താജ് ഹോട്ടലില്‍ വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

താജ് ഹോട്ടലില്‍ വിദേശ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

ന്യൂഡല്‍ഹി: താജ് പാലസ് ഹോട്ടലില്‍ അമേരിക്കന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 22കാരനായ അന്‍മോള്‍സിംഗ് ഖാര്‍ബന്‍ഡ എന്ന എന്‍ ആര്‍ ഐ യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി എട്ടിനാണ് സംഭവം നടക്കുന്നത്. താജ് ഹോട്ടലിന്റെ ബാറില്‍ വച്ച് യുവാവ് സ്ത്രീയെ പരിചയപ്പെടുകയായിരുന്നു. യുവാവ് ഇവരെ മുറിയിലേക്ക് ക്ഷണിച്ചു. മുറിയിലെത്തിയ ഉടനെ ഇയാള്‍ സ്ത്രീയോട് മോശമായി പെരുമാറുകായിരുന്നു. തുടര്‍ന്ന് സ്ത്രീ നിലിവിളിച്ച് പുറത്തേക്ക് ഓടി. പിന്നീട് ഇവര്‍ ഡല്‍ഹി പോലീസില്‍ പരാതി നല്‍കി. […]