ദുരിത ബാധിതര്‍ക്ക് ധനസഹായം വര്‍ധിപ്പിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

ദുരിത ബാധിതര്‍ക്ക് ധനസഹായം വര്‍ധിപ്പിക്കുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍

കോഴിക്കോട്: കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ കാര്യക്ഷമമായി തന്നെ പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍. ദുരന്തത്തിനിരയായവര്‍ക്ക് ഫലപ്രദമായ സഹായം ലഭ്യമാക്കണം. വീട് വെച്ചുകൊടുക്കുന്നതിനും സ്ഥലം നല്‍കുന്നതിനും മെച്ചപ്പെട്ട ആനുകൂല്യങ്ങള്‍ നല്‍കണം. ഇക്കാര്യത്തില്‍ കാലഹരണപ്പെട്ട രീതികളാണ് നിലവിലുള്ളത്. അത് കുറേക്കൂടി മെച്ചപ്പെടുത്തി നല്‍കുമെന്നും മന്ത്രി അറിയിച്ചു. കട്ടിപ്പാറ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ഉരുള്‍ പൊട്ടലില്‍ കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായവരെ കണ്ടെത്താനായി ഇന്നും തിരച്ചില്‍ ആരംഭിച്ചു. സന്നദ്ധ പ്രവര്‍ത്തകരെ വിവിധ സ്‌ക്വാഡുകളായി […]

എംപ്ലോയബിലിറ്റി സെന്ററുകള്‍ അഭ്യസ്തവിദ്യര്‍ക്ക് സഹായകരമാകും: മന്ത്രി ടി.പി രാമകൃഷ്ണന്‍

എംപ്ലോയബിലിറ്റി സെന്ററുകള്‍ അഭ്യസ്തവിദ്യര്‍ക്ക് സഹായകരമാകും: മന്ത്രി ടി.പി രാമകൃഷ്ണന്‍

കാസര്‍കോട് : തൊഴില്‍ തേടിയെത്തുന്ന അഭ്യസ്ത വിദ്യര്‍ക്ക് സഹായകരമാകും എംപ്ലോയബിലിറ്റി സെന്ററുകളെന്ന് തൊഴില്‍ എക്‌സൈസ് വകുപ്പുമന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. എംപ്ലോയബിലിറ്റി സെന്ററുകള്‍ക്ക് പുറമെ എല്ലാ ജില്ലകളിലും കരിയര്‍ ഡെവലപ്പ്മെന്റ് സെന്ററുകള്‍കൂടി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലും ഉടന്‍ ആരംഭിക്കും. കാസര്‍കോട് എംപ്ലോയബിലിറ്റി സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപ്ലോയബിലിറ്റി സെന്ററുകള്‍ വഴി സംസ്ഥാനത്ത് ഇതുവരെ 1.35 ലക്ഷം അഭ്യസ്തവിദ്യര്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 85817 പേര്‍ക്ക് വിവിധ മേലകളില്‍ തൊഴില്‍ നൈപുണ്യ പരിശീലനം […]

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം:നൈപുണ്യശേഷി വര്‍ധിപ്പിച്ച് മനുഷ്യവിഭവശേഷി പരമാവധി ഉപയോഗപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സ് (കെയ്സ്) തയാറാക്കിയ സ്റ്റേറ്റ് ജോബ് പോര്‍ട്ടലിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഈ കാഴ്ചപ്പാടോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നൈപുണ്യ വികസനപദ്ധതികള്‍ക്കും യുവാക്കള്‍ക്ക് തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്താനുള്ള വിവിധ പദ്ധതികള്‍ക്കും രൂപം നല്‍കിയത്. സംസ്ഥാനത്തെ ഐടിഐകളില്‍ നിന്നു മാത്രം പ്രതിവര്‍ഷം എഴുപത്തയ്യായിരത്തോളം പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തുവരുന്നുണ്ട്. പോളിടെക്‌നിക്കുകളിലും എഞ്ചിനിയറിങ് കോളേജുകളിലും നിന്നുള്ളവരടക്കം ഒന്നര […]

നഴ്സുമാരുടെ വേതന കാര്യത്തില്‍ ഉറച്ച് സര്‍ക്കാര്‍, ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന്

നഴ്സുമാരുടെ വേതന കാര്യത്തില്‍ ഉറച്ച് സര്‍ക്കാര്‍, ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന്

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ക്ക് പിന്തുണയുമായി തൊഴില്‍ മന്ത്രി ടി.പി രാമകൃഷണന്‍. നഴ്സുമാരുടെ മിനിമം വേതനത്തില്‍ നിന്ന് സര്‍ക്കാര്‍ പിറകോട്ട് പോകില്ലെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കരാര്‍ നടപ്പാക്കുന്നതിന് മാനേജ്മെന്റുകളുടെ സഹകരണം അനിവാര്യമാണെന്നും, സര്‍ക്കാര്‍ മാനേജ്മെന്റുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. നഴ്സുമാരുടെ മിനിമം വേതന വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ആശുപത്രി ഉടമകള്‍ നല്‍കിയ ഹര്‍ജി ഹൈകോടതി തള്ളിയിരുന്നു. നഴ്സുമാര്‍ക്ക് മിനിമം വേതനം എന്ന സര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കിയാല്‍ ആശുപത്രികളുടെ നിലനില്‍പ്പ് പ്രതിസന്ധിയിലാകുമെന്നും അതിനാല്‍ വിജ്ഞാപനം […]

പുതിയ മദ്യനയം ; കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോടിയേരി

പുതിയ മദ്യനയം ; കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കോടിയേരി

തിരുവനന്തപുരം: ബാറുകള്‍ തുറക്കുന്ന കാര്യത്തില്‍ കോടതി ഉത്തരവ് നടപ്പിലാക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് പുതിയ മദ്യനയം തീരുമാനിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി അറിയിച്ചു. പുതിയ ബാറുകള്‍ തുറക്കില്ല. മദ്യാസക്തി കുറയ്ക്കാനുളള ശ്രമങ്ങളാണു തങ്ങള്‍ നടത്തുന്നതെന്നും കോടിയേരി തിരുവനന്തപുരത്ത് പറഞ്ഞു. എന്നാല്‍ പുതിയ മദ്യനയം നടപ്പിലാക്കിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തു പുതിയ ബാറുകള്‍ അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടച്ചുപൂട്ടിയ ബാറുകള്‍ മാത്രമേ തുറക്കുവെന്നും […]

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. പ്രകടന പത്രികയില്‍ പറഞ്ഞ കാര്യം തന്നെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഈ വിഷയത്തില്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നഴ്‌സുമാരുടെ സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍

നഴ്‌സുമാരുടെ സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍

തിരുവനന്തപുരം: മിനിമം വേതനവുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ പ്രഖ്യാപിച്ച സമരം അനാവശ്യമെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍. സമരം ചെയ്യാനുള്ള തീരുമാനം പുനപരിശോധിക്കണം. മിനിമം വേതനം ഉറപ്പാക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

മാനുഷിക മുഖവുമായി തൊഴില്‍ വകുപ്പ്: ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി

മാനുഷിക മുഖവുമായി തൊഴില്‍ വകുപ്പ്: ആന്റണി ജോണിന്റെ കുടുംബത്തിന് തൊഴില്‍ മന്ത്രി രണ്ടു ലക്ഷം രൂപ ധനസഹായം നല്‍കി

തിരുവനന്തപുരം: ആനുകൂല്യങ്ങള്‍ അര്‍ഹര്‍ക്ക് നല്‍കാന്‍ പദ്ധതികളിലെ നിയമങ്ങള്‍ക്കപ്പുറത്ത് മാനുഷിക മുഖവുമായി തൊഴിലും നൈപുണ്യവും വകുപ്പ്. ഇക്കഴിഞ്ഞ ജൂണ്‍ 11-ന് അറബിക്കടലില്‍ നങ്കൂരമിട്ടിരിക്കുകയായിരുന്ന കാര്‍മ്മല്‍ മാതാ എന്ന ഫിഷിംഗ് ബോട്ടില്‍ പനാമാ രജിസ്ട്രേഷനുള്ള അബര്‍ എന്ന വിദേശ കപ്പല്‍ ഇടിച്ച് മരണപ്പെട്ട കന്യാകുമാരി കുളച്ചല്‍ സ്വദേശി ആന്റണി ജോണ്‍ എന്ന ബോട്ട് തൊഴിലാളിയുടെ കുടുംബത്തിന് പ്രത്യേക പരിഗണന നല്‍കാന്‍ ക്ഷേമപദ്ധതികളുടെ നിയമത്തിനപ്പുറത്ത് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍ നടത്തിയ ഇടപെടലാണ് ഒരു കുടുംബത്തിന് ആശ്വാസമാകുന്നത്. ആന്റണിക്ക് വിദ്യാര്‍ഥികളായ […]

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും: തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും: തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം:ചിയാക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്നും അസംഘടിത മേഖലയിലുള്ളവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടികളായെന്നും തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. തൊഴില്‍ മന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ചേംബറില്‍ ചേര്‍ന്ന ചിയാക് ഹൈ പവേഡ് സൂപ്പര്‍വൈസറി കൗണ്‍സില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ആര്‍എസ്ബിവൈ പദ്ധതിയില്‍ പുതുതായി 4,40,779 കുടുംബങ്ങളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 34 ലക്ഷത്തി എണ്‍പത്തയ്യായിരം പേര്‍ നിലവില്‍ അംഗങ്ങളാണ്. ഇതോടെ കേരളത്തിലെ ജനസംഖ്യയുടെ 50 ശതമാനത്തോളം പേര്‍ ആര്‍എസ്ബിവൈ-ചിസ് പ്ലസ് പദ്ധതികളിലായി അംഗങ്ങളായി ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ അര്‍ഹരെ അംഗങ്ങളാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും […]

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കും: മന്ത്രി ടി. പി. രാമകൃഷ്ണന്‍

തിരുവനന്തപുരം: കേരളത്തിലെ സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്ന് തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന്‍ പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച ദേശീയ സംരംഭക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. പുതിയ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ നിരവധി കടമ്പകളിപ്പോഴുണ്ട്. നിയമങ്ങളെ പ്രായോഗികമായി വ്യാഖ്യാനിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള തടസങ്ങള്‍ നീക്കാന്‍ ഉദ്യോഗസ്ഥതലത്തില്‍ നടപടി വേണം. നിലവിലെ സാഹചര്യങ്ങള്‍ക്ക് മാറ്റം വരുത്തുക എന്ന നിലപാടിനൊപ്പമാണ് സര്‍ക്കാര്‍. […]

1 2 3