സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

സ്മാര്‍ട്ട് സിറ്റി പദ്ധതി ; ഒമ്പത് പുതിയ നഗരങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: ഒന്‍പത് നഗരങ്ങള്‍ കൂടി സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഇടംപിടിക്കുന്നു. ഇതോടെ 99 നഗരങ്ങളാണ് പദ്ധതിയുടെ ഭാഗമായിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഈറോഡ്, ലക്ഷദ്വീപിലെ കവരത്തി, ബിഹാറിലെ ബിഹാര്‍ഷെരീഫ്, അരുണാചല്‍പ്രദേശിലെ ഇറ്റാനഗര്‍, കേന്ദ്രഭരണ പ്രദേശമായ ഡിയുവും സില്‍വാസയും ഉത്തര്‍പ്രദേശിലെ ബറേലി, സഹ്‌റാന്‍പുര്‍, മൊറാദാബാദ് എന്നിവയാണ് ഇപ്പോള്‍ തിരഞ്ഞെടുത്തിരിക്കുന്ന നഗരങ്ങള്‍. കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് പുതിയ പട്ടിക പ്രഖ്യാപിച്ചത്. ശുചിത്വം, കാര്യക്ഷമമായ ഭരണ നടത്തിപ്പ് തുടങ്ങിയ നിരവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്. 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് […]

രാഷ്ട്രീയ പ്രവേശനം; രജനിക്കും കമലിനും . . പൂര്‍ണ്ണമായ പിന്തുണ നല്‍കി നടന്‍ മാധവന്‍

രാഷ്ട്രീയ പ്രവേശനം; രജനിക്കും കമലിനും . . പൂര്‍ണ്ണമായ പിന്തുണ നല്‍കി നടന്‍ മാധവന്‍

ചെന്നൈ: തമിഴ് നടന്മാരായ കമലഹാസന്‍, രജനികാന്ത് എന്നിവരുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്ത് നടന്‍ മാധവന്‍. ‘ജനങ്ങളുടെ ക്ഷേമത്തിന് സംഭാവന ചെയ്യാന്‍ കഴിവുള്ളവര്‍ രാഷ്ട്രീയ രംഗത്തേക്ക് വരണമായിരുന്നു. അത് സംഭവിച്ചു. എനിക്കുറപ്പുണ്ട് രണ്ടുപേര്‍ക്കും ഇക്കാര്യത്തില്‍ വിജയിക്കാന്‍ സാധിക്കുമെന്നെന്നും’ മാധവന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ ഇപ്പോള്‍ നടമാടുന്ന അഴിമതിക്കും, കെടും കാര്യസ്ഥതയ്ക്കുമെതിരെ രാഷ്ട്രീയത്തിലൂടെ പോരാട്ടം നടത്തുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കുമെന്നുമാണ് കമലഹാസനും, രജനികാന്തും തങ്ങളുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി മുന്നോട്ട് വെച്ചത്. ഡിസംബര്‍ അവസാനത്തോടെ രജനികാന്ത് തന്റെ […]

സമരമുഖത്തേക്ക് കമല്‍ഹാസന്‍: ജനുവരി 26 മുതല്‍ തമിഴ്‌നാട് യാത്ര

സമരമുഖത്തേക്ക് കമല്‍ഹാസന്‍: ജനുവരി 26 മുതല്‍ തമിഴ്‌നാട് യാത്ര

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ചതിനു പിന്നാലെ ക്യാംപയിനുമായി കമല്‍ഹാസന്‍. ജനുവരി 26 മുതല്‍ തമിഴ്‌നാട് പര്യടനം നടത്തുമെന്ന് കമല്‍ഹാസന്‍ പ്രഖ്യാപിച്ചു. പളനിസ്വാമി സര്‍ക്കാരിന്റെ അഴിമതി ഭരണവും കെടുകാര്യസ്ഥതയും ചൂണ്ടിക്കാട്ടിയാണ് യാത്ര. ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് കമല്‍ യാത്രാ പ്രഖ്യാപനം നടത്തിയത്. തമിഴ് വാരികയായ അനന്ദ വികടന്റെ അടുത്ത പതിപ്പില്‍ യാത്രയുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ ഉണ്ടാകുമെന്നും കമല്‍ അറിയിച്ചു. നേരത്തെ സംസ്ഥാനത്തെ അഴിമതി പുറത്ത് കൊണ്ടുവരാനും ജനങ്ങളോട് സംവദിക്കാനുമായി നേരത്തെ മൊബൈല്‍ആപ്പ് പുറത്തിറക്കിയിരുന്നു.

ഡിഎംകെ തലവന്‍ കരുണാനിധിയുമായി രജനീകാന്ത് ഇന്ന് കൂടിക്കാഴ്ച നടത്തും

ഡിഎംകെ തലവന്‍ കരുണാനിധിയുമായി രജനീകാന്ത് ഇന്ന് കൂടിക്കാഴ്ച നടത്തും

ചെന്നൈ: രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഇന്ന് ഡിഎംകെ തലവന്‍ കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്‌നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ കരുണാനിധിയുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് സൂചന. ഇതിനിടെ രസികര്‍ മണ്‍ട്രത്തിനായി രജനീകാന്ത് തുടങ്ങിയ വെബ്‌സൈറ്റില്‍ ഒറ്റദിവസം മാത്രം 50000 പേരാണ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനവുമായി രജനികാന്ത് രംഗത്തെത്തിയിരുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്; സ്വന്തം പാര്‍ട്ടി രൂപീകരിക്കും

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനീകാന്ത്; സ്വന്തം പാര്‍ട്ടി രൂപീകരിക്കും

ചെന്നൈ: രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ആദ്യമായി ഉറപ്പുള്ള നിലപാട് അറിയിച്ചിരിക്കുകയാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. ആരാധകരും രാഷ്ട്രീയ ലോകവും ഏറെനാളായി കാത്തിരിക്കുന്ന വാര്‍ത്തയ്ക്ക് ഇതോടെ സ്ഥിരീകരണമായിരിക്കുന്നു. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രഖ്യാപിച്ചെങ്കിലും രാഷ്ട്രീയനിലപാടുകളും പക്ഷവും സംബന്ധിച്ച സൂചനകളൊന്നും അദ്ദേഹം ഇപ്പോഴും നല്‍കിയിട്ടില്ല. രജനിയുടെ രാഷ്ട്രീയ പ്രവേശനം തമിഴ് രാഷ്ട്രീയത്തെ ഏതു ദിശയിലേയ്ക്ക് നയിക്കും എന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ജയലളിതയുടെ മരണത്തോടെയാണ് തമിഴക രാഷ്ട്രീയത്തില്‍ താരപ്രവേശനത്തിന് പുതുതായി അരങ്ങൊരുങ്ങുന്നതെങ്കിലും രജനീകാന്ത് തന്റെ രാഷ്ട്രീയത്തിലേയ്ക്കുള്ള കടന്നുവരവ് […]

പുരുഷവേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പിടിയില്‍

പുരുഷവേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പിടിയില്‍

ഹൈദരാബാദ് : പുരുഷ വേഷത്തില്‍ മൂന്നു പെണ്‍കുട്ടികളെ വിവാഹം ചെയ്ത പതിനേഴുകാരി പൊലീസ് പിടിയില്‍. പുരുഷനായി വേഷം മാറി നടക്കുന്ന നിരവധി വാര്‍ത്തകള്‍ ദിവസവും നാം കാണാറുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിത്യസ്തമാണ് ഈ കഥ. മൂന്നു പെണ്‍കുട്ടികളെയാണ് ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനിയായ രമാദേവി എന്ന പെണ്‍കുട്ടി ഇത്തരത്തില്‍ വിവാഹം കഴിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തമിഴ്‌നാട്ടിലെ ഒരു നെയ്ത്തുശാലയില്‍ ജോലിക്കാരിയാണ് രമാദേവി. പെണ്‍കുട്ടിയാണെങ്കിലും ആണ്‍വേഷത്തിലാണ് രമാദേവി ജീവിച്ചിരുന്നത്. അതിനാല്‍ ജോലി സമയത്തും മറ്റും ആണുങ്ങളെ പോലെ […]

ഓഖി: കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടങ്ങി

ഓഖി: കേന്ദ്ര സംഘത്തിന്റെ സന്ദര്‍ശനം തുടങ്ങി

തിരുവനന്തപുരം: ഓഖി ദുരന്തത്തെക്കുറിച്ച് വിലയിരുത്താനും ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും കേന്ദ്ര സംഘമെത്തി. രാവിലെ 8.45 ഓടെയാണ് കേന്ദ്ര ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം എത്തിയത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. ഓഖി നാശം വിതച്ച വിഴിഞ്ഞത്തേക്ക് സംഘം പുറപ്പെട്ടു. ഇവിടുത്തെ സന്ദര്‍ശനത്തിന് ശേഷം പൂന്തുറയിലെ തീരപ്രദശത്തും എത്തി സംഘം നാശനഷ്ടങ്ങള്‍ വിലയിരുത്തും. കൊച്ചിയിലും സംഘത്തിന്റെ പരിശോധനയുണ്ട്. രണ്ടു സംഘങ്ങളായാണ് ഇവര്‍ ദുരിത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. […]

ജയലളിതയുടെ ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ പുനരാരംഭിച്ചു; കരുത്തുകാട്ടി ദിനകരന്‍; ലീഡ് നില കുതിക്കുന്നു

ജയലളിതയുടെ ആര്‍കെ നഗറില്‍ വോട്ടെണ്ണല്‍ പുനരാരംഭിച്ചു; കരുത്തുകാട്ടി ദിനകരന്‍; ലീഡ് നില കുതിക്കുന്നു

തമിഴ്‌നാട്: തമിഴ്‌നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍ കെ നഗര്‍ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ ഇടയ്ക്ക് നിര്‍ത്തി വെച്ചിരുന്നു. എഐഡിഎംകെ വിമത സ്ഥാനാര്‍ത്ഥി ടിടിവി ദിനകറിന്റെ മുന്നേറ്റമാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ കാണുന്നത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ ഫല സൂചനകള്‍ അണ്ണാ ഡി എം കെ വിമത സ്ഥാനാര്‍ത്ഥിയും ശശികലയുടെ ബന്ധുവുമായ ടിടിവി ദിനകരന് അനുകൂലമാണ്. അതേസമയം ഏക തപാല്‍ […]

ചത്ത പന്നികളെ ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുവന്നത് നാട്ടുകാര്‍ കയ്യോടെ പിടികൂടി

ചത്ത പന്നികളെ ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുവന്നത് നാട്ടുകാര്‍ കയ്യോടെ പിടികൂടി

വൈക്കം: ചത്ത പന്നികളെ തമിഴ്‌നാട്ടില്‍ നിന്ന് ലോറിയില്‍ എത്തിച്ചവരെ നാട്ടുകാര്‍ കയ്യോടെ പിടികൂടി. രാത്രിയില്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ നിന്ന് കടുത്ത ദുര്‍ഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ചത്ത പന്നികളെ കണ്ടെത്തിയത്. വൈക്കത്ത് ഇറച്ചി വില്‍പനയ്ക്കായി കൊണ്ടുവന്നതായിരുന്നു ഇവയെ. ചത്തതും അവശനിലയിലായിലുമായ അന്‍പതിലധികം പന്നികളെയാണ് നാട്ടുകാര്‍ പിടികൂടിയത്. ഉല്ലലയിലെ വന്‍കിട ഇറച്ചി വില്‍പന കേന്ദ്രത്തിലേയ്ക്ക് കൊണ്ടുവന്നതാണ് ഈ ചത്തപന്നികളെ എന്നാണ് നാട്ടുകാരുടെ ആരോപണം. കോള്‍ഡ് സ്റ്റോറേജ് ഉള്‍പ്പെടെ പ്രദേശത്തെ മിക്ക ഇറച്ചി വില്‍പന കേന്ദ്രങ്ങളിലേക്കും മാംസം […]

ഓഖി: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

ഓഖി: മുംബൈയില്‍ സ്‌കൂളുകള്‍ക്ക് അവധി

മുംബൈ: കേരളം, തമിഴ്‌നാട് തീരങ്ങളില്‍ ദുരന്തം വിതച്ച ഓഖി മഹാരാഷ്ട്രയുടെ തീരത്ത് എത്തിയതോടെ മുന്‍കരുതലെന്ന നിലയില്‍ മുബൈയിലെയും അയല്‍ജില്ലകളിലെയും സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഏതു സാഹചര്യത്തേയും നേരിടാനായി രക്ഷാപ്രവര്‍ത്തകരുടെ സംഘം തയാറാണ്. യാത്രക്കാര്‍ കൂടുതലായാല്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുകള്‍ നേരിടാന്‍ റെയില്‍വെ കൂടുതല്‍ പേരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ട്. ഓഖി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞുവരികയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ ഉള്‍പ്പെടുന്ന ഉത്തര കൊങ്കണ്‍ തീരത്ത് മഴ അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം […]

1 2 3