പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി

പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും അനുമോദനവും നടത്തി

ബോവിക്കാനം: ബി എ ആര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 2004-2006 സയന്‍സ് ബാച്ച് വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഗുല്‍മോഹറിന്റെ നേതൃത്വത്തില്‍, പൂര്‍വവിദ്യാര്‍ഥി സംഗമവും, സ്‌കൂളില്‍ നിന്ന് എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്കുള്ള അനുമോദനവും നടത്തി. വിനോദ് കുമാര്‍ പെരുമ്പള ഉദ്ഘാടനം ചെയ്തു. ദിലീപ് മാധവ് സ്വാഗതവും അജീഷ് നന്ദിയും പറഞ്ഞു. പി ടി എ പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ അനീസ മന്‍സൂര്‍ […]

മാടായി സര്‍വീസ് സഹകരണ ബാങ്ക് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു

മാടായി സര്‍വീസ് സഹകരണ ബാങ്ക് എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിജയികളെ അനുമോദിച്ചു

പഴയങ്ങാടി: മാടായി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പെടുത്തിയ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കാഷ് അവാര്‍ഡ് നല്‍കി അനുമോദിച്ചു. മാടായി സര്‍വീസ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുമോദന പരിപാടി ഡി സി സി പ്രസി.സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.വി.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.പവിത്രന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസി.പി.പി.കരുണാകരന്‍, മാടായി മണ്ഡലം പ്രസി.സുധീര്‍ വെങ്ങര, മാടായി ലിഗ് കമ്മിറ്റി പ്രസി. പി.എം.ഹനീഫ്, ബി ‘സി. […]

തൊടുപ്പനം അഖില കേരള യാദവസഭ യൂണിറ്റിന്റെ വാര്‍ഷിക യോഗവും അനുമോദവും

തൊടുപ്പനം അഖില കേരള യാദവസഭ യൂണിറ്റിന്റെ വാര്‍ഷിക യോഗവും അനുമോദവും

പുല്ലൂര്‍: പുല്ലൂര്‍ തൊടുപ്പനം അഖില കേരള യാദവസഭ യൂണിറ്റിന്റെ വാര്‍ഷിക യോഗവും അനുമോദവും തൊടുപ്പനത്ത് വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് കെ.വി ഗംഗധരന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് സംസഥാന പ്രസിഡണ്ട് ഇ കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയതു. ചടങ്ങില്‍ വെച്ച് മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. സംസഥാന വെസ് പ്രസിഡണ്ട് വയലപ്രം നാരായണന്‍ പ്ലസ് ടു, എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനോദിക്കുകയും ചെയ്തു. പി കെ രാമകൃഷ്ണന്‍ ചാലിങ്കാല്‍ പഠന […]

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 34-ാം കാസര്‍ഗോഡ് ജില്ലാ സമ്മേളനം വ്യാപാരഭവന്‍ ഹാളില്‍ വെച്ച് നടന്നു

കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 34-ാം കാസര്‍ഗോഡ് ജില്ലാ സമ്മേളനം വ്യാപാരഭവന്‍ ഹാളില്‍ വെച്ച് നടന്നു

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ 34-ാം കാസര്‍ഗോഡ് ജില്ലാ സമ്മേളനം വ്യാപാരഭവന്‍ ഹാളില്‍ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് എന്‍ ജി രഘുനാഥന്റെ അധ്യക്ഷതയില്‍ നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന്‍ സി.എം വിനയചന്ദ്രന്‍ മുഖ്യാതിഥിയായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള ഉപഹാരവും എസ്.എസ്.എല്‍.സി, പ്ലസ്ടു പരിക്ഷകളില്‍ മുഴുവന്‍ എപ്ലസ് നേടിയ ജീവനക്കാരുടെ മക്കള്‍ക്കുള്ള അനുമോദനവും ഉപഹാരസമര്‍പ്പണവും കെ.എസ്.ഇ.എസ്.എ സംസ്ഥാന പ്രസിഡണ്ട് വര്‍ഗ്ഗീസ് ആന്റണിയും കാസര്‍ഗോഡ് ഡെപ്പ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി […]

സംയുക്ത ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഇരുപതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും നടന്നു

സംയുക്ത ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഇരുപതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും നടന്നു

കാഞ്ഞങ്ങാട്: സംയുക്ത ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ ഇരുപതാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗവും കുടുംബ സംഗമവും വലിയ പറമ്പ ഓയിസ്റ്റര്‍ ഒപേര റിസോട്ടില്‍ വച്ച് നടന്നു. യൂണിയന്‍ സെക്രട്ടറി മാധവന്‍ തോയമ്മല്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രസിഡണ്ട് ചന്ദ്രന്‍ കോട്ടപ്പാറ അദ്ധ്യക്ഷം വഹിച്ചു. സിനിമ – സീരിയല്‍ നടന്‍ ഉണ്ണിരാജ് ചെറുവത്തൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി. സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികളായ ഗായത്രി രവി, സില്‍നചന്ദ്രന്‍, ജെറിന്‍ ജോസഫ് എന്നിവരെ ചടങ്ങില്‍ ക്വാഷ് അവാര്‍ഡും ഉപഹാരവും നല്‍കി […]

മടിക്കൈ അമ്പലത്തുകര ഒരുമ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ സെമിനാറും അനുമോദനവും സംഘടിപ്പിച്ചു

മടിക്കൈ അമ്പലത്തുകര ഒരുമ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ സെമിനാറും അനുമോദനവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ അമ്പലത്തുകര ഒരുമ പുരുഷ സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യ ബോധവല്‍ക്കരണ സെമിനാറും അനുമോദനവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ടി.വി.കുഞ്ഞാമന്‍ മാസ്റ്ററെ ചടങ്ങില്‍ വെച്ച് ആദരിക്കുകയും മടിക്കൈ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുകയും ചെയ്തു. അമ്പലത്തുകരയില്‍ നടന്ന പരിപാടി സി.പി.ഐ.(എം) അമ്പലത്തുകര ലോക്കല്‍ സെക്രട്ടറി കെ.നാരായണന്‍ ഉദ്ഘാടനം […]

ബന്ധങ്ങളും സൗഹൃദങ്ങളും ഡിലിറ്റ് ചെയ്യപ്പെടുന്ന കാലം: സി ഐ സി.കെ സുനില്‍ കുമാര്‍

ബന്ധങ്ങളും സൗഹൃദങ്ങളും ഡിലിറ്റ് ചെയ്യപ്പെടുന്ന കാലം: സി ഐ സി.കെ സുനില്‍ കുമാര്‍

കാഞ്ഞങ്ങാട്: ബന്ധങ്ങളും സൗഹൃദങ്ങളും ഡിലിറ്റ് ചെയ്യപ്പെടുന്ന കാലത്തിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നതെന്ന് ഹോസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍ കുമാര്‍ പറഞ്ഞു. അണുകുടുംബങ്ങളായി ചുരുങ്ങുമ്പോള്‍ തന്നെ ഭാര്യയ്ക്കും ഭര്‍ത്താവിനും മക്കള്‍ക്കുമിടയില്‍ അകലവും വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹോസ്ദുര്‍ഗ് താലൂക്ക് എന്‍എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് പി.യു.ഉണ്ണികൃഷ്ണന്‍ നായര്‍ […]

സംസ്‌കൃതി പുല്ലൂരിന്റെ ആഭിമുഖ്യത്തില്‍ ‘വിജയോത്സവം 2018’

സംസ്‌കൃതി പുല്ലൂരിന്റെ ആഭിമുഖ്യത്തില്‍ ‘വിജയോത്സവം 2018’

പുല്ലൂര്‍: സംസ്‌കൃതി പുല്ലൂരിന്റെ ആഭിമുഖ്യത്തില്‍ നടന്ന വിജയോത്സവം 2018 പരീക്ഷാ കണ്‍ട്രോളര്‍ ഡോ.മുരളീധരന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. സിവില്‍ സര്‍വ്വീസ് റാങ്ക് ജേതാവ് ടി.കെ.വിഷ്ണു പ്രദീപിനെയും, എസ്.എസ്.എല്‍.സി, പ്ലസ്സ് ടു വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. പ്രസിഡണ്ട് കെ.ടി.ശശി അധ്യക്ഷനായി. കെ.എന്‍.അരവിന്ദാക്ഷന്‍ മാസ്റ്റര്‍ ആശംസ പറഞ്ഞു. സെക്രട്ടറി ബിനു വണ്ണാര്‍വയല്‍ സ്വാഗതവും വി.വി.സന്തോഷ് മധുരമ്പാടി നന്ദിയും പറഞ്ഞു

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും വാര്‍ഷിക ജനറല്‍ ബോഡിയോഗവും

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും വാര്‍ഷിക ജനറല്‍ ബോഡിയോഗവും

പുല്ലൂര്‍: കേരള സ്റ്റേറ്റ് കെട്ടിട നിര്‍മ്മാണ തൊഴിലാളി കോണ്‍ഗ്രസ്സ് പുല്ലൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ്സ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും വാര്‍ഷിക ജനറല്‍ ബോഡിയോഗവും പുല്ലൂര്‍ പ്രിയദര്‍ശ്ശിനി ക്ലബ് ഹാളില്‍ ജില്ലാ പ്രസിഡണ്ട് കെ.വി.രാഘവന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.വി.ജ്യോതിരാജന്‍ അദ്യക്ഷനായി. വി.രാജന്‍, വി.വി.കൃഷ്ണന്‍, സി.രാധാകൃഷ്ണന്‍, വി.വി.സുജാത എന്നിവര്‍ സംസാരിച്ചു. വി.ബാലകൃഷ്ണന്‍ സ്വാഗതവും, ബാലകൃഷ്ണന്‍ പെരിയടത്ത് നന്ദിയും പറഞ്ഞു.

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു

ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ വാര്‍ഷിക യോഗവും ചാര്‍ട്ടെഡ് നൈറ്റും സംഘടിപ്പിച്ചു. ഒട്ടനവധി ചാരിറ്റബിള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ലയണ്‍സ് ക്ലബ് ചോയ്യംകോടിന്റെ ആഭിമുഖ്യത്തില്‍ കരിന്തളം അമ്മാറമ്മ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചാര്‍ട്ടെഡ് നൈറ്റ് ക്ലബ്ബ് പ്രസിഡന്റ് ലയണ്‍ ദാമോദരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ (DG) ലയണ്‍ അഡ്വ.ഡെന്നീസ് തോമസ് MJF ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മനോജ് കുമാര്‍ വി വി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിസ്ട്രിക്ട് PRO ഡോക്ടര്‍ ഷിംജി.പി.നായര്‍, സോണ്‍ ചെയര്‍ പേഴ്‌സണ്‍ ലയണ്‍ […]