രാജ്യത്തെ 64 ബാങ്കുകളില്‍ 11,302 കോടി രൂപയ്ക്ക് ഉടമസ്ഥരില്ല

രാജ്യത്തെ 64 ബാങ്കുകളില്‍ 11,302 കോടി രൂപയ്ക്ക് ഉടമസ്ഥരില്ല

ന്യൂഡല്‍ഹി: ഉടമസ്ഥരില്ലാതെ രാജ്യത്തെ 64 ബാങ്കുകളില്‍ മൂന്ന് കോടി അക്കൗണ്ടുകളിലായി ഉള്ളത് 11,302 കോടി രൂപ. ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വിട്ടത് റിസര്‍വ് ബാങ്കാണ്. ഈ അക്കൗണ്ടുകളിലെ തുകക്ക് അവകാശവാദം ഉന്നയിച്ച് ആരും തന്നെ ഇതുവരെ എത്തിയിട്ടില്ല. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ തുക ഉടമസ്ഥരില്ലാതെ കിടക്കുന്നത്. 1,262 കോടി രൂപയാണ് ബാങ്കിലുള്ളത്. പി.എന്‍.ബി ബാങ്കില്‍ 1,250 കോടി രൂപയും മറ്റ് പൊതുമേഖല ബാങ്കുകളിലായി 7040 കോടിയുടെ നിക്ഷേപവും ഉടമസ്ഥരില്ലാതെ കിടക്കുകയാണ്. സ്വകാര്യ ബാങ്കുകളിലെ […]

മിനിമം ബാലന്‍സ്; എസ്ബിഐ ഈടാക്കുന്ന പിഴതുക 75 ശതമാനം കുറച്ചു

മിനിമം ബാലന്‍സ്; എസ്ബിഐ ഈടാക്കുന്ന പിഴതുക 75 ശതമാനം കുറച്ചു

മുംബൈ : മിനിമം ബാലന്‍സ് തുക കുറഞ്ഞാല്‍ ഈടാക്കുന്ന പിഴയില്‍ 75 ശതമാനത്തോളം എസ്ബിഐ കുറവ് വരുത്തി. മെട്രോ സിറ്റികളിലും മറ്റ് നഗരങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് പ്രതിമാസം ഈടാക്കിയിരുന്ന പിഴതുക 50 രൂപയാണ് 15 രൂപയായി കുറച്ചത്. 25 കോടി ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുന്ന തീരുമാനം 2018 ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തിലാകും. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്കുള്ള പിഴ 40 രൂപയില്‍ നിന്ന് യഥാക്രമം 12 ഉം 10ഉം രൂപയുമായാണ് കുറവുവരുത്തിയത്. പിഴ തുകയിന്മേല്‍ ജിഎസ്ടികൂടി നല്‍കേണ്ടിവരും. മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ […]

എസ്ബിഐ ബാങ്ക് ലയനം; അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

എസ്ബിഐ ബാങ്ക് ലയനം; അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും

ന്യൂഡല്‍ഹി: എസ്ബിഐ-എസ്ബിടി ബാങ്കുകളുടെ ലയനത്തിനുശേഷം ബാങ്ക് ഇടപാടുകളില്‍ വരുത്തിയ മാറ്റങ്ങള്‍ അധികമാണ്. അതോടനുബന്ധിച്ച് ഡിസംബര്‍ 31നുശേഷം എസ്ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകള്‍ അസാധുവാകും. പകരം പുതുക്കിയ ഐഎഫ്എസ് സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. സെപ്റ്റംബര്‍ 30 വരെയായിരുന്നു ചെക്ക്ബുക്കുകളുടെ കാലാവധി. എന്നാല്‍ പിന്നീട് കാലാവധി നീട്ടുകയായിരുന്നു. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്റ് ജെയ്പുര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, ട്രാവന്‍കൂര്‍ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റി നല്‍കുക. അക്കൗണ്ട് […]

മിനിമം തുക അക്കൗണ്ടില്‍ ഇല്ല: എസ് ബി ഐ പിരിച്ചെടുത്തത് കോടികള്‍

മിനിമം തുക അക്കൗണ്ടില്‍ ഇല്ല: എസ് ബി ഐ പിരിച്ചെടുത്തത് കോടികള്‍

ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബി ഐ പിഴ ഈടാക്കി പിരിച്ചെടുത്തത് കോടികള്‍. മിനിമം തുക അക്കൗണ്ടില്‍ ഇല്ലെന്ന് കാണിച്ചാണ് ബാങ്ക് പിഴ ഈടാക്കിയത്. പിഴ ഇനത്തില്‍ പിരിച്ചെടുത്തത് 235.06 കോടിയാണ്. 388.74 അക്കൗണ്ടുകളില്‍ നിന്നാണ് തുക പിഴ ചുമത്തി പിരിച്ചെടുത്തത്. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലാണ് കണക്കുകള്‍ പുറത്തു വരുന്നത്. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെന്ന് കാണിച്ചാണ് എസ് ബി ഐ ഇത്രയും തുക ഈടാക്കിയത്. വിവരാവകാശ നിയമ പ്രകാരം പൊതുപ്രവര്‍ത്തകനായ ചന്ദ്രശേഖര്‍ ഗൗഡ […]

ഉത്തരവ് എസ്ബിഐ തിരുത്തി; മാസം നാല് എടിഎം ഇടപാടുകള്‍ സൗജന്യം

ഉത്തരവ് എസ്ബിഐ തിരുത്തി; മാസം നാല് എടിഎം ഇടപാടുകള്‍ സൗജന്യം

മുംബൈ: സൗജന്യ എടിഎം സേവനം നിര്‍ത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവ് എസ്ബിഐ പിന്‍വലിച്ചു. സൗജന്യ എടിഎം ഇടപാടുകള്‍ നിര്‍ത്തലാക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നതോടെയാണിത്. മാസാമാസം നാല് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ സര്‍ക്കുലര്‍ എസ്ബിഐ പുറത്തിറക്കി. ആദ്യത്തെ നാല് സൗജന്യ ഇടപാടുകള്‍ക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കും. എസ്ബിഐയുടെ ‘ബഡി’ ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നു ഉത്തരവെന്നാണ് എസ്ബിഐ ഇപ്പോള്‍ വിശദീകരിക്കുന്നത്. എസ്ബിഐയുടെ മൊബൈല്‍ വാലറ്റ് ആണ് സ്റ്റേറ്റ് ബാങ്ക് ബഡി. […]

മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍; ഇനി മുതല്‍ പിഴ

മിനിമം ബാലന്‍സ് തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍; ഇനി മുതല്‍ പിഴ

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുക അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ഇനി മുതല്‍ പിഴ കൊടുക്കേണ്ടി വരും. സേവിങ്സ് ബാങ്ക് അക്കൗണ്ടുകളില്‍ ഓരോ മേഖല തിരിച്ച് നിശ്ചയിച്ചിരിക്കുന്ന ബാലന്‍സ് തുകയില്ലെങ്കിലാണ് പിഴ. ഏപ്രില്‍ ഒന്നു മുതല്‍ പിഴ ഈടാക്കി തുടങ്ങും. 20 രൂപ മുതല്‍ 100 രൂപ വരെയാണ് പിഴ നല്‍കേണ്ടി വരുക.മെട്രോ നഗരങ്ങളില്‍ 5000 രൂപയാണ് അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക. നഗരങ്ങളില്‍ 3000 രൂപയും അര്‍ധ നഗരങ്ങളില്‍ 2000 രൂപയും […]