ഷവോമിയുടെ എം.ഐ പാഡ് 4 ജൂണ്‍ 25ന് വിപണിയിലെത്തും

ഷവോമിയുടെ എം.ഐ പാഡ് 4 ജൂണ്‍ 25ന് വിപണിയിലെത്തും

ഷവോമിയുടെ പുതിയ ടാബ്ലെറ്റ് എം.ഐ പാഡ് 4 ജൂണ്‍ 25ന് ആഗോളവിപണിയില്‍ പുറത്തിറങ്ങും. സ്നാപ്ഡ്രാഗണ്‍ 660 ചിപ്സെറ്റിന്റെ കരുത്തിലാണ് എം.ഐ പാഡ് 4 എത്തുക. ഷവോമിയുടെ മുന്‍ ടാബ്ലെറ്റുകളില്‍ മീഡിയടെക് പ്രൊസസറായിരുന്നു ഉപയോഗിച്ചത്. അതില്‍ നിന്നും വിഭന്നമാണ് എം.ഐ പാഡ് 4. മികച്ച ഗെയിമിങ് അനുഭവം നല്‍കാനായി സ്മാര്‍ട്ട് ഗെയിം ആക്സലറേഷന്‍ എന്ന സാങ്കേതിക വിദ്യ ഷവോമി ഇണക്കി ചേര്‍ത്തിട്ടുണ്ട്. ഫേസ് അണ്‍ലോക്ക് സിസ്റ്റമാണ് ടാബ്ലെറ്റിന്റെ മറ്റൊരു പ്രത്യേകത എം.ഐ 3 ടാബ്ലെറ്റില്‍ 7.9 ഇഞ്ച് ഡിസ്പ്ലേയാണ് […]

വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി

പ്രീമിയം ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍ പ്ലസിന്റെ വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡ് എഡിഷന്‍ വിപണിയിലെത്തി. വണ്‍ പ്ലേ ഡോട്ട് ഇന്നിലും ആമസോണ്‍ ഡോട്ട് ഇന്നിലും സ്മാര്‍ട്ഫോണ്‍ ലഭിക്കും. സിറ്റി ബാങ്ക് ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് രണ്ടായിരം രൂപയുടെ ക്യാഷ്ബാക്കും ലഭിക്കും. സ്നാപ്ഡ്രാഗന്‍ 845 പ്രോസസര്‍, 8 ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയാണ് വണ്‍ പ്ലസ് 6 സില്‍ക്ക് വൈറ്റ് ലിമിറ്റഡിന്റെ പ്രത്യേകത.

കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കേരള ബ്രാന്‍ഡിലൊരു ലാപ്ടോപ്പ്

കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കേരള ബ്രാന്‍ഡിലൊരു ലാപ്ടോപ്പ്

കൊച്ചി: കേരള ബ്രാന്‍ഡിലൊരു ലാപ്ടോപ്പ് ഇറങ്ങാന്‍ സാധ്യത. സര്‍ക്കാര്‍ പ്രഖ്യാപിച്ചതനുസരിച്ച് കാര്യങ്ങള്‍ നടന്നാല്‍ ആറു മാസത്തിനുള്ളില്‍ ലാപ്ടോപ്പ് ഇറങ്ങും. കേരളത്തില്‍ ലാപ്ടോപ്പും സെര്‍വറും നിര്‍മ്മിക്കാനുള്ള പദ്ധതിയുടെ തടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുകയാണ്. കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ഉടന്‍ തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ഇലക്ട്രോണിക്സ് ഹാര്‍ഡ്വെയര്‍ നിര്‍മ്മാണ ഹബ്ബാക്കി കേരളത്തെ മാറ്റുകയെന്ന ലക്ഷ്യത്തോടെ എത്തുന്ന പദ്ധതി സര്‍ക്കാരിന്റെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു. പദ്ധതി നടത്തിപ്പിന് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കമ്ബനി രൂപവത്കരിക്കാന്‍ സര്‍ക്കാരിന്റെ അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന […]

മിനിട്ടുകള്‍ക്ക് കൊണ്ട് 20 സിനിമകള്‍ ഡൌണ്‍ലോഡ് സാധിക്കുന്നു ലൈഫൈ വഴി

മിനിട്ടുകള്‍ക്ക് കൊണ്ട് 20 സിനിമകള്‍ ഡൌണ്‍ലോഡ് സാധിക്കുന്നു ലൈഫൈ വഴി

വൈഫൈയുടെ ലോകത്തിലേക്ക് പുതിയ ഒരു അതിഥികൂടി എത്തുന്നു .ലൈഫൈ എന്നാണ് പുതിയ ടെക്‌നോളജിയുടെ പേര് .കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയാണ് പുതിയ ലൈ-ഫൈ പരീക്ഷണം നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ നടന്ന പരീക്ഷണത്തില്‍ സെക്കന്‍ഡില്‍ 10 ജിബി ഡേറ്റയാണ് ഷെയര്‍ ചെയ്യുവാന്‍ കഴിഞ്ഞത്. അതുപോലെതന്നെ മിനിറ്റുകള്‍ക്കുള്ളില്‍ 20 സിനിമകളും ഇതില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നു. പുതിയ വയര്‍ലെസ് സിസ്റ്റത്തിന്റെ വേഗത സെക്കന്റില്‍ 224 ജിഗാബൈറ്റുകള്‍ ആണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ വിമാനത്തിന്റെ വേഗതയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുവാന്‍ സാധിക്കുന്നു .1.5 […]

ഉപയോഗം കഴിഞ്ഞാല്‍ മടക്കി ബാഗില്‍ വെയ്ക്കാം ; ‘UJET സ്‌കൂട്ടറുകള്‍’ വിപണിയിലെത്തുന്നു

ഉപയോഗം കഴിഞ്ഞാല്‍ മടക്കി ബാഗില്‍ വെയ്ക്കാം ; ‘UJET സ്‌കൂട്ടറുകള്‍’ വിപണിയിലെത്തുന്നു

ടെക്‌നോളജിയുടെ യുഗമാണ് ഇപ്പോള്‍. വാഹനങ്ങള്‍ വ്യത്യസ്തമായ രീതിയിലും സവിശേഷതയിലും പുറത്തിറങ്ങുന്നുണ്ട്. എന്നാല്‍ ഉപയോഗം കഴിഞ്ഞാല്‍ മടക്കി ബാഗില്‍ വെയ്ക്കാവുന്ന സ്‌കൂട്ടറുകളാണ് ഇനിമുതല്‍ വാഹന വിപണിയില്‍ സ്ഥാനം പിടിക്കുക. അത്തരത്തില്‍ ഒരു സ്‌കൂട്ടറാണ് UJET സ്‌കൂട്ടറുകള്‍. മധ്യത്തിലായി ഘടിപ്പിച്ചിരിക്കുന്ന ഇരട്ട ഫ്രെയിമില്‍ സ്‌കൂട്ടറിനെ പൂര്‍ണമായി മടക്കാം. ഒറ്റചാര്‍ജില്‍ 80 കിലോമീറ്റര്‍ മുതല്‍ 160 കിലോമീറ്റര്‍ വരെ ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ് മോഡലിന്റെ ബാറ്ററി സവിശേഷത. എവിടെ വേണമെങ്കിലും കൊണ്ടു നടക്കാവുന്ന രീതിയിലാണ് സ്‌കൂട്ടറിന്റെ നിര്‍മ്മാണം. ആദ്യം യൂറോപ്പില്‍ വില്‍പ്പനയ്‌ക്കെത്തുന്ന സ്‌കൂട്ടര്‍ […]

ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഇനി വാട്ട്‌സ് ആപ്പില്‍ കാണുവാന്‍ സാധിക്കും ?

ഡിലീറ്റ് ചെയ്ത മെസേജുകള്‍ ഇനി വാട്ട്‌സ് ആപ്പില്‍ കാണുവാന്‍ സാധിക്കും ?

കഴിഞ്ഞ വര്‍ഷമാണ് വാട്ട്‌സ് ആപ്പിന്റെ ഏറ്റവും വലിയ പോരായ്മ്മയായ ഡിലീറ്റ് ഫോര്‍ എവെരി വണ്‍ പുറത്തിറക്കിയത്. എന്നാല്‍ ഉപഭോതാക്കളില്‍ നിന്നും മികച്ച പ്രതികരണമാണ് ഇതിനു ലഭിച്ചിരുന്നത്. ഡിലീറ്റ് ഫോര്‍ എവെരി വണ്‍ കൊടുത്താല്‍ അയച്ച മെസേജുകള്‍ ഡിലീറ്റ് ആകുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഡിലീറ്റ് ചെയ്ത മെസേജുകളും ഇനി കാണുവാന്‍ സാധിക്കുന്നു. പ്ലേസ്റ്റോറില്‍ നിന്ന് Notification History എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റോള്‍ ചെയ്യുക. ഈ ആപ്ലികേഷന്‍ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ് . […]

ലെനോവ കെ 8 കില്ലര്‍ നോട്ട് ഇനി വിപണിയില്‍

ലെനോവ കെ 8 കില്ലര്‍ നോട്ട് ഇനി വിപണിയില്‍

ലെനോവ ഇന്ത്യ കെ നോട്ട് പരമ്പരയിലെ പുതിയ പതിപ്പായ കെ 8 നോട്ട് അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയില്‍ തങ്ങളുടെ ഉപകരണത്തില്‍ നിന്ന് കൂടുതല്‍ സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവരെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണിത്. ഈ പരമ്പരയില്‍ ആദ്യമായാണ് ഇരട്ട ക്യാമറ അവതരിപ്പിക്കുന്നത്. മെറ്റല്‍ ബോഡിയില്‍ ഗോള്‍ഡ്, ബ്‌ളാക് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. 10 കോര്‍ പ്രോസസര്‍,  4 ജിബി റാം, 64 ജിബി സ്റ്റോറേജ്, പ്രത്യേകമായ മെമ്മറി കാര്‍ഡ് സ്‌ളോട്ട്, ശബ്ദമികവ് തുടങ്ങിയവ പ്രത്യേകതകളാണ്. ശേഷിയേറിയ 4000 എംഎഎച്ച് ബാറ്ററി. 12,999 രൂപമുതലാണ് […]

ആശയവിനിമയ ശേഷി: അമൃത അക്കാദമിയില്‍ പ്രത്യേക പരിശീലന പരിപാടി

ആശയവിനിമയ ശേഷി: അമൃത അക്കാദമിയില്‍ പ്രത്യേക പരിശീലന പരിപാടി

തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ ആശയവിനിമയ ശേഷി വര്‍ദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കി അമൃത സിവില്‍ സര്‍വീസ് അക്കാദമി ബിരുദധാരികള്‍ക്കായി ഫ്യൂച്ചര്‍ പ്രൂഫ് എന്ന പദ്ധതിക്ക് തുടക്കമിട്ടു. സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനുകൂടി ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് സ്ട്രാറ്റജിക് ഡയറക്ടറും സ്റ്റാര്‍ട്ടപ് കണ്‍സള്‍ട്ടന്റുമായ ഡോ. അരുണ്‍ സുരേന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. ആഗോള നിലവാരത്തിലെ മത്സരശേഷി വളര്‍ത്തുന്നതിനാണ് അമൃതയുടെ ഫ്യൂച്ചര്‍ പ്രൂഫ് ലക്ഷ്യമിടുന്നത്. ആശയവിനിമയവും ഇംഗ്ലീഷും പഠിക്കുന്നതിലൂടെ വിദ്യാര്‍ഥികള്‍ക്ക് പൊതുവിലും, ഭൗമശാസ്ത്രം, ചരിത്രം, രാഷ്ട്രീയം, ശാസ്ത്രം, […]