വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ കോടതിയിലേക്ക്

വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ കോടതിയിലേക്ക്

പാലക്കാട്: വിദ്യാര്‍ഥികളുടെ യാത്രാനിരക്കില്‍ വര്‍ധനവ് ആവശ്യപ്പെട്ട് ബസുടമകള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നു. രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം വിദ്യാര്‍ഥികളുടെ നിരക്കുവര്‍ധന നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് പാലക്കാട് ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി യോഗം തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ നിരക്ക് വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ബസുടമകളുടെ ഭീഷണിക്ക് സര്‍ക്കാര്‍ വഴങ്ങാതിരുന്നതിനാലാണ് നിയമ നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. വിദ്യാര്‍ഥികളുടെ മിനിമം ചാര്‍ജ് രണ്ടുരൂപയാക്കണമെന്നും 2.5 കിലോമീറ്ററിന് ശേഷം ചാര്‍ജിന്റെ 25 ശതമാനം നല്‍കണമെന്നുമാണ് രാമചന്ദ്രന്‍ കമ്മീഷന്‍ […]

കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി മെട്രോ: അഞ്ച് മാസം പിന്നിടുമ്പോള്‍ പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്

കൊച്ചി: അഞ്ച് മാസം പിന്നിടുമ്പോള്‍ കൊച്ചി മെട്രോയ്ക്ക് പ്രതിദിന വരുമാനത്തില്‍ വര്‍ധനവ്. ശരാശരി 9 മുതല്‍ 10 ലക്ഷം രൂപവരെ പ്രതിദിന വരുമാനത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. മഹാരാജാസ് വരെ മെട്രോ സര്‍വ്വീസ് നീട്ടിയതും യാത്രക്കാര്‍ക്ക് ആകര്‍ഷകമായ പാക്കേജുകള്‍ പ്രഖ്യാപിച്ചതുമാണ് ഈ നേട്ടത്തിലേയ്ക്ക് മെട്രോയെ എത്തിച്ചത്. ജൂലൈ ഓഗസ്റ്റ് മാസങ്ങളില്‍ യാത്രക്കാര്‍ കുറവായിരുന്നുവെങ്കില്‍, ഒക്ടോബര്‍ 3 ന് മെട്രോ മഹാരാജാസ് വരെ സര്‍വ്വീസ് തുടങ്ങിയതും, പിന്നീട് മടക്കയാത്ര സൗജന്യമാക്കിയതും യാത്രക്കാരുടെ എണ്ണം ഇരട്ടിയാക്കുകയായിരുന്നു. പരസ്യ ബോര്‍ഡുകളും, അനൗണ്‍സ്‌മെന്റുകളും വഴി ടിക്കറ്റ് […]