ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് 2018ലും ശമ്പള വര്‍ധനവുണ്ടാകില്ല

ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് 2018ലും ശമ്പള വര്‍ധനവുണ്ടാകില്ല

മുംബൈ: ഈ വര്‍ഷം ടെലികോം സെക്ടറിലെ ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവുണ്ടാകില്ല. ബോണസില്‍ 50 ശതമാനം കുറവ് വരുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 30 മുതല്‍ 40 ശതമാനം വരെ ജീവനക്കാരെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. 2018ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം കുത്തനെ ഇടിഞ്ഞതാണ് കമ്പനികള്‍ക്ക് തിരിച്ചടി ഉണ്ടാക്കിയത്. ചിലവു ചുരുക്കാനും ജീവനക്കാരെ പിരിച്ചുവിടാനും നിര്‍ബന്ധിതരായിരിക്കുകയാണ് കമ്പനികള്‍. രണ്ടു ലക്ഷത്തോളം പേരാണ് ഈ മേഖലയില്‍ ജോലി ചെയ്യുന്നത്. കനത്ത വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് 2016 സെപ്റ്റംബറില്‍ ജിയോ ഇന്‍ഫോകോം രംഗത്തെത്തിയതാണ് സെക്ടറിനാകെ […]

ടെലികോം രംഗത്ത് കടുത്ത പ്രതിസന്ധി ; തൊഴില്‍ നഷ്ടമായത് നിരവധി പേര്‍ക്ക്

ടെലികോം രംഗത്ത് കടുത്ത പ്രതിസന്ധി ; തൊഴില്‍ നഷ്ടമായത് നിരവധി പേര്‍ക്ക്

നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിരുന്ന ടെലികോം രംഗത്ത് നിലനില്‍ക്കുന്നത് കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. 2017ല്‍ മാത്രമായി ടെലികോം രംഗത്ത് 40,000ത്തോളം പേര്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത ഒമ്പത് മാസത്തിനുള്ളില്‍ 80,000 മുതല്‍ 90,000 പേര്‍ക്ക് കൂടി ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ടെലികോം രംഗത്തെ 65ഓളം ഹാര്‍ഡ്വെയര്‍, സോഫ്‌റ്റ്വെയര്‍ കമ്പനികളിലെ ജീവനക്കാരില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ലാഭകരമായി മുന്‍പോട്ട് പോയിരുന്ന ടെലികോം മേഖലയില്‍ റിലയന്‍സ് ജിയോ വന്നതോടെയാണ് കടുത്ത മത്സരം […]

യു.എ.ഇ.യില്‍ സ്‌കൈപ്പ് ഉപയോഗം നിയമവിരുദ്ധം; വ്യക്തമാക്കി ടെലികോം കമ്പനികള്‍

യു.എ.ഇ.യില്‍ സ്‌കൈപ്പ് ഉപയോഗം നിയമവിരുദ്ധം; വ്യക്തമാക്കി ടെലികോം കമ്പനികള്‍

രാജ്യത്ത് സ്‌കൈപ്പ് ഉപയോഗിക്കുന്നത് നിയമവിരുദ്ധമെന്ന് ടെലികോം കമ്പനികളായ ഇത്തിസലാത്തും, ഡുവും. യു.എ.ഇ.യില്‍ സ്‌കൈപ്പ് നിയമവിരുദ്ധമാകുന്നത് അംഗീകൃത ലൈസന്‍സില്ലാതെ വോയ്പ് സേവനങ്ങള്‍ നല്കുന്നതിനാലാണ് സ്‌കൈപ്പ് കോളുകള്‍ ലഭിക്കുന്നില്ലെന്നുള്ള ഉപഭോക്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകൃതമല്ലാത്ത ആപ്ലിക്കേഷനുകളോ സേവനങ്ങളോ വഴി വോയ്പ് കോളുകള്‍ നടത്തുന്നത് നിയമപ്രകാരം രാജ്യത്ത് അനുവദനീയമല്ലെന്നും കമ്പനികള്‍ അറിയിച്ചു. ഇത്തിസലാത്തിനും, ഡുവിനും വോയ്പ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ആപ്പുകളുണ്ട്. മാസം ഒരു നിശ്ചിതതുക നല്‍കി ഈ ആപ്പുകള്‍ വഴി സേവനങ്ങള്‍ ലഭ്യമാക്കാവുന്നതാണ്.

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

ഡിജിറ്റല്‍ ഇന്ത്യ: ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് ഇന്ന് തുടക്കം

2019 ഓടെ രാജ്യത്തെ എല്ലാ എല്ലാ പഞ്ചായത്തുകളിലും അതിവേഗ ബ്രോഡ് ബാന്‍ഡ് കണക്ഷന്‍ എത്തിക്കുന്നതിനുള്ള ഭാരത് നെറ്റ് പദ്ധതിയുടെ അവസാന ഘട്ടത്തിന് തിങ്കളാഴ്ച തുടക്കം. ആദ്യ ഘട്ട പദ്ധതിയുടെ ഭാഗമായി ഒരു ലക്ഷം ഗ്രാമ പഞ്ചായത്തുകളില്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃഖല ലഭ്യമാക്കിക്കഴിഞ്ഞു. രണ്ടാം ഘട്ട ഭാരത്‌നെറ്റ് പദ്ധതിയ്ക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ടെലികോം മന്ത്രാലയം ധാരണാപത്രം ഒപ്പു വെയ്ക്കും. ഇതിനായി ടെലികോം മന്ത്രാലയം സംസ്ഥാനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കോണ്‍ഫറന്‍സ് നവംബര്‍ 13ന് ഡല്‍ഹിയില്‍ നടക്കും. സംസ്ഥാനങ്ങളും വിവിധ സേവനദാതാക്കളും പങ്കെടുക്കുന്ന […]

ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായ് ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല: ടെലികോം വകുപ്പ്

ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണ്‍ നമ്പറുമായ് ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ല: ടെലികോം വകുപ്പ്

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ മൊബൈല്‍ഫോണ്‍ നമ്പറുമായ് ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ് ഉറപ്പ് നല്‍കി. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായ് ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ നല്‍കിയ വിധി കാത്തിരിക്കുയായിരുന്നെന്നും ടെലികോം വിഭാഗം സെക്രട്ടറി അരുണ സുന്ദരരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ആധാര്‍ നമ്പറുമായ് ബന്ധിപ്പിക്കാത്ത മൊബൈല്‍ കണക്ഷന്‍ റദ്ദാക്കാന്‍ യാതൊരു വിധ പദ്ധതിയുമില്ലെന്നും അവര്‍ വ്യക്തമാക്കി. വിദേശത്ത് താമസിക്കുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള എല്ലാവിധ സഹായ സഹകരണങ്ങളും ടെലികോം വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും അവര്‍ […]

ടുജി കേസ് നവംബര്‍ ഏഴിലേക്ക് മാറ്റി

ടുജി കേസ് നവംബര്‍ ഏഴിലേക്ക് മാറ്റി

ന്യൂഡല്‍ഹി: യു.പി.എ സര്‍ക്കാറിന് ഭരണം നഷ്ടപ്പെട്ട 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ നവംബര്‍ ഏഴിന് കോടതി വിധി പുറപ്പെടുവിക്കും. ഡല്‍ഹി സി.ബി.ഐ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. ആറു കൊല്ലം നീണ്ടുനിന്ന വിചാരണക്ക് ശേഷമാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ വിധി പറയുന്നത്. മുന്‍ കേന്ദ്ര ടെലികോം മന്ത്രി എ. രാജ ഉള്‍പ്പെടെ 18 പേരാണ് കേസിലെ പ്രതികള്‍. മൊബൈല്‍ ഫോണ്‍ കമ്ബനികള്‍ക്ക് സ്‌പെക്ട്രം അനുവദിച്ചതില്‍ ഒരു ലക്ഷത്തിലധികം കോടിയുടെ അഴിമതി നടന്നുവെന്ന സി.എ.ജി വിനോദ് റായിയുടെ റിപ്പോര്‍ട്ടാണ് […]

ജിയോയെ പൊളിച്ചടുക്കാന്‍ ബി.എസ്.എന്‍.എല്‍

ജിയോയെ പൊളിച്ചടുക്കാന്‍ ബി.എസ്.എന്‍.എല്‍

ഇത്തവണയെത്തുന്നത് 3ജിയില്‍ പുത്തന്‍ ഓഫറുകളുമായാണ് ബി.എസ്.എന്‍.എല്‍ എത്തിയിരിക്കുന്നത് ന്യൂഡല്‍ഹി: ജിയോയെ പൊളിച്ചടുക്കാന്‍ ബി.എസ്.എന്‍.എല്‍. 333 രൂപയുടെ ഡാറ്റാ റീചാര്‍ജില്‍ 90 ദിവസ കാലാവധിയില്‍ 270 ജിബി ത്രീജി ലഭിക്കും. ദിവസേന 3 ജിബി വീതമായിരിക്കും ഈ പ്ലാനില്‍ ലഭിക്കുക. അതായത് 1.23 രൂപയ്ക്ക് ഒരു ജിബി. മറ്റ് ടെലികോം കമ്പനികള്‍ 4 ജി ഓഫറുമായി കടുത്ത മത്സരം സൃഷ്ടിക്കുമ്പോഴാണ് ത്രീ ജിയില്‍ മറ്റാരും നല്‍കാത്ത ഓഫറുമായി മത്സരിക്കാന്‍ ബി.എസ്.എന്‍.എല്‍ വരുന്നത്. ‘ദില്‍ കോല്‍ കെ ബോല്‍’ എന്ന […]