പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു

ന്യൂഡല്‍ഹി : പുരുലിയ കൊലപാതകം സംബന്ധിച്ച ഹര്‍ജി സുപ്രീംകോടതി നിരസിച്ചു. പുരുലിയയില്‍ കൊല്ലപ്പെട്ട ബി ജെ പി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി വെള്ളിയാഴ്ച നിരസിച്ചത്. മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍, ഇക്കാര്യത്തില്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു. മെയ് 30 നാണ് പശ്ചിമബംഗാളില്‍ 20 കാരനായ ബി ജെ പി പ്രവര്‍ത്തകന്‍ ത്രിലോചന്‍ മഹാതോവിനെ മരത്തില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ടത്. രണ്ടു ദിവസത്തിന് ശേഷം മറ്റൊരു […]

രജനികാന്ത് ചിത്രം ‘കാല’; റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി

രജനികാന്ത് ചിത്രം ‘കാല’; റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് ചിത്രം കാലയുടെ റിലീസ് തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ റിലീസിങ് തടയാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എ.കെ ഗോയല്‍, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കാവേരി പ്രശ്നത്തില്‍ രജനികാന്ത് കര്‍ണാടകത്തിന് എതിരായ നിലപാട് സ്വീകരിച്ചെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം പുകയുന്നത്. ചിത്രം നാളെയാണ് റിലീസിനെത്തുന്നത്.

പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: പതിനെട്ടുകാരനും പത്തൊമ്പതുകാരിക്കും ഒരുമിച്ച് ജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. മകളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ്. വിവാഹിതരാകാതെ പ്രായപൂര്‍ത്തിയായവര്‍ക്ക് ഒരുമിച്ച് കഴിയാമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. നിയമപരിരക്ഷ ഉള്ളപ്പോള്‍ കോടതി സൂപ്പര്‍ രക്ഷകര്‍ത്താവാകില്ലെന്നും കോടതി പറഞ്ഞു.

പ്രോടെം സ്പീക്കറായി കെ.ജി.ബൊപ്പയ്യ തുടരും; കാലാവധിയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി

പ്രോടെം സ്പീക്കറായി കെ.ജി.ബൊപ്പയ്യ തുടരും; കാലാവധിയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീംകോടതി

ബംഗളൂരു: കര്‍ണാടക പ്രോടെം സ്പീക്കറായി കെ.ജി.ബൊപ്പയ്യ തുടരും. പ്രോടെം സ്പീക്കറായ കെ.ജി ബൊപ്പയ്യയുടെ വാദം കേള്‍ക്കാതെ ഉത്തരവിറക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബൊപ്പയ്യയുടെ നിയമനം ചോദ്യം ചെയ്താല്‍ വിശ്വാസവോട്ടെടുപ്പ് നീട്ടേണ്ടി വരുമെന്ന് കോണ്‍ഗ്രസിന് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. സുപ്രീംകോടതിക്ക് പ്രോടെം സ്പീക്കറെ നിയമിക്കാനാകില്ലെന്നും, മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്ന് നിര്‍ബന്ധമില്ലെന്നും, അതൊരു കീഴ് വഴക്കം മാത്രമാണെന്നും, പ്രായമല്ല സഭയിലെ കാലാവധിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരുവില്‍; വിശ്വാസവോട്ട് നേടുമെന്ന് യെദിയൂരപ്പ

ജെഡിഎസ് എംഎല്‍എമാര്‍ ബംഗളൂരുവില്‍; വിശ്വാസവോട്ട് നേടുമെന്ന് യെദിയൂരപ്പ

ബംഗളൂരു: കര്‍ണ്ണാടക നിയമസഭയില്‍ വിശ്വാസവോട്ട് നേടുമെന്ന ആത്മവിശ്വാസവുമായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ. വിശ്വാസ വോട്ട് നേടുമെന്ന കാര്യത്തില്‍ നൂറ് ശതമാനം ഉറപ്പുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. വിശ്വാസവോട്ടെടുപ്പിനു മുന്നോടിയായി ഹൈദരാബാദില്‍ നിന്ന് ജെഡിഎസ് എംഎല്‍എമാര്‍ ഇന്നു രാവിലെ തന്നെ ബംഗളൂരുവിലെത്തിചേര്‍ന്നിട്ടുണ്ട്. പ്രൊടെം സ്പീക്കര്‍ നിയമനത്തിന് എതിരെ കോണ്‍ഗ്രസ്സും ജെ.ഡി. എസും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്നു രാവിലെ 10.30ന് സുപ്രീംകോടതി പരിഗണിക്കുന്നതാണ്. ജഡ്ജിമാരായ എ.കെ.സിക്രി, എസ്.എ.ബോബ്ഡെ, അശോക് ഭൂഷണ്‍ എന്നിവരുടെ പ്രത്യേക ബഞ്ചാകും ഹര്‍ജി പരിഗണിക്കുന്നത്. ഇന്നു വൈകിട്ടു […]

കാവേരി വിഷയം; കേന്ദ്രം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് സുപ്രീംകോടതി

കാവേരി വിഷയം; കേന്ദ്രം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കുവാന്‍ കേന്ദ്രം നല്‍കിയ ശുപാര്‍ശ അംഗീകരിച്ച് സുപ്രീംകോടതി. കേരളത്തിന്റെയും കര്‍ണാടകയുടേയും എതിര്‍പ്പ് ഹര്‍ജി കോടതി തള്ളി. കാലവര്‍ഷത്തിന് മുന്‍പ് തന്നെ പദ്ധതി നടപ്പാക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പത്ത് അംഗങ്ങളാണ് ബോര്‍ഡിലുണ്ടാവുക. കാവേരി ബോര്‍ഡ് രൂപീകരണം വൈകിയതില്‍ കേന്ദ്രത്തിനെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജികളും കോടതി തള്ളി.

കോടതിയിലെ അവസാന ദിനം ഇന്ന് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ജസ്റ്റിസ് ജെ. ചെലമേശ്വര്‍

കോടതിയിലെ അവസാന ദിനം ഇന്ന് പൂര്‍ത്തിയാക്കാന്‍ ഒരുങ്ങി ജസ്റ്റിസ് ജെ. ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ കോടതിയിലെ അവസാന പ്രവൃത്തി ദിനം ഇന്ന് പൂര്‍ത്തിയാക്കും. ജൂണ്‍ 22 വരെ സര്‍വീസ് കാലാവധിയുണ്ടെങ്കിലും സുപ്രീംകോടതി വേനല്‍ അവധിക്ക് പിരിയുന്നതിനാലാണ് അദ്ദേഹത്തിന് കോടതിമുറിയോട് ഇന്ന് വിട വാങ്ങേണ്ടത്. ജഡ്ജി ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉള്‍പ്പടെയുള്ള കേസുകള്‍ വിവിധ ബഞ്ചുകള്‍ക്ക് കൈമാറുന്നത് തന്നിഷ്ടപ്രകാരമാണെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ സൃഷ്ടിച്ച വിവാദം ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരെയുള്ള ഇംപീച്ച്മെന്റ് നീക്കത്തിന് വരെ വഴിതെളിച്ചിരുന്നു. […]

ചാരക്കേസ്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വെച്ചത് കുടുങ്ങാന്‍ കാരണമായെന്ന് നമ്പി നാരായണന്‍

ചാരക്കേസ്; അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വെച്ചത് കുടുങ്ങാന്‍ കാരണമായെന്ന് നമ്പി നാരായണന്‍

അമേരിക്കന്‍ പൗരത്വം വേണ്ടെന്ന് വെച്ചതു കൊണ്ടാണ് ഐഎസ് ആര്‍ ഒ ചാരക്കേസില്‍ തന്നെ കുടുക്കിയതെന്ന് നമ്പി നാരായണന്‍. സങ്കീര്‍ണ്ണമായ സാങ്കേതിക വിദ്യയില്‍ തനിക്ക് അറിവുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിയിലാണ് നമ്പി നാരായണന്‍ നിലപാടറിയിച്ചത്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം അടുത്ത ദിവസവും കേള്‍ക്കും.

കാവേരി മാനേജ്മെന്റ് ബോര്‍ഡിന്റെ കരട് തയ്യാറാക്കത്തതില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം

കാവേരി മാനേജ്മെന്റ് ബോര്‍ഡിന്റെ കരട് തയ്യാറാക്കത്തതില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം

ന്യൂഡല്‍ഹി: കാവേരി മാനേജ്മെന്റ് ബോര്‍ഡിന്റെ കരട് തയ്യാറാക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം. കേന്ദ്രത്തിന്റേത് തികഞ്ഞ കോടതിയലക്ഷ്യമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ജലസേചന വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു.

കത്വക്കേസ്; വിചാരണ പത്താന്‍ കോട്ടിലേയ്ക്ക് മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്

കത്വക്കേസ്; വിചാരണ പത്താന്‍ കോട്ടിലേയ്ക്ക് മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്

ശ്രീനഗര്‍: കത്വ ബലാത്സംഗക്കേസില്‍ വിചാരണ കശ്മീരില്‍ നിന്നും പത്താന്‍ കോട്ടിലേയ്ക്ക് മാറ്റി സുപ്രീം കോടതിയുടെ ഉത്തരവ്. പെണ്‍ക്കുട്ടിയുടെ കുടുംബത്തിന്റെ ഹര്‍ജിയിലാണ് വിചാരണ കശ്മീരിന് പുറത്തേയ്ക്ക് മാറ്റിയത്. കേസില്‍ രഹസ്യ വിചാരണയ്ക്കും കോടതി ഉത്തരവ് നല്‍കിയിട്ടുണ്ട്. തുടര്‍ച്ചയായി വാദം കേട്ട് വിധി പ്രസ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കി.

1 2 3 6