അധ്യാപകന്‍ മര്‍ദിച്ചെന്ന്, സ്‌കൂളിനു മുന്നില്‍ സമരം

അധ്യാപകന്‍ മര്‍ദിച്ചെന്ന്, സ്‌കൂളിനു മുന്നില്‍ സമരം

തൃപ്പൂണിത്തുറ : ശ്രീനാരായണ വിദ്യാപീഠം സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചെന്നാരോപിച്ചു ഏതാനും രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തില്‍ സ്‌കൂളിനു മുന്‍പില്‍ നിരാഹാര സമരം നടത്തി. മൂന്നു വിദ്യാര്‍ഥികളും പങ്കെടുത്തു. അനധികൃത പണപ്പിരിവ് അവസാനിപ്പിക്കുക, സ്‌കൂളിന്റെ ശോച്യാവസ്ഥ പരിഹരിക്കുക, കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള സൗകര്യം ഏര്‍പ്പെടുത്തുക, ശുചിമുറികളുടെ എണ്ണം കൂട്ടുക എന്നീ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. എന്നാല്‍, പരാതി ഉയര്‍ന്ന ഉടന്‍ തന്നെ ആരോപണ വിധേയനായ അധ്യാപകനെ അന്വേഷണ വിധയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും […]

എബിവിപി വിദ്യാഭ്യാസ ബന്ദ് നാളെ

എബിവിപി വിദ്യാഭ്യാസ ബന്ദ് നാളെ

തിരുവനന്തപുരം: കണ്ണൂരിലെ എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എബിവിപി സംസ്ഥാന വ്യാപകമായി ജനുവരി 22 തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദിന്റെ കൊലപാതക കേസ് എന്‍ഐഎ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എബിവിപി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാലേമുക്കാലോടെയാണ് കാക്കയങ്ങാട് സര്‍ക്കാര്‍ ഐടിഐ വിദ്യാര്‍ത്ഥിയായ ശ്യാമപ്രസാദിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.

24ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും

24ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സിയും പങ്കെടുക്കും

തിരുവനന്തപുരം : പെട്രോളിയം ഉത്പന്നങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് 24-ന് നടക്കുന്ന വാഹന പണിമുടക്കില്‍ കെ.എസ്.ആര്‍.ടി.സി. തൊഴിലാളികളും പങ്കെടുക്കും. രാവിലെ ആറുമുതല്‍ വൈകുന്നേരംആറു വരെയാണ് പണിമുടക്ക്. സ്വകാര്യ ബസുകള്‍, ഓട്ടോറിക്ഷകള്‍, ചരക്ക്-ടാങ്കര്‍ ലോറികള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. കെ.എസ്.ആര്‍.ടി.സി. എപ്ലോയീസ് അസോസിയേഷനും (സി.ഐ.ടി.യു.), കെ.എസ്.ടി. എംപ്ലോയീസ് യൂണിയനുമാണ് (എ.ഐ.ടി.യു.സി) പണിമുടക്കിന് ആഹ്വാനം ചെയ്തത്.

കോഴിക്കോട് ഇന്ന് ഉച്ചവരെ വാഹന പണിമുടക്ക്

കോഴിക്കോട് ഇന്ന് ഉച്ചവരെ വാഹന പണിമുടക്ക്

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉച്ച വരെ ഓട്ടോ ടാക്‌സി പണിമുടക്ക്. റെയില്‍വേ സ്റ്റേഷനില്‍ ഓണ്‍ ലൈന്‍ ടാക്‌സി കൗണ്ടര്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ചാണ് പണി മുടക്ക്. ഉച്ചക്ക് ഒരു മണി വരെയാണ് പണിമുടക്ക് .പണി മുടക്കിയ ടാക്‌സി ഡ്രൈവര്‍മാര്‍ റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് പ്രകടനം നടത്തും .

കാഞ്ഞങ്ങാട് ഫെഡറല്‍ ബാങ്ക് ശാഖക്കുമുന്നില്‍ പ്രതിഷേധ ദിനം ആചരിച്ചു

കാഞ്ഞങ്ങാട് ഫെഡറല്‍ ബാങ്ക് ശാഖക്കുമുന്നില്‍ പ്രതിഷേധ ദിനം ആചരിച്ചു

കാഞ്ഞങ്ങാട്: ഫെഡറല്‍ ബാങ്ക് എംപ്ലോയിസ് യൂണിയനും ഫെഡറല്‍ ബാങ്ക് ഓഫിസേര്‍സ് അസോസിയേഷനും സംയുക്തമായി കാഞ്ഞങ്ങാട് ഫെഡറല്‍ ബാങ്ക് ശാഖക്കുമുന്നില്‍ പ്രതിഷേധ ദിനം ആചരിച്ചു. ജനവരി 1,2, തീയ്യതികളില്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യാബാങ്ക് പണിമുടക്ക് ഫെഡറല്‍ ബാങ്ക് മാനേജ്‌മെന്റ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് സ്റ്റേ ഉത്തരവ് വാങ്ങിയതിനെതിരെയാണിത് സംഘടിപ്പിച്ചത്. പരിപാടി കാഞ്ഞങ്ങാട് ക്ലസ്റ്റര്‍ FBOA സെക്രട്ടറി പി.യു.സുഗത കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. FBEU മെമ്പര്‍ ഗോപീനാഥന്‍ സംസാരിച്ചു.

ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക മെഡിക്കല്‍ ബന്ദ്

ഐഎംഎയുടെ നേതൃത്വത്തില്‍ ഇന്ന് രാജ്യവ്യാപക മെഡിക്കല്‍ ബന്ദ്

തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) ഇന്ന് രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദിലേക്ക്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ജനവിരുദ്ധമാണെന്ന് ആരോപിച്ചാണ് ബന്ദ്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. കേരളത്തിലും ബന്ദുണ്ടാകും. മെഡിക്കല്‍ സീറ്റുകളിലെ ഫീസ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിന്റെ അധികാരം കുറയ്ക്കുന്ന വ്യവസ്ഥയാണ് ബില്ലില്‍ പ്രധാനമായും എതിര്‍ക്കുന്നത്. 40 ശതമാനം സീറ്റിലേ സര്‍ക്കാരിന് ഫീസ് നിയന്ത്രണം ഏര്‍പ്പെടുത്താനാകൂ. പണമുണ്ടെങ്കില്‍ മാര്‍ക്ക് വേണ്ടെന്ന സ്ഥിതിയുണ്ടാക്കുന്ന ഈ വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നതാണ് ഐ.എം.എ.യുടെ ആവശ്യം. അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങളും ഗുരുതര പരിചരണ സേവനങ്ങളും […]

സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല ; ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിരാഹാരസമരത്തിലേക്ക്

സര്‍ക്കാര്‍ തിരിഞ്ഞു നോക്കുന്നില്ല ; ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിരാഹാരസമരത്തിലേക്ക്

തിരുവനന്തപുരം: ജൂനിയര്‍ ഡോക്ടര്‍മാര്‍ നാളെ മുതല്‍ നിരാഹാരസമരത്തിലേക്ക്. രണ്ട് ദിവസമായിട്ടും സമരം ഒത്തുതീര്‍പ്പാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും, ഈ സാഹചര്യത്തിലാണ് നാളെ മുതല്‍ നിരാഹാര സമരം തുടങ്ങുന്നതെന്നും കേരള മെഡിക്കല്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോയാല്‍ അത്യാഹിത വിഭാഗവും ബഹിഷ്‌കരിച്ചുകൊണ്ട് സമരത്തിലേക്കിറങ്ങുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, രോഗികള്‍ക്ക് പ്രയാസമുണ്ടാകാതിരിക്കാന്‍ ബദല്‍ സംവിധാനമൊരുക്കാന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. അവധിയില്‍ പോയ ഡോക്ടര്‍മാരെ തിരിച്ചുവിളിച്ചും ഡ്യൂട്ടിയിലുള്ള ഡോക്ടര്‍മാര്‍ക്ക് അവധി നല്‍കാതെയുമാണ് ഒപികള്‍ […]

ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടരുന്നു

ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടരുന്നു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കുന്നതിനെതിരേ സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം രണ്ടാം ദിവസവും തുടരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരുമാണു സമരത്തില്‍ പങ്കെടുക്കുന്നത്. ഡെന്റല്‍ കോളജുകളിലെ വിദ്യാര്‍ഥികളും റസിഡന്റ് ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും ഉള്‍പ്പെടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വെള്ളിയാഴ്ച ഡോക്ടര്‍മാരുടെ സമരം അത്യാഹിത വിഭാഗത്തിന്റേയും ലേബര്‍ റൂമിന്റേയും ഐസിയുവിന്റേയും പ്രവര്‍ത്തനങ്ങളെ തടസപ്പെട്ടുത്തിയിരുന്നില്ല.

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരം ആരംഭക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുന്നത്. അതേസമയം അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ഒഴിവുകള്‍ നികത്തുക, താത്കാലിക നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളും ഡോക്ടര്‍മാര്‍ ഉന്നയിക്കുന്നുണ്ട്. ഡെന്റല്‍ കോളജുകളിലെ വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുക്കും.

കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ച് നടത്തി

കാഞ്ഞങ്ങാട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക, വിലക്കയറ്റം തടയുക, ഭക്ഷ്യസുരക്ഷാ പദ്ധതി സമഗ്രമയി മാറ്റം വരുത്തി നടപ്പിലാക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ അഗ്രിക്കള്‍ച്ചര്‍ വര്‍ക്കേര്‍സ് യൂണിയന്റെ തീരുമാനമനുസരിച്ച് കെ.എസ്.കെ.ടി.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ്‌പോസ്റ്റോഫീസിലേക്ക് നൂറ് കണക്കിന് കര്‍ഷക തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. സമരം സംസ്ഥാന കമ്മിറ്റി അംഗം കെ.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ.വി.കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി.കെ.രാജന്‍, കെ.കണ്ണന്‍നായര്‍, കയനി മോഹനന്‍, എം.സരോജനി, കെ.രമണി, പി.രാഘവന്‍, ചെറാക്കോട്ട് […]

1 2 3 10