തലശേരിയില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

തലശേരിയില്‍ വിദ്യാര്‍ഥിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശേരിയില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ അധ്യാപകന്‍ അറസ്റ്റില്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായ ചൊക്ലി പന്ന്യന്നൂര്‍ കരിഞ്ഞപറമ്പത്ത് വിജയകുമാറിനെ(46)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം പിടികൂടിയത്. പ്രതിയെ ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ മാസം 14-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

വെള്ളത്തില്‍ മുങ്ങി തലശ്ശേരി നഗരം: ഗതാഗതക്കുരുക്കില്‍ വലഞ്ഞ് ജനം

തലശ്ശേരി: വെള്ളത്തില്‍ മുങ്ങിയ ഇടറോഡിലൂടെ സാഹസപ്പെട്ട് നീന്തുന്നതിനിടയില്‍ പ്രവേശനമില്ലാത്ത റോഡിലൂടെ വഴി മാറി വരുന്ന സ്വകാര്യ ബസ്സുകളും യാത്രാദുരിതം വിതക്കുന്നു. ദേശീയ പാതയില്‍ മട്ടാബ്രം പള്ളിക്കടുത്ത് നിന്ന് ഇന്നലെ രാവിലെ അനധികൃതമായി വഴിതിരിഞ്ഞ് ഇടുങ്ങിയ മുകുന്ദ് മല്ലര്‍ റോഡിലൂടെ വന്ന ചില സ്വകാര്യ ബസ്സുകള്‍ വാടിക്കലിലെത്തിയതോടെ എതിരെ എത്തിയ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഇടയില്‍ പെട്ടത് ഏറെ നേരം ഗതാഗതക്കുരുക്കിനിടയാക്കി. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇടവിട്ട് ചെയ്യുന്ന കനത്ത മഴ ചൊവ്വാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്തതോടെ […]

കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; ഏഴു പേര്‍ക്കു പരിക്ക്

കണ്ണൂരില്‍ സിപിഎം-ബിജെപി സംഘര്‍ഷം; ഏഴു പേര്‍ക്കു പരിക്ക്

തലശേരി: കതിരൂര്‍ കാപ്പുമ്മല്‍ പാനുണ്ടയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തിലും ബോംബേറിലും ഏഴ് പേര്‍ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തു നിന്നും പൊട്ടാത്ത ഒരു ബോംബും ഉപേക്ഷിക്കപ്പെട്ട നിലയില്‍ രണ്ട് ബൈക്കുകളും കണ്ടെടുത്തു. ബോംബേറില്‍ പരിക്കേറ്റ സിപിഎം പ്രവര്‍ത്തകരായ പാനുണ്ട കൈലാസത്തില്‍ ശ്രീദേവ് (29) വി.കെ.ഹൗസില്‍ ഷമില്‍ ബാബു (21) നിലാമ്പല്ലി വീട്ടില്‍ ശ്യാംജിത്ത് (23) കണ്ടുകുളം വീട്ടില്‍ രജിനേഷ് (25) എന്നിവരെ തലശേരി സഹകരണ ആശുപത്രിയിലും മര്‍ദനമേറ്റ് സാരമായ പരിക്കുകളോടെ ബിജെപി പ്രവര്‍ത്തകരായ എരുവട്ടി കാരയില്‍കണ്ടി വീട്ടില്‍ പ്രശാന്ത് (42), ശങ്കരനെല്ലൂര്‍ […]

തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി ; ഒരാള്‍ അറസ്റ്റില്‍

കണ്ണൂര്‍: തലശേരി മേഖലയില്‍ വിതരണം ചെയ്യാന്‍ എത്തിച്ച അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയംപൊയില്‍ അങ്ങാടിയിലെ ജംഷീനാസില്‍ മഷഹൂദിനെ(53) പൊലീസ് അറസ്റ്റ് ചെയ്തു. എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളില്‍ നിന്നും 2000, 500 രൂപയുടെ നോട്ടുകള്‍ അടങ്ങുന്ന 5,28,000 രൂപയാണ് പിടിച്ചെടുത്തത്. വ്യാഴാഴ്ച രാത്രി കായ്യത്ത് റോഡിലെ വീടുകളില്‍ പണം വിതരണം ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലാകുന്നത്. രേഖകള്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടെങ്കിലും ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ അറസ്റ്റ് […]

കെ.സി.വൈ.എം/എസ്.എം.വൈ.എം തലശ്ശേരി അതിരൂപത ഫൊറോനതല യൂത്ത് അസംബ്ലിക്ക് തുടക്കം കുറിച്ചു

കെ.സി.വൈ.എം/എസ്.എം.വൈ.എം തലശ്ശേരി അതിരൂപത ഫൊറോനതല യൂത്ത് അസംബ്ലിക്ക് തുടക്കം കുറിച്ചു

കാഞ്ഞങ്ങാട്: കെ.സി.വൈ.എം/എസ്.എം.വൈ.എം ഫൊറോനതല യൂത്ത് അസംബ്ലി കാഞ്ഞങ്ങാട് ഫൊറോന യൂത്ത് അസംബ്ലി ഉണ്ണിമിശിഹ ദേവാലയത്തില്‍ നടന്നു. നിവിന്‍ സാബുവിന്റെ അദ്ധ്യക്ഷതയില്‍ ഫൊറോന വികാരി ഫാ. മാത്യു ആലങ്കോട് ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് എന്ന സന്ദേശം നല്‍കി കൊണ്ട് തിരി തെളിച്ച് അസംബ്ലി ഉദ്ഘാടനം ചെയ്തു. ഫാ.സെബാസ്റ്റ്യന്‍ പൊടിമറ്റം സ്വാഗതം പറഞ്ഞു. തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍.ജോസഫ് പാംബ്ലാനി അനുഗ്രഹ പ്രഭാഷണം നടത്തി. അതിരൂപത ഡയറക്ടര്‍ ഫാ. സോണി സ്‌കറിയ വടശ്ശേരില്‍ മുഖ്യപ്രഭാഷണം നടത്തി. അതിരൂപത ആനിമേറ്റര്‍ […]

ധര്‍മടത്ത് സംഘര്‍ഷം തുടരുന്നു; ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരെ ബോംബേറ്

ധര്‍മടത്ത് സംഘര്‍ഷം തുടരുന്നു; ആര്‍എസ്എസ് സേവാകേന്ദ്രത്തിന് നേരെ ബോംബേറ്

തലശേരി: ധര്‍മടത്ത് സിപിഎം-ബിജെപി സംഘര്‍ഷം രൂക്ഷമാകുന്നു. ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ അര്‍ധരാത്രി ബോംബാക്രമണം നടന്നു. ശനിയാഴ്ച രാത്രി സിപിഎം ഓഫീസിനുനേരേ നടന്ന അക്രമത്തിനു പിന്നാലെയാണ് ഞായറാഴ്ച രാത്രി ആര്‍എസ്എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്. ധര്‍മടം സത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് സേവാകേന്ദ്രമായ ഗുരുമന്ദിരത്തിനുനേരേയാണ് ബോംബേറുണ്ടായത്. ആക്രമണത്തില്‍ സ്ഥാപനത്തിന്റെ ബോര്‍ഡും കൈവരികളും തകര്‍ന്നിട്ടുണ്ട്. ധര്‍മടം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ആര്‍എസ്എസ് ആരോപിച്ചു. ശനിയാഴ്ച രാത്രി ധര്‍മടം സ്വാമിക്കുന്നിലെ സിപിഎം ഓഫീസിനുനേരേ അക്രമം […]

പ്രസവത്തിനെത്തിച്ച യുവതി മരിച്ചു; തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം

പ്രസവത്തിനെത്തിച്ച യുവതി മരിച്ചു; തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം

കണ്ണൂര്‍: പ്രസവത്തിനെത്തിച്ച യുവതി മരിച്ചതിനേത്തുടര്‍ന്നാണ് തലശേരി ഗവ.ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി ജീവനക്കാരുടെ അനാസ്ഥമൂലമാണ് യുവതിയുടെ ജീവന്‍ നഷ്ടപ്പെട്ടതെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ഉപരോധിച്ചു. യുവതിയുടെ മൃതദേഹം ഇവിടെ നിന്നും മാറ്റാന്‍ അനുവദിക്കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, തലശേരി എംഎല്‍എ എ.എന്‍.ഷംസീറും ആശുപത്രി സൂപ്രണ്ടും സ്ഥലത്തെത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തിയതോടെ രംഗം ശാന്തമായി. ഇതിനു ശേഷമാണ് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ബന്ധുക്കള്‍ സമ്മതിച്ചത്. കൂത്തുപറമ്പ് വട്ടിപ്ര സ്വദേശിനിയായ 28കാരിയെ തിങ്കളാഴ്ച രാത്രിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ […]

പാനൂര്‍ അഷറഫ് വധം: ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

പാനൂര്‍ അഷറഫ് വധം: ആറ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം

തലശ്ശേരി: പാനൂര്‍ അഷ്‌റഫ് വധക്കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം. 2002 ഫെബ്രുവരി 15നാണ് സിപിഎം പ്രവര്‍ത്തകനായ താഴെയില്‍ അഷ്‌റഫ് കൊല്ലപ്പെടുന്നത്. തലശ്ശേരി സെഷന്‍സ് കോടതിയുടേതാണ് വിധി. കുറ്റ്യേരി സ്വദേശി ജിത്തു, രാജീവന്‍, അനീശന്‍, പുരുഷു, രതീഷ് കുറിച്ചിക്കര, രാജു എന്നിവര്‍ക്കാണ് കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

രാഘവന്‍ മാസ്റ്ററുടെ പ്രതിമനിര്‍മാണത്തിന് കമ്മിഷന്‍; വിവാദമായപ്പോള്‍ തിരിച്ചുനല്‍കി

രാഘവന്‍ മാസ്റ്ററുടെ പ്രതിമനിര്‍മാണത്തിന് കമ്മിഷന്‍; വിവാദമായപ്പോള്‍ തിരിച്ചുനല്‍കി

തലശ്ശേരി: സംഗീതസംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററുടെ പ്രതിമ നിര്‍മിച്ച ശില്പിയില്‍നിന്ന് പ്രതിമനിര്‍മാണ കമ്മിറ്റിയംഗം കമ്മിറ്റിയറിയാതെ കമ്മിഷന്‍ വാങ്ങി. കമ്മിറ്റി അംഗമായ ജസ്മിഷാണ് കമ്മിഷനായി രണ്ടരലക്ഷം രൂപ വാങ്ങിയതെന്ന് തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സി.കെ.രമേശന്‍ നഗരസഭാ യോഗത്തില്‍ പറഞ്ഞു. ചൊക്ലി ഗ്രാമത്തി സ്വദേശിയായ ജസ്മിഷ് മ്യുസിഷ്യന്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ഭാരവാഹിയും കലാപരിപാടികളുടെ സംഘാടകനുമാണ്. പ്രതിമനിര്‍മാണത്തിന് 25 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിച്ചിരുന്നത്. അതിന്റെ പത്ത് ശതമാനമാണ് കമ്മിഷനായി വാങ്ങിയത്. പ്രതിമനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ടുവര്‍ഷം മുന്‍പ് ആദ്യ ഗഡുവായി പത്തുലക്ഷം […]

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

പൈപ്പ് പൊട്ടിയിട്ട് രണ്ട് വര്‍ഷം; നാല്‍പത് കുടുബങ്ങള്‍ക്ക് വെള്ളമില്ല

തലശ്ശേരി: രണ്ടുവര്‍ഷമായി നാല്‍പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണമില്ല. ദൂരെയെങ്ങുമല്ല, നഗരത്തില്‍ തന്നെയുള്ള ചിറക്കര കെ.ടി.പി.മുക്കിലാണ് പൈപ്പ് പൊട്ടിയതുകാരണം കുടിവെള്ള വിതരണം മുടങ്ങിയത്. അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് സമീപിക്കുമ്പോള്‍ രണ്ടു സര്‍ക്കാര്‍ വിഭാഗങ്ങള്‍ കൈമലര്‍ത്തുകയാണ്. കെ.എസ്.ടി.പി.യുടെ തലശ്ശേരി-വളവുപാറ നവീകരണ പ്രവൃത്തിക്കിടെയാണ് കുടിവെള്ള വിതരണ പൈപ്പ് പൊട്ടിയത്. തകര്‍ന്ന പൈപ്പ് നീക്കം ചെയ്തു. വളരെ വേഗം പുനഃസ്ഥാപിക്കാമെന്ന ഉറപ്പിലായിരുന്നു നടപടി. ഇതോടെ കെ.ടി.പി.മുക്കിലെ നാല്പതോളം കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. അതിനിടെ കെ.എസ്.ടി.പി. റോഡുപണി നിര്‍ത്തി കരാറുകാരന്‍ സ്ഥലംവിട്ടു. സ്വന്തമായി കിണറില്ലാത്ത മിക്ക […]