തലപ്പാടിയിലെ ബാങ്കില്‍ മൂന്ന് ജീവനക്കാരെ മരിച്ച നിലയില്‍

തലപ്പാടിയിലെ ബാങ്കില്‍ മൂന്ന് ജീവനക്കാരെ മരിച്ച നിലയില്‍

കാസര്‍കോട്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാങ്കില്‍ മൂന്ന് ജീവനക്കാരെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് അതിര്‍ത്തിയിലെ തലപ്പാടിയില്‍ ആണ് സംഭവം. തലപ്പാടി കോട്ടക്കാര്‍ സര്‍വ്വീസ് സഹകരണ സൊസൈറ്റിയിലെ സുരക്ഷ ജീവനക്കാരെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമേഷ്, സന്തോഷ്, സോമനാഥ് എന്നിവരാണ് മരിച്ചത്. ഉമേഷും സന്തോഷും നിലവില്‍ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരാണ്. സോമനാഥ് മുന്‍ സുരക്ഷാ ജീവനക്കാരനും ആണ്. മരണകാരണം സംബന്ധിച്ച് ചില സംശയങ്ങള്‍ പോലീസിന് മുന്നില്‍ ഉണ്ട്, ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചപ്പോള്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതാണോ മരണകാരണം എന്നും […]

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

ജില്ലാ അതിര്‍ത്തിയില്‍ ഡീസലിന് രണ്ടുതരം വില: ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: ജില്ലാ അതിര്‍ത്തിയായ തലപ്പാടിയില്‍ ഡീസല്‍ വില ലിറ്ററിന് 56/ രൂപ 12 പൈസയാണ്. എന്നാല്‍ കേരളത്തിലെത്തുമ്പോള്‍ 61/ രൂപ 10 പൈസ കൊടുക്കേണ്ടി വരുന്നു. 5 രൂപയുടെ വ്യത്യാസമാണ് ഒരു ലിറ്റര്‍ ഡീസലില്‍ വരുന്നത്. കേരളത്തിലെ നിരക്ക് കര്‍ണ്ണാടകത്തിലേതിന് തുല്യമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഇന്ന് ചേര്‍ന്ന കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ പ്രവര്‍ത്തക സമിതി യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അടിയന്തിരമായും പുനര്‍നിര്‍മ്മിക്കുക, ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന […]

നാളെ കാസര്‍കോട് ജില്ലയില്‍ ബന്ദ്

നാളെ കാസര്‍കോട് ജില്ലയില്‍ ബന്ദ്

കാസര്‍ഗോഡ് :കാസര്‍കോട് ജില്ലയില്‍ വിദ്യാലയങ്ങളില്‍ മലയാളം നിര്‍ബന്ധമാക്കാനുള്ള കേരളസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് നാളെ അതിര്‍ത്തിബന്ദ് നടത്താന്‍ കര്‍ണാടക രക്ഷണ വേദികെ തീരുമാനിച്ചു. കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലാണ് ബന്ദ്. പ്രതിഷേധ വാഹന റാലി സംഘടിപ്പിക്കുമെന്ന് വേദികെ പ്രസിഡന്റ് പ്രവീണ്‍കുമാര്‍ ഷെട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളസര്‍ക്കാറിനെതിരായ പ്രതിഷേധറാലി രാവിലെ 11.30ന് മംഗളൂരു നെഹ്‌റു മൈതാനിയില്‍ നിന്ന് ആരംഭിക്കും. ജില്ലയുടെ നാനാഭാഗങ്ങളില്‍ സമാനരീതിയില്‍ റാലി സംഘടിപ്പിക്കും. 12ന് പ്രഖ്യാപിച്ച സംസ്ഥാന ബന്ദ് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ്.