സല്ലുവിനെ കാണാന്‍ വീടു വിട്ടിറങ്ങി; മതില്‍ ചാടാന്‍ ശ്രമിക്കവെ പതിനഞ്ചുകാരി പിടിയില്‍

സല്ലുവിനെ കാണാന്‍ വീടു വിട്ടിറങ്ങി; മതില്‍ ചാടാന്‍ ശ്രമിക്കവെ പതിനഞ്ചുകാരി പിടിയില്‍

മുംബൈ: സല്ലു ഭായിയെ കാണാന്‍ മതില്‍ ചാടി കയറിയ പതിനഞ്ചുകാരിയെ സുരക്ഷ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. താരത്തോടുള്ള ആരാധന മൂത്ത പെണ്‍കുട്ടി സല്‍മാന്‍ ഖാനെ കാണാനായി വീട് വിട്ട് ഇറങ്ങുകയായിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുളള പെണ്‍കുട്ടിയാണ് തന്റെ ഇഷ്ടതാരത്തെ കാണാനായി കഴിഞ്ഞ ഞായറാഴ്ച വീടു വിട്ടിറങ്ങിയത്. ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ എത്തിയ പെണ്‍കുട്ടി സല്‍മാന്റെ ബാന്ദ്രയിലെ വീട്ടിലെത്തുകയും ഗേറ്റിലൂടെ അപ്പാര്‍ട്ട്മെന്റിലേക്ക് കടക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ സുരക്ഷ ജീവനക്കാര്‍ ഇതിന് സമ്മതിച്ചില്ല. സല്‍മാനെ കാണുകയെന്നത് തന്റെ […]

നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക: വീഡിയോ വൈറല്‍!

നിവിന്‍ പോളിയെ ദുല്‍ഖറാക്കിയ അവതാരക: വീഡിയോ വൈറല്‍!

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നിവിന്‍ പോളിയുടെ അഭിമുഖം സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുകയാണ്. പ്രമുഖ തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലെ നിമിഷങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിന്റെ തുടക്കത്തില്‍ നമുക്ക് മുന്നിലിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാനാണെന്ന് പറഞ്ഞായിരുന്നു അവതാരക താരത്തെ പരിചയപ്പെടുത്തിയത്. ദുല്‍ഖറെന്ന് വിശേഷിപ്പിച്ചപ്പോള്‍ നിവിന്റെ ഭാവം ഒന്നു കാണേണ്ടതായിരുന്നു. യാതൊരുവിധ ഭാവവ്യത്യാസവും ഇല്ലാതെ ഇരിക്കുകയായിരുന്നു താരം. സത്യത്തില്‍ നിവിന്‍ പോളിയുടെ പ്രതികരണം അറിയുന്നതിനായി സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു. ഇത്ര നല്ല അഭിനയം കാഴ്ച വെച്ച നിങ്ങള്‍ക്ക് സിനിമയില്‍ […]

രാഷ്ട്രീയം തനിക്ക് ചേര്‍ന്ന പണിയല്ല: സൂപ്പര്‍സ്റ്റാര്‍ അജിത്ത്

രാഷ്ട്രീയം തനിക്ക് ചേര്‍ന്ന പണിയല്ല: സൂപ്പര്‍സ്റ്റാര്‍ അജിത്ത്

തമിഴ് സൂപ്പര്‍താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, വിശാല്‍ തുടങ്ങിയവര്‍ രാഷ്ട്രീയ പ്രവേശനത്തിനായി തയാറെടുപ്പുകള്‍ നടത്തുകയാണ്. അവര്‍ക്ക് പിന്തുണയുമായി ആരാധകരും കൂടെയുണ്ട്. നടന്‍ അജിത്തും രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് തല ഫാന്‍സിന്റെ ആഗ്രഹം. ഇക്കാര്യം അജിത്തിനോട് ആരാധകര്‍ പറഞ്ഞപ്പോള്‍ ‘തനിക്ക് ചേരാത്ത മേഖലയാണ് രാഷ്ട്രീയം’ എന്നാണ് തല മറുപടി നല്‍കിയത്. തനിക്ക് രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും ഈ വിഷയത്തില്‍ ആരും തന്നെ നിര്‍ബന്ധിക്കരുതെന്നും അജിത്ത് ആവശ്യപ്പെട്ടു. അജിത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആരാധകര്‍ക്ക് പറയാനുള്ളത്: നടന്‍ വിജയ്യെക്കാള്‍ ആരാധകര്‍ കൂടുതല്‍ അജിത്തിനാണ്. […]

അവര്‍ണരുടെ ആഘോഷമാണോ പ്രമുഖരെ ചൊടിപ്പിച്ചത്?

അവര്‍ണരുടെ ആഘോഷമാണോ പ്രമുഖരെ ചൊടിപ്പിച്ചത്?

  ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വേദിക്ക് താരത്തിളക്കം കുറവായിരുന്നു. പ്രമുഖതാരങ്ങള്‍ പലരും അവാര്‍ഡ് നിശ ബഹിഷ്‌ക്കരിച്ചു. മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് ശേഷമാണ് ഇത് ചര്‍ച്ചാവിഷയമായത്. ഈ വിഷയത്തെ കുറിച്ച് സംവിധായകയും മാധ്യമ പ്രവര്‍ത്തകയുമായ വിധു വിന്‍സന്റ് തന്റെ അഭിപ്രായം വ്യക്തമാക്കിയത് ഇങ്ങനെയാണ്. ശ്രീനിവാസനെ ആ ചടങ്ങില്‍ ആദരിക്കാനിരിക്കുകയായിരുന്നു. ഇന്നസെന്റ് എം.പി യും എം.എല്‍.എ കെ.ബി. ഗണേഷ് കുമാറും അടക്കമുള്ള ക്ഷണിക്കപ്പെട്ടവര്‍ സദസ്സിലല്ല, വേദിയില്‍ ഇരിക്കേണ്ടവരായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു ഇവര്‍ നടത്തിയ പ്രതികരണങ്ങള്‍ക്ക് നേരെ ഉണ്ടാകാന്‍ […]