ബാര്‍ കോഴ കേസ്: വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം

ബാര്‍ കോഴ കേസ്: വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കൊച്ചി: ബാര്‍ കോഴക്കേസില്‍ പുതിയ തെളിവുകള്‍ രണ്ടാഴ്ച്ചക്കകം ഹാജരാക്കിയില്ലെങ്കില്‍ കേസ് തീര്‍പ്പാക്കണമെന്ന് വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കെ എം.മാണിക്കെതിരെ ശബ്ദ തെളിവുകള്‍ സമര്‍പ്പിക്കാനായിരുന്നു വിജിലന്‍സിന്റെ നീക്കം എന്നാല്‍ ഇത് നടക്കാതെ വന്നതോടെ കോടതി പുതിയ തെളിവുകള്‍ ആവശ്യപ്പെടുകയായിരുന്നു.

കേരളത്തില്‍ ആര്‍ക്കും ബീഫ് നിരോധിക്കാനാകില്ല: കണ്ണന്താനത്തിനെതിരെ തുറന്നടിച്ച് എ.കെ. ആന്‍ണി

കേരളത്തില്‍ ആര്‍ക്കും ബീഫ് നിരോധിക്കാനാകില്ല: കണ്ണന്താനത്തിനെതിരെ തുറന്നടിച്ച് എ.കെ. ആന്‍ണി

തിരുവനന്തപുരം: ബീഫ് വിഷയത്തില്‍ കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി. കേരളത്തില്‍ ആര്‍ക്കും ബീഫ് നിരോധിക്കാനാകില്ലെന്നും ആന്റണി വിമര്‍ശിച്ചു. വിദേശികള്‍ സ്വന്തം രാജ്യത്തെ ബീഫ് കഴിച്ച് ഇന്ത്യയിലേക്ക് വരണമെന്നാണ് കണ്ണന്താനം തുറന്നടിച്ചത്. ഇന്ത്യന്‍ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ പരിപാടിയിലായിരുന്നു കേന്ദ്ര സഹമന്ത്രിയുടെ പ്രസ്താവന. നേരത്തെ, ബീഫ് കഴിക്കരുതെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്നും, കേരളത്തില്‍ ബീഫ് ഉപയോഗം തുടരുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു.

പച്ച മലയാളം കോഴ്‌സ് വരുന്നു

പച്ച മലയാളം കോഴ്‌സ് വരുന്നു

തിരുവനന്തപുരം: തെറ്റില്ലാത്ത മലയാളം പറയാനും എഴുതാനും പഠിപ്പിക്കുന്ന ‘പച്ച മലയാളം’ കോഴ്‌സ് വരുന്നു. അഭ്യസ്തവിദ്യര്‍പോലും മലയാളം തെറ്റിക്കുന്നത് നികത്താനാണ് ഈ കോഴ്‌സിന് സംസ്ഥാന സാക്ഷരതാ മിഷന്‍ രൂപംനല്‍കിയത്. മലയാളം പഠിക്കാന്‍ താത്പര്യമുള്ള ഏത് പ്രായത്തിലുള്ളവര്‍ക്കും ഇതില്‍ ചേരാം. രണ്ട് പാഠ്യഭാഗങ്ങളുണ്ടാകും. ആദ്യത്തേതില്‍ അക്ഷരം, ചിഹ്നം, വാക്യം, വാക്യഘടന എന്നിവ പഠിപ്പിക്കും. അടുത്തതില്‍ ഭാഷാസാഹിത്യം, കല, കേരളസംസ്‌കാരം, മാധ്യമ സാക്ഷരത എന്നിവയായിരിക്കും വിഷയങ്ങള്‍. അവധി ദിവസങ്ങളിലായിരിക്കും ക്ലാസ്. മൂന്ന് മണിക്കൂര്‍ വീതമുള്ള 20 ക്ലാസെങ്കിലും പഠിതാവിന് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. […]

പരമ്പരാഗത വ്യവസായ മേഖലയോട് സര്‍ക്കാരിന് പ്രതിബദ്ധത: മുഖ്യമന്ത്രി പിണറായി വിജയന്‍

പരമ്പരാഗത വ്യവസായ മേഖലയോട് സര്‍ക്കാരിന് പ്രതിബദ്ധത: മുഖ്യമന്ത്രി പിണറായി വിജയന്‍

രാജ്യത്തിന്റെ ചരിത്രത്തില്‍ ഖാദിക്കും ഖാദിപ്രസ്ഥാനത്തിനും വലിയ ഇടമുണ്ട്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഖാദിയുടെ പ്രസക്തിയും പ്രാധാന്യവും ഉയര്‍ത്തിപ്പിടിക്കാനാണ് ഖാദി വ്യവസായ കമ്മീഷനും ഖാദി ബോര്‍ഡും രൂപീകരിക്കപ്പെട്ടത്. സംസ്ഥാനത്ത് പതിമൂവായിരത്തോളം തൊഴിലാളികള്‍ ഖാദി മേഖലയിലും പതിനായിരത്തിലധികം പേര്‍ ഗ്രാമവ്യവസായമേഖലയിലും തൊഴിലെടുക്കുന്നുണ്ട്. ഇത്രയധികം പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന ഖാദിവ്യവസായത്തിന് ഉത്സവകാല വിപണനമേളകള്‍ ഏറെ പ്രാധാന്യമുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. രാജ്യത്ത് പരമ്പരാഗത വ്യവസായങ്ങള്‍ വെല്ലുവിളി നേരിടുന്ന കാലമാണിത്. കേരളമൊഴികെയുള്ള പല സംസ്ഥാനങ്ങളിലും തൊഴിലുറപ്പു […]

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം: സ്വകാര്യ ബസുടമകള്‍

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം: സ്വകാര്യ ബസുടമകള്‍

കോട്ടയം: നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ സമരത്തിലേക്ക് നിങ്ങുന്നു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നും ബസുടമകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച ഓഗസ്റ്റ 18ന് സൂചന പണിമുടക്ക് നടത്താനാണ് സംസ്ഥാനത്തെ ഒരു വിഭാഗം ബസുടമകള്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തങ്ങളുടെ പ്രശ്നങ്ങള്‍ കാണുന്നില്ലെങ്കില്‍ സെപ്റ്റംബര്‍ 14 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ഇവരുടെ നിലപാട്.

സംസ്ഥനത്ത് അവശ്യമരുന്നുകള്‍ക്ക് കൃത്രിമ ക്ഷാമം

സംസ്ഥനത്ത് അവശ്യമരുന്നുകള്‍ക്ക് കൃത്രിമ ക്ഷാമം

മലപ്പുറം: നിര്‍മ്മാതാക്കളും മൊത്തവ്യാപാരികളും തമ്മിലുള്ള ശീതസമരത്തെതുടര്‍ന്ന് സംസ്ഥാനത്ത് അത്യാവശ്യ മരുന്നുകള്‍ക്ക് ക്ഷാമം. 20 ബ്രാന്‍ഡഡ് മരുന്നുകള്‍ക്ക് ക്ഷാമമുണ്ടെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഒട്ടുമിക്ക ജില്ലകളിലും മരുന്ന് ക്ഷാമമുണ്ട്. വില നിയന്ത്രണ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നിന്റെ കമീഷന്‍ സംബന്ധിച്ച് നിര്‍മാണ കമ്പനികളും െമാത്തവ്യാപാരികളും തമ്മിലുള്ള തര്‍ക്കമാണ് വിതരണത്തിന് തടസ്സമായത്. ആന്റിബയോട്ടിക് മരുന്നുകള്‍, വേദന സംഹാരികള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവക്കുള്ള മരുന്നുകള്‍, ടി.ടി വാക്‌സിന്‍ തുടങ്ങിയവക്കാണ് ക്ഷാമമനുഭവപ്പെടുന്നത്. ഇവയില്‍ ചിലത് അത്യാവശ്യ മരുന്ന് പട്ടികയിലുള്ളതാണ്. ജി.എസ്.ടി നടപ്പാക്കുന്നതിന് മുമ്പുള്ള […]

ദത്തെടുക്കല്‍ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

ദത്തെടുക്കല്‍ ജില്ലാതല പരിശീലനം സംഘടിപ്പിച്ചു

കാസര്‍കോട്: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദത്തെടുക്കല്‍ പരിശീലനം സംഘടിപ്പിച്ചു. കളക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ കോഴിക്കോട് സെന്റ്‌ജോസഫ് ഫൗണ്ട്‌ലിംഗ് ഹോം ഡയറക്ടര്‍ സിസ്റ്റര്‍ ജെയിന്‍ അഗസ്റ്റിന്‍ വിഷയാവതരണം നടത്തി. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ പി.ബിജു, ഡി.സിപി.യു പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.ഷുഹൈബ് എന്നിവര്‍ സംസാരിച്ചു. സാമൂഹ്യ നീതി ജില്ലാ കാര്യാലയത്തിന്റെ സഹകരണത്തോടെ ജില്ലയിലെ ശിശുസംരക്ഷണസ്ഥാപനങ്ങളിലേയും ക്ഷേമ സ്ഥാപനങ്ങളിലേയും പ്രതിനിധികള്‍ക്കുമാണ് പരിശീലനം നല്‍കിയത്. അനാഥരും മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ടവരും ഏല്പിച്ചു കൊടുക്കപ്പെട്ടവരുമായ കുട്ടികള്‍ സമൂഹത്തില്‍ വിഷമകരമായ ജീവിത […]

തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് രണ്ടാം റാങ്ക്

തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് രണ്ടാം റാങ്ക്

കാസര്‍കോട്: തെലങ്കാന സംസ്ഥാന പിയുസി പരീക്ഷയില്‍ കാസര്‍കോട് സ്വദേശിക്ക് രണ്ടാം റാങ്ക്. തളങ്കര പള്ളിക്കാല്‍ സ്വദേശിയായ കെ എം മുഹമ്മദാണ് തെലങ്കാനയിലെ ഒന്നാം വര്‍ഷ പ്രീ യൂണിവേഴ്സിറ്റി (പി യു സി) ബോര്‍ഡ് പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. പി എ എഞ്ചിനിയറിംഗ് കോളജ് അഡ്മിനിസ്ട്രേറ്ററും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ എം ഹനീഫയുടെയും ജുവൈരിയയുടെയും മകനാണ്. ഹൈദരാബാദിലെ നാരായണ ഐ ഐ ടി അക്കാദമി വിദ്യാര്‍ത്ഥിയായ കെ എം മുഹമ്മദ് 99.2 ശതമാനം മാര്‍ക്ക് […]

ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ല; ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍

ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ല; ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ എസ് ഐ അജിത്തിനെ സ്ഥലം മാറ്റിയില്ലെന്നും അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചതാണെന്നും ജില്ലാ പോലീസ് ചീഫ് കെ ജി സൈമണ്‍ .ബീരന്തവയലിലെ കൃഷിവകുപ്പിന്റെ സീഡ് ഫാമിന്റെ പറമ്പില്‍ കസ്റ്റഡിയിലെടുക്കുന്നതിനിടെ ചൗക്കി സി പി സി ആര്‍ ഐ ക്വാട്ടേഴ്സില്‍ താമസക്കാരനും കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവറുമായ സന്ദീപ്(28) കുഴഞ്ഞു വീണുമരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് എസ് ഐ അജിത്തിനോട് അവധിയില്‍ പോകാന്‍ നിര്‍ദ്ദേശിച്ചത്. നേരത്തെ അജിത്തിനെ ഏ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റിയതായാണ് അറിയിച്ചിരുന്നത്. സന്ദീപ് […]

സംസ്ഥാന ക്ലബ് ഫുട്ബോള്‍ കിരീടം എസ് ബി ഐ കേരളത്തിന്

സംസ്ഥാന ക്ലബ് ഫുട്ബോള്‍ കിരീടം എസ് ബി ഐ കേരളത്തിന്

തൃക്കരിപ്പൂര്‍: സംസ്ഥാന ക്ലബ് ഫുട്ബോള്‍ കിരീടം എസ് ബി ഐ കേരളം നേടി. വാശിയേറിയ ഫൈനലില്‍ നിശ്ചിത സമയത്ത് 2-2 സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് ഷൂട്ടൗട്ടിലേക്ക് കടന്ന മത്സരത്തില്‍ 3-4 നാണ് എസ് ബി ഐ ജേതാക്കളായത്. തുല്യശക്തികളായിരുന്ന ഗോകുലം എഫ് സി മലപ്പുറത്തെ സഡന്‍ഡെത്തിലാണ് എസ് ബി ഐ മറികടന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടിലും തുല്യത പാലിച്ചതിനെ തുടര്‍ന്നാണ് ജേതാക്കളെ കണ്ടെത്താന്‍ സഡന്‍ ഡത്ത് വേണ്ടിവന്നത്. എസ് ബി ഐ ഗോള്‍മുഖത്ത് ലഭിച്ച മൂന്ന് തുറന്ന അവസരങ്ങള്‍ […]