ടുണ്ട്. 126 പന്തില്‍ 55 റണ്‍സുമായി മുരളി വിജയും 32 റണ്‍സോടെ ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍. നേരത്തെ ശ്രീലങ്കയെ 205 റണ്‍സിന് പുറത്താക്കി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ഏഴു റണ്‍സെടുത്ത കെ.എല്‍ രാഹുലിനെ ഗമഗെ പുറത്താക്കുകയായിരുന്നു. ശ്രീലങ്കയെ […]

ബാറ്റിംഗ് പരിശീലനത്തിനിടെ പന്ത് കൊണ്ടത് ക്യാമറാമാന്റെ തലയില്‍

ബാറ്റിംഗ് പരിശീലനത്തിനിടെ പന്ത് കൊണ്ടത് ക്യാമറാമാന്റെ തലയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി വാര്‍ത്തകളില്‍ നിറയുന്ന താരാമാണ്. ഗ്രൌണ്ടിലും പുറത്തും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള ധാരാളം വാര്‍ത്തകള്‍ എന്നുമുണ്ടാകും. അത്തരത്തിലുള്ള മറ്റൊരു വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുന്നത്. ശ്രീലങ്കന്‍ ടീമിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നെറ്റ്‌സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയാ കോഹ്ലിയുടെ ഷോട്ട് തലയില്‍ കൊണ്ട് ടെലിവിഷന്‍ ക്യാമറാമാന് പരുക്കേറ്റ സംഭവമാണ് ഇപ്പോള്‍ വൈറലായത്. നെറ്റ്‌സില്‍ മുഹമ്മദ് ഷമിയാണ് കോഹ്ലി പന്ത് എറിഞ്ഞു നല്‍കിയത്. കോഹ്ലിയുടെ ഷോട്ട് ഗ്രൌണ്ടിന് സമീപം നിന്ന […]

പത്രപ്രവര്‍ത്തകനെ മുതല കടിച്ചെടുത്തുകൊണ്ടു പോയി:മുഖം കഴുകുന്നതിനിടെയാണ് സംഭവം

പത്രപ്രവര്‍ത്തകനെ മുതല കടിച്ചെടുത്തുകൊണ്ടു പോയി:മുഖം കഴുകുന്നതിനിടെയാണ് സംഭവം

ശ്രീലങ്കയില്‍ സര്‍ഫിങ് ഹോളിഡേയ്ക്ക് പോയ ഫിനാന്‍ഷ്യല്‍ ടൈംസ് ലേഖകന്‍ പോള്‍ മാക് €ീനെ(24) യാണ് മുഖം കഴുകാന്‍ വെള്ളമെടുക്കുന്നതിനിടയില്‍ മുതല കടിച്ചെടുത്തുകൊണ്ടു പോയത്്. ഈസ്റ്റ് ശ്രീലങ്കയിലെ അറുഗാം ബേയ്ക്ക് സമീപത്തുള്ള ബ്രിട്ടീഷുകാര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സര്‍ഫിങ് ഏരിയായ എലഫന്റ് റോക്കിലാണ് അപകടം സംഭവിച്ചത്. പോള്‍ ഇവിടെ വച്ച് സര്‍ഫിങ് പരിശീലിക്കുകയായിരുന്നു എന്നാണ് സമീപത്തെ സഫ സര്‍ഫ് സ്‌കൂളിന്റെ ഉടമയായ ഫവാസ് ലഫീര്‍ വെളിപ്പെടുത്തുന്നത്. പോളിനെ വെള്ളത്തിലേക്ക് മുതല വലിച്ചിഴച്ച് കൊണ്ടു പോകുന്നത് കണ്ടിരുന്നുവെന്നാണ് സമീപത്ത് മീന്‍പിടിത്തക്കാര്‍ സാക്ഷ്യപ്പെടുത്തുന്നത്. […]

ധോനിക്ക് ലോകറെക്കോഡ്

ധോനിക്ക് ലോകറെക്കോഡ്

കൊളംബോ: ഇന്ത്യന്‍ താരം എം.എസ് ധോനിക്ക് ലോകറെക്കോഡ്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ പേരെ സ്റ്റമ്പ് ചെയ്ത് പുറത്താക്കുന്ന ലോകത്തെ ആദ്യ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ്കൊളംബോയില്‍ നടക്കുന്ന ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ ധോനി നേടിയത്. ലങ്കന്‍ ഇന്നിങ്സില്‍ ചാഹല്‍ എറിഞ്ഞ 45-ാം ഓവറിലെ അവസാന പന്തില്‍ അഖില ധനഞ്ജയയ പുറത്താക്കിയാണ് ധോനി സ്റ്റമ്പിങ്ങില്‍ റെക്കോഡിലെത്തിയത്. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയുടെ പേരിലുള്ള 99 സ്റ്റമ്പിങ്ങെന്നെ റെക്കോഡാണ് ക്യാപ്റ്റന്‍ കൂള്‍ മറികടന്നത്. ലങ്കയുടെ മുന്‍ ക്യാപ്റ്റനായ കുമാര്‍ സംഗക്കാര […]

ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു

കൊളംബോ: ഇന്ത്യക്കെതിരായ അവസാന ഏകദിനത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. ആദ്യ നാല് മത്സരങ്ങളിലും ജയിച്ച ഇന്ത്യ പരമ്പര കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ കളിക്കുന്നില്ല. കോഹ്ലിയാണ് ക്യാപ്റ്റന്‍. ലങ്കന്‍ ടീമില്‍ കുശാല്‍ മെന്‍ഡിസിന് പകരം ക്യാപ്റ്റന്‍ ഉപുല്‍ തരംഗ തിരിച്ചെത്തി.

ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്

ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്

പല്ലക്കലെ: ഇന്ത്യയുടെ വെടിച്ചില്ല് ഓള്‍റൗണ്ടര്‍ ഹര്‍ദീക് പാണ്ഡ്യയ്ക്ക് ഒരു ലോകറെക്കോര്‍ഡ്. ടെസ്റ്റില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ബാറ്റ്‌സ്മാന്‍ എന്ന അപൂര്‍വ്വ റെക്കോര്‍ഡാണ് 23കാരനായ പാണ്ഡ്യയെ തേടിയെത്തിയത്. ശ്രീലങ്കയ്‌ക്കെതിരെ പല്ലക്കലെയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസമാണ് ഹര്‍ദീക് പാണ്ഡ്യ ഒരോവറില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 26 റണ്‍സടിച്ചത്. ശ്രീലങ്കയുടെ ഇടംകൈ സ്പിന്നര്‍ മലിന്ദ പുഷ്പകുമാരയായിരുന്നു ബൗളര്‍. പുഷ്പകുമാര ഓവര്‍ തുടങ്ങുമ്‌ബോള്‍ ഹര്‍ദീക് പാണ്ഡ്യയുടെ സ്‌കോര്‍ 67 പന്തില്‍ 57 റണ്‍സ്. ആദ്യപന്ത് ലെഗ് […]

ശ്രീലങ്കയ്‌ക്കെതിരായുള്ള ടെസ്റ്റ് മത്സരം ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു

കാന്‍ഡി: ശ്രീലങ്കയ്‌ക്കെതിരായുള്ള മുന്നാമത്തെ ടെസ്റ്റ് മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംങ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ രണ്ടെണ്ണത്തിലും ഇന്ത്യ കൂറ്റന്‍ വിജയം നേടിയിരുന്നു. ഗോളില്‍ നടന്ന മത്സരത്തില്‍ 304 റണ്‍സിനും, കൊളംബോയില്‍ ഇന്നിംങ്‌സിനും 53 റണ്‍സിനുമാണ് ഇന്ത്യ വിജയം ഉറപ്പിച്ചത്. ലങ്കയെ സംബന്ധിച്ച് സമ്പൂര്‍ണ പരാജയം ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. പരിക്കാണ് ലങ്കന്‍ ടീമിനെ വലയ്ക്കുന്നത്. മാത്രമല്ല, പരിചയ സമ്പന്നരായ ഹെറാത്ത്, നുവാന്‍ പ്രദീപ്, ആഷ്‌ലെ ഗുണരത്‌ന എന്നിവര്‍ കളിക്കാനില്ലാത്തത് ലങ്കയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. […]

ജഡേജയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ജയത്തിലേക്ക്

ജഡേജയുടെ സ്പിന്‍ മികവില്‍ ഇന്ത്യ ജയത്തിലേക്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സ് ജയത്തിലേക്ക്. ഫോളോ ഓണ്‍ വഴങ്ങി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കക്ക് ഒമ്പത് വിക്ക് നഷ്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയുടെ സ്പിന്‍ മികവാണ് ലങ്കന്‍ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. കരുണരത്‌ന(141) മെന്‍ഡിസ്(110) എന്നിവര്‍ സെഞ്ച്വറികളുമായി ലങ്കന്‍ നിരയില്‍ പൊരുതിയെങ്കിലും മറ്റാര്‍ക്കും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. നേരത്തെ ഒന്നാം ഇന്നിങ്‌സ് 622/9 എന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ലങ്ക […]