തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ നിന്ന് നാല് ലക്ഷം രൂപ മോഷ്ണം പോയി

തിരൂര്‍: പോസ്റ്റ് ഓഫിസില്‍ സഹായം ചോദിച്ച് എത്തിയ ആള്‍ നാല് ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. തിരൂര്‍ ഈസ്റ്റ്ബസാര്‍ പോസ്റ്റ് ഓഫിസില്‍ ഉച്ചക്ക് ഒരു മണിയോടെയാണ് മോഷ്ണം നടന്നത്. രാവിലെ ഓഫിസിലെത്തി ആര്‍.ഡി നിക്ഷേപം പിന്‍വലിച്ച ഇടപാടുകാരന് നല്‍കാന്‍ സൂക്ഷിച്ചിരുന്ന 744450 രൂപയില്‍ നിന്ന് നാല് ലക്ഷം രുപയാണ് നഷ്ടമായിരിക്കുന്നത്. സംസാര ശേഷിയില്ലെന്ന് ആംഗ്യം കാണിച്ച് സഹായം തേടിയെത്തിയ ആളാണ് മോഷ്ണം നടത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പണം നഷ്ടമായ കാര്യം അറിഞ്ഞതെന്ന് പോസ്റ്റ് മാസ്റ്റര്‍ പറഞ്ഞു. […]

തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ ഉണ്യാലില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകന് വെട്ടേറ്റു. പുരക്കല്‍ ഹര്‍ഷാദിനാണ് വെട്ടേറ്റത്. ഹര്‍ഷാദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എപ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഉണ്യാലില്‍ കുറച്ചു നാളായി തുടരുന്ന സിപിഎം-ലീഗ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ആക്രമണമെന്നാണ് നിഗമനം.

അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍

അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍

തിരൂര്‍: അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ച് സ്വകാര്യ ബസ് ജീവനക്കാര്‍. വാതില്‍ അടക്കാതെ സര്‍വീസ് നടത്തിയ ബസിലെ ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് തിരൂര്‍ താലൂക്കിലെ സ്വകാര്യ ബസ് ജീവനക്കാരാണ് അനിശ്ചിതകാല പണിമുടക്കു പ്രഖ്യാപിച്ചത്. അതേസമയം ഇന്നലെ സൂചന പണി മുടക്ക് നടത്തിയിട്ടും പൊലീസും മോട്ടോര്‍ വാഹന വകുപ്പുദ്ധ്യോഗസ്ഥരും വിഷയത്തില്‍ ഇടപെടാത്തിനെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് പണിമുടക്ക് നടത്താന്‍ ബസ് ജീവനക്കാര്‍ തീരുമാനിച്ചത്.

ദുരൂഹസാഹചര്യത്തില്‍ കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

ദുരൂഹസാഹചര്യത്തില്‍ കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു; അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍

കണ്ണൂര്‍:ഏഴിമല നാവിക അക്കാദമിയില്‍ ദുരൂഹസാഹചര്യത്തില്‍ കേഡറ്റ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ചു. അക്കാദമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. മലപ്പുറം തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസില്‍ റിട്ട. നാവികസേന ഉദ്യോഗസ്ഥന്‍ കര്‍ണാടക സ്വദേശി ഗൂഡപ്പയുടേയും തിരൂരിലെ പുഷ്പലതയുടേയും മകന്‍ സൂരജ്(25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 7.10 നാണ് സൂരജിനെ വീണ് പരിക്കേറ്റു എന്നു പറഞ്ഞ് നാവല്‍ അക്കാദമി അധികൃതര്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30 നാണ് മരണം സംഭവിച്ചത്. സൂരജിനെ […]

തിരൂരില്‍ പുലി ഇറങ്ങി; സ്ഥലത്ത് ജാഗ്രത

തിരൂരില്‍ പുലി ഇറങ്ങി; സ്ഥലത്ത് ജാഗ്രത

കണ്ണൂര്‍: ഇരിക്കൂറിനടുത്ത് തിരൂരില്‍ പുലിയിറങ്ങി. ഇന്ന് രാവിലെ ആറു മണിയോടെയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്.  ഇവിടെയുള്ള പൊട്ടക്കിണറ്റില്‍ പുലി വീണെന്നറിഞ്ഞ് വനം വകുപ്പും പൊലീസും കൂട്, വല അടക്കമുള്ള സന്നാഹങ്ങളുമായെത്തി പരിശോധന നടത്തിയെങ്കിലും കിണറ്റില്‍ പുലിയെ കണ്ടെത്താനായില്ല. അധികം ആഴമില്ലാത്ത പൊട്ടക്കിണറില്‍ നിന്നു പുലി രക്ഷപ്പെട്ടിരിക്കാമെന്നു നിഗമനം. കിണറ്റില്‍ പുലി വീണതിന്റെ അടയാളങ്ങള്‍ ഉണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്.