വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

വെള്ളിത്തിരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക്

തമിഴ്നാട് രാഷ്ട്രീയത്തില്‍ അടുത്തകാലത്ത് അരങ്ങേറിയ കുതിരക്കച്ചവടത്തെ തുടര്‍ന്ന് കമലഹാസന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്നു. അദ്ദേഹം എ ഐ എ ഡി എം കെയ്ക്കും, മന്ത്രിമാര്‍ക്കുമെതിരെ കടുത്ത ആരോപണങ്ങളും ഉന്നയിക്കുകയും, അഴിമതിക്കെതിരെ പോരാടാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. എംജിആര്‍, ജയലളിത, വിജയകാന്ത് വെള്ളിത്തരയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് കുതിട്ടവരാണിവര്‍.ഈ വഴിയില്‍ തന്നെയാണ് പ്രമുഖ സിനിമാതാരം കമല്‍ ഹാസനും. നവംബറില്‍ തമിഴ്നാട്ടില്‍ നടക്കുന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഈ മാസം തന്നെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് സൂചന. 4000 സ്ഥാനാര്‍ഥികളെ നിര്‍ത്തി […]

കര്‍ഷകരുടെ പ്രശ്‌നം; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 25ന് ബന്ദ്

കര്‍ഷകരുടെ പ്രശ്‌നം; തമിഴ്‌നാട്ടില്‍ ഏപ്രില്‍ 25ന് ബന്ദ്

ചെന്നൈ: തമിഴ്‌നാട്ടിലെ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ ഏപ്രില്‍ 25ന് ബന്ദ്. ഡി.എം.കെ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളാണ് ബന്ദിന് അഹ്വാനം നല്‍കിയത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ദിവസങ്ങളായി ഡല്‍ഹി ജന്ദര്‍മന്ദിറില്‍ പ്രക്ഷോഭത്തിലാണ്. ഡല്‍ഹിക്ക് പുറമേ തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, കോയമ്പത്തുര്‍, കാഞ്ചീപുരം എന്നീ സ്ഥലങ്ങളിലും പ്രക്ഷോഭങ്ങള്‍ നടക്കുന്നുണ്ട്. കാവേരി നദീ ജലം പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ടുള്ള കേസില്‍ അന്തിമ വിധി ഉണ്ടാവണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. കനത്ത വരള്‍ച്ചയാണ് തമിഴ്‌നാട് നിലവില്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. വരള്‍ച്ച […]

ജയലളിതയുടെ മകനെന്ന അവകാശവാദം: യുവാവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

ജയലളിതയുടെ മകനെന്ന അവകാശവാദം: യുവാവിനെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

ചെന്നൈ: ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന യുവാവിനെ അറസ്റ്റ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. കോടതിയെ വഞ്ചിക്കാന്‍ ശ്രമിച്ചുവെന്നും വ്യാജരേഖകള്‍ സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവാവിനെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയത്. സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. ജയയുടെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന ജെ.കൃഷ്ണമൂര്‍ത്തി എന്ന യുവാവിനെതിരെയാണ് കോടതി ഉത്തരവ്. ഇയാള്‍ വസന്തമണി എന്ന സ്ത്രീയുടെ മകനാണെന്ന് ജയലളിതയുമായി ഒരു ബന്ധവുമില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ജയലളിതയുടെ മകനാണെന്ന് […]

ശശികലയ്ക്ക് ജയിലില്‍ വി.ഐ.പി പരിഗണനയെന്ന് പരാതി

ശശികലയ്ക്ക് ജയിലില്‍ വി.ഐ.പി പരിഗണനയെന്ന് പരാതി

ചെന്നൈ: സ്വത്തു കേസില്‍ തടവു ശിക്ഷയില്‍ കഴിയുന്ന അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലക്ക് പരപ്പന അഗ്രഹാര ജയിലില്‍ സുഖവാസമെന്ന് പരാതി. ജയിലധികൃതര്‍ ശശികലക്ക് പ്രത്യേക സൗകര്യം ഒരുക്കിക്കൊടുക്കുന്നുവെന്നാണ് സഹതടവുകാരുടെ പരാതി. ജയില്‍ വസ്ത്രമായ വെളള സാരിക്ക് പകരം ശശികല ധരിക്കുന്നത് ചുരിദാര്‍. ജയില്‍ ഭക്ഷണത്തിന് പകരം ശശികല കഴിക്കുന്നത് പുറത്തു നിന്നുളള ഭക്ഷണമാണ്. ഭാരിച്ച ജോലികള്‍ ഒഴിവാക്കി ഒഴിവുസമയങ്ങളില്‍ തോട്ടം നനയ്ക്കലാണ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്രേ. ജയിലിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു കടക്കുന്നതിനും മറ്റു തടവുകാരം പൊലെ പൊക്കം […]

എ.ഡി.എം.കെ ഇരുക്യാമ്പുകള്‍ക്കും ചിഹ്നമായി; പാര്‍ട്ടി പേര് മാറ്റണമെന്ന് ശശികല ക്യാമ്പ്

എ.ഡി.എം.കെ ഇരുക്യാമ്പുകള്‍ക്കും ചിഹ്നമായി; പാര്‍ട്ടി പേര് മാറ്റണമെന്ന് ശശികല ക്യാമ്പ്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലം ആര്‍.കെ നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ശശികല ക്യാമ്പിനും പനീര്‍സെല്‍വം ക്യാമ്പിനും ചിഹ്നങ്ങളായി. അണ്ണാ ഡി.എം.കെയുടെ രണ്ടില ചിഹ്നം, ശശികല ക്യാമ്പിന്റെയും പനീര്‍സെല്‍വം ക്യാമ്പിന്റെയും അവകാശവാദത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. പനീര്‍സെല്‍വം ക്യാമ്പ്, എ.ഡി.എം.കെ പുരച്ചി തലൈവി അമ്മ എന്ന പേരില്‍ ഇലക്ട്രിക്ക് പോസ്റ്റ് ചിഹ്നമാക്കി മത്സരിക്കും. ശശികലാ ക്യാമ്പിന് ഓട്ടോറിക്ഷയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ച ചിഹ്നം. ഓട്ടോ, ബാറ്റ്, ക്യാപ്പ് എന്നിവയില്‍ നിന്ന് ഒരു ചിഹ്നം […]

എഐഎഡിഎംകെയുടെ ‘രണ്ടില’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

എഐഎഡിഎംകെയുടെ ‘രണ്ടില’ ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷി എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. രണ്ടില ചിഹ്നത്തിനായി ശശികല പക്ഷവും, ഒ.പനീര്‍ശെല്‍വവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിത മരിച്ചതിനെ തുടര്‍ന്ന് ഒഴിവുള്ള ചെന്നൈ ആര്‍.കെ നഗറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ ഇരുവിഭാഗവും രണ്ടില ചിഹ്നം ഉപയോഗിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവിട്ടു. ഔദ്യോഗിക വിഭാഗം തങ്ങളാണെന്നും, രണ്ടില ചിഹ്നത്തില്‍ താന്‍ മല്‍സരിക്കുമെന്നും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും […]

ഇന്ന് ലോകവനദിനം; തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

ഇന്ന് ലോകവനദിനം; തേനിയിലെ കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി

തമിഴ്‌നാട്: കേരള അതിര്‍ത്തിയോടു ചേര്‍ന്ന് തമിഴ്‌നാട്ടിലെ തേനി പൊട്ടിപ്പുറത്ത് ആരംഭിക്കാനിരിക്കുന്ന കണികാ പരീക്ഷണം ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. പരിസ്ഥിതി സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ചിന്റെ ഉത്തരവ്. 2010ലായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, കണികാ പരീക്ഷണത്തിന് അനുമതി നല്‍കിയത്. അന്‍പരശന്‍കോട് എന്ന മലയ്ക്കുള്ളിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ പരീക്ഷണശാല സ്ഥാപിക്കാനായിരുന്നു പദ്ധതി. പാറ തുരന്ന് രണ്ടു കിലോമീറ്റര്‍ നീളത്തില്‍ തീര്‍ക്കുന്ന തുരങ്കത്തിനൊടുവിലാകും നിലയം. ഗവേഷണശാലയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ ഒരുക്കുന്നതിനായി 66 ഏക്കര്‍ ഭൂമിയും തമിഴ്‌നാട് സര്‍ക്കാര്‍ […]

അമ്മയെ കൊന്നത് ശശികലയെന്ന് ജയലളിതയുടെ മകനെന്ന് അവകാശപെടുന്ന യുവാവ്

അമ്മയെ കൊന്നത് ശശികലയെന്ന് ജയലളിതയുടെ മകനെന്ന് അവകാശപെടുന്ന യുവാവ്

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ബാക്കി നില്‍ക്കേ ജയലളിതയുടെ മകനെന്ന് ആരോപിച്ച് യുവാവ് രംഗത്ത്. ഈറോഡു നിന്നുള്ള കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് താന്‍ ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ അമ്മയെ ശശികല കൊലപ്പെടുത്തിയതാണെന്നും ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും തനിക്ക് അറിയാമെന്നും കൃഷ്ണമൂര്‍ത്തി അവകാശപ്പെടുന്നു. ഭയം കൊണ്ടാണ് ഇതുവരെ ഇക്കാര്യം തുറന്നു പറയാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ തനിക്ക് ധൈര്യമുണ്ട്. ജയലളിതയുടെ ഏകമകനായതിനാല്‍ അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശി താനാണ്. ഇക്കാര്യങ്ങള്‍ […]

ആര്‍.കെ നഗറില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ശശികലയുടെ അനന്തരവന്‍

ആര്‍.കെ നഗറില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥി ശശികലയുടെ അനന്തരവന്‍

അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ ഡി.എം.കെ പുതുമുഖമായ മരുത് ഗണേഷിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ചെന്നൈ: ജയലളിതയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിച്ചു. ഏപ്രില്‍ 12ന് ചെന്നൈ ആര്‍.കെ നഗറില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ സ്ഥാനാര്‍ത്ഥിയായി വി.കെ ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി.ദിനകരന്‍ മത്സരിക്കും. ബുധനാഴ്ച രാവിലെ നടന്ന ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ ശശികല ദിനകരന്റെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചിട്ടുണ്ടെന്ന് പാര്‍ട്ടിയുടെ […]

തെരഞ്ഞെടുപ്പ്: ജയലളിതയുടെ മണ്ഡലത്തില്‍ പ്രതിപക്ഷത്തിന്റ പിന്തുണ തേടി സ്റ്റാലിന്‍

തെരഞ്ഞെടുപ്പ്: ജയലളിതയുടെ മണ്ഡലത്തില്‍ പ്രതിപക്ഷത്തിന്റ പിന്തുണ തേടി സ്റ്റാലിന്‍

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ എഐഎഡിഎംകെ നേതാവ് ശശികലയുടെ നയങ്ങള്‍ക്കെതിരെ ജനരോഷം ആളിക്കത്തിക്കാന്‍ ശ്രമിച്ച് ഡിഎംകെ. ഏപ്രില്‍ 12 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ തേടിയ എം.കെ സ്റ്റാലിന്‍ കോണ്‍ഗ്രസും, ലീഗും ഉള്‍പ്പെടെയുള്ള പ്രദേശിക പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചതായും വ്യക്തമാക്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ളവരെ അണിനിരത്തിയുള്ള അട്ടിമറി സാധ്യതകള്‍ക്കാണ് ഡിഎംകെ ശ്രമം. രണ്ടു ദിവസത്തിനുള്ളില്‍ ഡിഎംകെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. തമിഴ്നാട്ടിലെ ജനങ്ങളുടെ മനസ്സറിഞ്ഞ് മറ്റ് പാര്‍ട്ടികളും തങ്ങള്‍ക്കു പിന്നില്‍ […]