കണ്ണൂര്‍ കോട്ടയ്ക്ക് സമീപത്ത് നിന്ന് വിദ്യാര്‍ത്ഥിനി കടലില്‍ ചാടി

കണ്ണൂര്‍ കോട്ടയ്ക്ക് സമീപത്ത് നിന്ന് വിദ്യാര്‍ത്ഥിനി കടലില്‍ ചാടി

കണ്ണൂര്‍: സെന്റ് ആഞ്ചലോ കോട്ടയ്ക്ക് സമീപത്ത് നിന്ന് വിദ്യാര്‍ത്ഥിനി കടലില്‍ ചാടി. ഏച്ചൂര്‍ നളന്ദ കോളേജ് വിദ്യാര്‍ത്ഥിനിയും മാണിയൂര്‍ സ്വദേശിനിയുമായ ഹസ്‌നത്ത് ( 20) ആണ് കടലില്‍ ചാടിയത്. പോലീസ്, കോസ്റ്റല്‍ പോലീസ് സേനകള്‍ മത്സ്യതൊഴിലാളികളുടെയും നാട്ടുകാരുടെയും സഹായത്തോടെ തിരച്ചില്‍ നടത്തുന്നു. രാവിലെ കോട്ടയിലെത്തിയ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതാകാമെന്ന് പോലിസ് പറഞ്ഞു.രണ്ടു ദിവസമായി തുടരുന്ന കനത്ത മഴ മൂലം പ്രതികൂല കാലാവസ്ഥയും കടല്‍ ക്ഷോഭവും ഉള്ളത് തിരച്ചലിനെ ബാധിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം

വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം

കുമ്പള: തീവണ്ടി യാത്രക്കാരായ വിദ്യാര്‍ത്ഥികളെ കൊലക്കേസ് പ്രതിയുടെ നേതൃത്വത്തില്‍ അക്രമിക്കാന്‍ ശ്രമം. കുമ്പള റെയില്‍വെസ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് സംഭവം.പാസഞ്ചര്‍ തീവണ്ടിയിലെത്തിയ വിദ്യാര്‍ത്ഥികളെയാണ് കുമ്പളയിലെ ഒരു കൊലക്കേസ് പ്രതിയുടെ നേതൃത്വത്തിലുള്ള 20 അംഗ സംഘം അക്രമിക്കാന്‍ ശ്രമിച്ചത്. വിവരമറിഞ്ഞ് കുമ്പള അഡീഷണല്‍ എസ്.ഐ. പി.വി ശിവദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി കൂടി നിന്നവരെ ലാത്തിവീശി ഓടിക്കുകയായിരുന്നു. കൊലക്കേസ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയില്ലാത്തതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നു.

പ്രവേശനം ലഭിച്ചില്ല: തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

പ്രവേശനം ലഭിച്ചില്ല: തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്. പ്ലസ് ടുവില്‍ 1200ല്‍ 1176 മാര്‍ക്കോടെയാണ് അനിത വിജയിച്ചത്. നീറ്റ് പരീക്ഷയ്ക്കെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സ്‌കൂളില്‍ തന്നെ ഏറ്റവും അധികം മാര്‍ക്ക് ലഭിച്ചിട്ടും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത്തില്‍ മനം നൊന്താണ് അനിത ആത്മഹത്യ ചെയ്തതെന്ന് കരുതുന്നു. അരിയല്ലൂരില്‍ ചുമട്ടു തൊഴിലാളിയായ ഷണ്മുഖന്റെ ഏകമകളാണ് അനിത.

ഓപ്പറേഷന്‍ മിത്ര; ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍

ഓപ്പറേഷന്‍ മിത്ര; ബസ് ജീവനക്കാര്‍ക്ക് സൗഹൃദ സന്ദേശം പകര്‍ന്ന് വിദ്യാര്‍ത്ഥികള്‍

കുമ്പള: ‘ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല. നിങ്ങളും വിദ്യാര്‍ത്ഥികളായിരുന്നു ഇന്നലെ ‘ എന്ന സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ കുമ്പള ടൗണില്‍ ബസ് ജീവനക്കാരുമായി നടത്തിയ സൗഹൃദ സമ്പര്‍ക്കം ശ്രദ്ധേയമായി. നമുക്കിടയില്‍ മതിലുകളും ശത്രുതകളും വേണ്ട. ഞങ്ങള്‍ നിങ്ങളുടെ ശത്രുക്കളല്ല, മിത്രങ്ങളാണ്. നിങ്ങളെപ്പോലെ ജീവിതം പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്നവരും സ്നേഹത്തിന്റെ ഭാഷയും പുഞ്ചിരിയും കൈവശം ഉള്ളവരാണ് വിദ്യാര്‍ത്ഥികളെന്നും ദിവസേനയുള്ള യാത്രകളില്‍ ബസ് ജീവനക്കാരും പുഞ്ചിരിക്കണമെന്നും സമാധാന ശൈലിയില്‍ സംസാരിക്കണമെന്നും വിദ്യാര്‍ത്ഥികള്‍ ബസ് ജീവനക്കാരെ ഉണര്‍ത്തി. എസ്.എസ്.എഫ് കാസറഗോഡ് ഡിവിഷന്‍ കാമ്പസ് സമിതിക്കു കീഴിലാണ് […]

വേറിട്ട അനുഭവമായി ഷാരോണ്‍ അനുസ്മരണം

വേറിട്ട അനുഭവമായി ഷാരോണ്‍ അനുസ്മരണം

തിരുവനന്തപുരം: ശ്രീ ചിത്ര തിരുനാള്‍ എന്‍ജിനിയറിംഗ് കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെ കാറപകടത്തില്‍ മരിച്ച ഷാരോണിന്റെ അനുസ്മരണ സമ്മേളനം വേറിട്ട അനുഭവമായി. പാവപ്പെട്ട അനേകര്‍ക്ക് ചികിത്സ സഹായം നല്‍കിക്കൊണ്ട് എസ്. സി. ടിയിലെ ഏറ്റവും മിടുക്കനായ ഓട്ടോമോബൈല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിക്ക് മെറിറ്റ് അവാര്‍ഡ് നല്‍കിയുമാണ് സമ്മേളനം നടന്നത്. സെക്രട്ടേറിയറ്റിലെ ജോയിന്റ് സെക്രട്ടറി ഷൈനി ജോര്‍ജിന്റെയും സെക്രട്ടേറിയറ്റില്‍ ജോലിയിലിരിക്കെ ട്രെയിനപകടത്തില്‍ മരിച്ച മുരളീധരന്‍ ആചാരിയുടെയും ഏക മകനായിരുന്നു ഷാരോണ്‍. സെക്രട്ടേറിയറ്റിലെ കലാമത്സരങ്ങളിലും മറ്റും പങ്കെടുത്തിരുന്ന ഷാരോണ്‍ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കും […]

കാസര്‍കോട് സ്വദേശിയുടെ കുത്തേറ്റ് കുന്ദമംഗലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കാസര്‍കോട് സ്വദേശിയുടെ കുത്തേറ്റ് കുന്ദമംഗലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

കോഴിക്കോട്: കാസര്‍കോട് സ്വദേശിയുടെ കുത്തേറ്റ്് കുന്ദമംഗലത്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. കുത്തേറ്റ മടവൂര്‍ നരിക്കുനി സി.എം സെന്റര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ മജിദ് (13) സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. കുത്തേറ്റ മടവൂര്‍ നരിക്കുനി സി.എം സെന്റര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ മജിദ് (13) സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെടുകയായിരുന്നു. സ്‌കൂളിനു സമീപത്തുതന്നെ താമസിച്ചുവരുന്ന കാസര്‍കോട് സ്വദേശി ഷംസുദ്ദീനാണ് കൊലയ്ക്ക് പിന്നിലെന്നും, യാതൊരു പ്രകോപനവുമില്ലാതെയാണ് […]

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പന: പോലിസ് പരിശോധന കര്‍ശനമാക്കുന്നു

സ്‌കൂള്‍ പരിസരങ്ങളില്‍ ലഹരിവില്‍പന: പോലിസ് പരിശോധന കര്‍ശനമാക്കുന്നു

കാസറഗോഡ്: സ്‌കൂള്‍, കോളേജ് പരിസരങ്ങളില്‍ കഞ്ചാവ്, നിരോധിത പാന്‍മസാല ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ വില്പന തടയുന്നതിനായി പോലിസ് പരിശോധന കര്‍ശനമാക്കുന്നു. പലസ്ഥലങ്ങളിലും ഇത്തരം ലഹരി ഉത്പന്നങ്ങള്‍ രഹസ്യമായി വില്ക്കുന്നതായി വിവരം ലഭിച്ചതിന്‍െറ അടിസ്ഥാനത്തിലാണ് പോലീസ് നീക്കം. പൊതുജനങ്ങള്‍ക്ക് ഇക്കാര്യത്തെകുറിച്ച് വിവരം ലഭിക്കുന്ന പക്ഷം അടുത്തുള്ള പോലിസ് സ്റ്റേഷനിലോ അലെങ്കില്‍ ജില്ലാ പോലിസിന്റെ ഓപ്പറേഷന്‍ മൂണ്‌ലൈറ്റ് നമ്പറായ 9497975812 ലേക്കോ വിവരം അറിയിക്കാം. കുട്ടികള്‍ സ്‌ക്കൂളിലേക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടു വന്ന് അടുത്തുള്ള കടയില്‍ സൂക്ഷിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അത്തരം കടക്കാരനെതിരെയും […]

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് പത്ത് പേര്‍ക്കെതിരെ കേസ്

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് പത്ത് പേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം: വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതിന് പത്ത് പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. മംഗളൂരുവിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി മഞ്ചേശ്വരം തൂമിനാടുവിലെ മഷൂദി(14)നാണ് മര്‍ദ്ദനമേറ്റത്. 11ന് മാടയില്‍ വെച്ച് പത്തംഗ സംഘം തടഞ്ഞു വെച്ച് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മഷൂദ് മഞ്ചേശ്വരം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കണ്ടാലറിയാവുന്ന പത്ത് പേര്‍ക്കെതിരെയാണ് കേസ്.

പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍

പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയ അധ്യാപകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: പെണ്‍കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ മൊബൈല്‍ പകര്‍ത്തിയ ട്യൂഷന്‍ സെന്റര്‍ അധ്യാപകന്‍ അറസ്റ്റില്‍.കവടിയാര്‍ ആര്‍പി ലൈനില്‍ താമസിക്കുന്ന അരുണ്‍കുമാര്‍ (45) നെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ മേശയ്ക്കടിയില്‍ വച്ചാണ് ഇയാള്‍ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.പ്രതിയുടെ വനിത സുഹൃത്തിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഇത്തരത്തില്‍ കുട്ടികളുടെ അര്‍ധനഗ്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന വിവരം പുറത്തറിഞ്ഞത്.

തളിപ്പറമ്പില്‍ ഓമ്നി വാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തളിപ്പറമ്പില്‍ ഓമ്നി വാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

തളിപ്പറമ്പ്: ഓമ്നി വാനും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഓമ്നി വാനില്‍ സഞ്ചരിച്ച യാത്രക്കാരന്‍ മരിച്ചു. പാലാവയലിലെ കരീക്കുന്നേല്‍(ചിറക്കല്‍) ബെന്നി-ലിസി ദമ്പതികളുടെ മകന്‍ അജല്‍ ബെന്നി(13)ആണ് മരിച്ചത്. നാലു പേര്‍ക്ക് പരിക്കേറ്റു. മരിച്ച അജല്‍ ബെന്നിയുടെ സഹോദരന്‍ അമല്‍ ബെന്നി(19)ക്ക് ഗുരുതരമായി പരിക്കേറ്റു. ടിപ്പര്‍ ലോറിയിലുണ്ടായിരുന്ന നിഷാദ്, ആസാം സ്വദേശികളായ സാജന്‍, കാര്‍ലോസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അമലിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ മൂന്നരയോടെ തളിപ്പറമ്പ് ആലക്കോട് സംസ്ഥാന പാതയില്‍ നാടുകാണി കിന്‍ഫ്ര ടെക്സ്‌റ്റൈല്‍ പാര്‍ക്കിന് മുന്നിലായിരുന്നു […]