മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

മലയാളത്തില്‍ ചുവടുറപ്പിക്കാനൊരുങ്ങി തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ

തെന്നിന്ത്യന്‍ താരസുന്ദരി ത്രിഷ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമായ ഹേയ് ജൂഡിന്റെ ഷൂട്ടിങ്ങ് ഗോവയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ താരത്തിന് ലഭിച്ച സര്‍പ്രൈസുകളെക്കുറിച്ചാണ് അണിയറപ്രവര്‍ത്തകര്‍ വാചാലരാവുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായാണ് താരം വേഷമിടുന്നത്. സിദ്ദിഖ്, പ്രതാപ് പോത്തന്‍, നീനാ കുറുപ്പ്, തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ത്രിഷ താമസിക്കുന്ന ഹോട്ടലില്‍ വെച്ചാണ് താരം ആകെ വണ്ടറടിച്ചു പോയ സംഭവം നടന്നത്. സിനിമയുടെ റീലില്‍ ത്രിഷയുടെ ചിത്രമുള്ള കേക്കായിരുന്നു താരത്തെ കാത്തിരുന്നത്. […]

തെലുങ്ക് ചലചിത്ര താരങ്ങള്‍ ലഹരി മാഫിയ ഇരകള്‍ മാത്രം, അറസ്റ്റ് ചെയ്യില്ല: തെലങ്കാന മുഖ്യമന്ത്രി

തെലുങ്ക് ചലചിത്ര താരങ്ങള്‍ ലഹരി മാഫിയ ഇരകള്‍ മാത്രം, അറസ്റ്റ് ചെയ്യില്ല: തെലങ്കാന മുഖ്യമന്ത്രി

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും, ചലച്ചിത്ര അണിയറ പ്രവര്‍ത്തകരും ഉള്‍പ്പെട്ടതായി കരുതുന്ന ലഹരി മരുന്ന് കേസില്‍ താരങ്ങളെ അറസ്റ്റ് ചെയ്യില്ലെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. സൂപ്പര്‍താരം രവി തേജ ഉള്‍പ്പെടെ യുള്ളവരെ ലഹരി മരുന്ന് കേസില്‍ ചോദ്യം ചെയ്യലിനായി അന്വേഷണസംഘം വിളിച്ചു വരുത്തിയിരുന്നു. എന്നാല്‍ ഇവരെ ലഹരി മരുന്നിന്റെ ഇരകളായി മാത്രം കണക്കാക്കിയാല്‍ മതിയെന്നാണ് മുഖ്യമന്ത്രി അന്വേഷണ സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലഹരി മരുന്ന് ഉപയോഗിക്കുന്ന താരങ്ങള്‍ക്കു പിന്നാലെ പോകേണ്ടതില്ലെന്നാണ് […]